സോഷ്യൽ മീഡിയ വഴി വലിയ ജനപ്രീതി നേടാൻ കഴിഞ്ഞയാളാണ് ശ്രീവിദ്യ മുല്ലച്ചേരി. ടെലിവിഷൻ രംഗത്താണ് ശ്രീവിദ്യം ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് യൂട്യൂബ് ചാനൽ വഴി ശ്രീവിദ്യയെ ആരാധകർ അടുത്തറിഞ്ഞു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹം. സംവിധായകൻ രാഹുൽ രാമചന്ദ്രനെയാണ് ശ്രീവിദ്യയെ വിവാഹം ചെയ്തത്. കരിയറിൽ രാഹുൽ വളർന്ന് വരുന്നതയേയുള്ളൂ. രാഹുലിനേക്കാൾ കരിയറിൽ സക്സസ്ഫുൾ ആണ് ശ്രീവിദ്യ മുല്ലച്ചേരി.
പലപ്പോഴും ഇവരുടെ വിവാഹ ബന്ധത്തെക്കുറിച്ച് അഭിപ്രായങ്ങൾ വരാറുണ്ട്. ഭാര്യയുടെ ചെലവിൽ ജീവിക്കുന്നു എന്ന കമന്റുകൾ ഇടയ്ക്ക് വരാറുണ്ട്. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് രാഹുൽ രാമചന്ദ്രൻ തുറന്ന് സംസാരിക്കുന്നുണ്ട്. അങ്ങനെ പറയുന്നതിൽ തനിക്ക് നാണക്കേടില്ലെന്ന് രാഹുൽ രാമചന്ദ്രൻ പറയുന്നു. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം.
ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. സ്വന്തം ഭാര്യയുടെ ചിലവിൽ അല്ലേ, കണ്ടവരുടെ ഭാര്യയുടെ ചെലവിൽ അല്ലല്ലോ. നാളെ അവളെ ഇപ്പോൾ നോക്കുന്നതിനേക്കാൾ പത്തിരട്ടി മടങ്ങ് നന്നായി നോക്കാൻ പറ്റുമെന്ന വിശ്വാസം ഭാര്യയുടെ ചെലവിൽ ജീവിക്കുന്ന എല്ലാവർക്കുമുണ്ടാകും. അങ്ങനെ പറഞ്ഞാലും തെറ്റൊന്നുമില്ല. നാളെ അവളെ നോക്കാൻ പറ്റുമെന്ന് നൂറ് ശതമാനം അവർ കോൺഫിഡന്റ് ആയിരിക്കും. അല്ലാതെ അവൾ നോക്കിക്കോളും എന്ന ധാരണയല്ല. ഉത്തരവാദിത്വമുണ്ട്. നമ്മൾ എല്ലാ ദിവസവും ഒരു കാര്യം ചെയ്യണമെന്ന് ചിന്തിക്കുന്നത് പോലും അവർക്ക് വേണ്ടിയായിരിക്കും. എല്ലാവരും അങ്ങനെയായിരിക്കും.
കഴിഞ്ഞ മാസം വരെ ഞാൻ ഭാര്യയുടെ ചെലവിൽ ജീവിച്ച ആളാണ്. അത് പറയാൻ എനിക്കൊരു മടിയുമില്ല. സന്തോഷമേയുള്ളൂ. അവൾക്ക് മടിയാണ്. ചില കടകളിൽ പോയി ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ അവളുടെ ഫോൺ എന്റെ കയ്യിൽ തരും. ഗൂഗിൾ പേ ചെയ്യാൻ. നീ കൊടുക്ക് എന്ന് ഞാൻ പറയും. ഇതുവരെ പുള്ളിക്കാരി കൊടുത്തിട്ടില്ല. കെെ കഴുകാൻ പോകുമ്പോൾ പുള്ളിക്കാരി ഫോൺ എന്റെ കയ്യിൽ തരും.
ഇതുവരെ കണക്ക് ചോദിച്ചിട്ടില്ല. ബാങ്കിൽ എത്രയാണ് ബാലൻസ് ഉള്ളതെന്ന് പുള്ളിക്കാരിക്ക് അറിയില്ല. എല്ലാം ഞാനാണ് നോക്കുന്നത്. മടിയാണ് അവൾക്ക്. മാസം വാടക കൊടുക്കാൻ പറ്റാത്ത അവസ്ഥയിലൊക്കെ ഞങ്ങൾ നിന്നിട്ടുണ്ട്. വളരെ വിഷമിച്ച് നിന്ന സമയം. എന്റെ അമ്മ ഭയങ്കര സ്ട്രോങ് ആണ്. അതേ പോലെ സ്ട്രോങ് ആണ് തന്റെ ഭാര്യയുമെന്നും രാഹുൽ രാമചന്ദ്രൻ പറഞ്ഞു.
sreevidya mullachery husband says he is proud about depending on her