70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആട്ടം തിരഞ്ഞെടുക്കപ്പെട്ടു. ഋഷഭ് ഷെട്ടി മികച്ച നടനായും നിത്യ മേനോനും മാനസി പരേഖും മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ടു.
സൂരജ് ആർ. ബർജാത്യ മികച്ച സംവിധായകനായി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപഥ് നേടി.
മികച്ച സിനിമ ഗ്രന്ഥത്തിനുള്ള പുരസ്കാരം മലയാളിയായ കിഷോർ കുമാറിന് ലഭിച്ചു. മഴവിൽക്കണ്ണിലൂടെ മലയാള സിനിമ എന്ന് പുസ്തകത്തിനാണ് പുരസ്കാരം. മികച്ച ഗായികക്കുള്ള പുരസ്കാരം ബോംബെ ജയശ്രീക്ക് (സൗദി വെള്ളക്ക) ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ശ്രീപഥിന്. മാളികപ്പുറം എന്ന മലയാള ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീപഥ് പുരസ്കാരത്തിന് അർഹനായത്.
മറ്റു പ്രധാന പുരസ്കാരങ്ങൾ:
എഡിറ്റിങ് - മഹേഷ് ഭുവാനന്ദൻ (ആട്ടം)
പശ്ചാത്തല സംഗീതം - എ.ആർ. റഹ്മാൻ (പൊന്നിയൻ സെൽവൻ-1)
മികച്ച ഹിന്ദി ചിത്രം - ഗുൽമോഹർ
മികച്ച തമിഴ് സിനിമ - പൊന്നിയൻ സെൽവൻ-1
മികച്ച കന്നഡ സിനിമ - കെ.ജി.എഫ്-2
പ്രത്യേക പരാമർശം - മനോജ് ബാജ്പേയി (ഗുൽമോഹർ)
മികച്ച സംവിധായിക (നോൺ ഫീച്ചർ) - മറിയം ചാണ്ടി മേനചേരി (ഫ്രം ദി ഷോഡോ)
മികച്ച ഡോക്യുമെന്‍ററി - മർമേഴ്സ് ഓഫ് ജംഗിൾ
മികച്ച ആനിമേഷൻ ചിത്രം - കോക്കനട്ട് ട്രീ (ജോസി ബനെഡിക്ട്)
മികച്ച സിനിമ നിരൂപണം - ദീപക് ദുഹ
#National #Film #Awards #announced