Aug 15, 2024 07:57 PM

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വൈഷ്ണവി. കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ വില്ലത്തി വേഷത്തിലൂടെയാണ് വൈഷ്ണവി അഭിനയത്തിലേക്ക് എത്തുന്നത്. ശേഷം പുതിയ സീരിയലുകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അഭിനേത്രി എന്നതിലുപരി നടന്‍ സായി കുമാറിന്റെ മകള്‍ എന്ന നിലയിലാണ് വൈഷ്ണവി ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

സീരിയലിലാണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും വൈഷ്ണവിയ്ക്ക് ആദ്യം സിനിമയില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു കിട്ടിയത്. ദിലീപിന്റെ നായികയായി അവസരം വന്നെങ്കിലും അന്ന് പിതാവായ സായി കുമാറാണ് അത് വേണ്ടെന്ന് വെപ്പിച്ചതെന്ന് പറയുകയാണ് താരപുത്രിയിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. 

ആദ്യം എനിക്ക് പോസിറ്റീവായിട്ടുള്ള കഥാപാത്രമായിരുന്നു വന്നത്. പിന്നീട് നെഗറ്റീവ് ഷേഡിലുള്ളത് ചെയ്യാന്‍ പറ്റുമോന്ന് ചോദിച്ചു. അച്ഛനും അപ്പൂപ്പനുമൊക്കെ ചെയ്തിട്ടുള്ളത് പോലെ ചെയ്യാന്‍ എനിക്ക് സാധിച്ചെന്ന് വരില്ല. എങ്കിലും അങ്ങനൊന്ന് ചെയ്യാന്‍ ആഗ്രഹം തോന്നി. ആദ്യമൊന്ന് നെഗറ്റീവായി അഭിനയിച്ചപ്പോള്‍ സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അതിഷ്ടപ്പെട്ടു. അങ്ങനെയാണ് ആ സീരിയലില്‍ അഭിനയിച്ചതെന്ന് വൈഷ്ണവി പറയുന്നു. 


ആദ്യം ദിലീപേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു. മുല്ല എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. അതിന് മുന്‍പ് മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലേക്കും വിളിച്ചിട്ടുണ്ട്. ഒന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴും മറ്റൊന്ന് പത്തില്‍ പഠിക്കുമ്പോഴുമാണ്. 

ബിഗ് സ്‌ക്രീനിലേക്ക് വരിക എന്നത് തന്നെയാണ് എന്റെയും ആഗ്രഹം. കമ്മിറ്റ്‌മെന്റ് ഉള്ളത് അതിനോടാണ്. സിനിമയിലൊരു വേഷം കിട്ടുക എന്നത് എല്ലാവര്‍ക്കും ഉള്ള ആഗ്രഹമായിരിക്കും. അതെനിക്കും ഉണ്ട്. അതിലേക്ക് വരാനായി പ്ലാനിങ്ങൊന്നുമില്ല. എന്തേലും പ്ലാന്‍ ചെയ്താല്‍ അത് നടക്കണമെന്നില്ല. നമ്മുടെ കൈയ്യില്‍ വന്ന് ചേരുകയാണെങ്കില്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ഥന മാത്രമേയുള്ളു വൈഷ്ണവി പറയുന്നു. 

സിനിമയിലേക്ക് വലതുകാല്‍ വച്ച് കയറാന്‍ പോയപ്പോള്‍ ഇടത് കാല് കൊണ്ട് തള്ളിയിട്ടത് ആരാണെന്ന അവതാരകന്റെ ചോദ്യത്തിന് അത് അച്ഛനാണെന്നാണ് വൈഷ്ണവി പറയുന്നത്. 'അഭിനയിക്കാന്‍ അവസരം വന്നപ്പോള്‍ ആദ്യം പഠിത്തം നടക്കട്ടെ' എന്നാണ് അച്ഛന്‍ പറഞ്ഞത്. നല്ലൊരു ജോലി കിട്ടി അത് ചെയ്യണമെന്നായിരുന്നു അച്ഛന്‍ ആഗ്രഹിച്ചത്. എന്നെയൊരു ഡോക്ടറായി കാണണമെന്നായിരുന്നു അദ്ദേഹത്തിന്.

ബിഡിഎസിന് പോയിരുന്നു. ആറ് മാസം കഴിഞ്ഞപ്പോള്‍ ഞാനത് നിര്‍ത്തുകയാണ് ചെയ്തത്. സ്വയം തീരുമാനിച്ച് തിരിച്ച് പോന്നതാണ്. എന്തോ എനിക്കവിടെ സെറ്റ ആയില്ല. നമ്മള്‍ പഠിക്കുകയോ ജോലി ചെയ്യുകയോ ആണെങ്കിലും ആത്മാര്‍ഥതയുള്ള ഒരു സുഹൃത്തെങ്കിലും കൂടെയില്ലെങ്കില്‍ മാനസികമായി തകര്‍ന്ന് പോകും. ഞാന്‍ അങ്ങനെ ആയിരുന്നുവെന്നും വൈഷ്ണവി പറയുന്നു. അച്ഛന്‍ എന്ന നിലയില്‍ മാത്രമല്ല ഒരു നടനെന്ന നിലയിലും അദ്ദേഹത്തിന്റെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

#saikumars #daughter #vaishnavi #opens #up #about #her #acting #life #first #movie

Next TV

Top Stories










News Roundup