#samantharuthprabhu | 'വീണു പോയാല്‍ ഒരുത്തനും കാണില്ല കൂടെ'; തുറന്നടിച്ച് സമാന്ത; ലക്ഷ്യം നാഗ ചൈതന്യയോ?

#samantharuthprabhu | 'വീണു പോയാല്‍ ഒരുത്തനും കാണില്ല കൂടെ'; തുറന്നടിച്ച് സമാന്ത; ലക്ഷ്യം നാഗ ചൈതന്യയോ?
Aug 15, 2024 08:12 AM | By Athira V

നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴഞ്ഞതോടെ നടി സമാന്തയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. 2021 ലായിരുന്നു നാഗ ചൈതന്യയും സമാന്തയും വിവാഹ മോചിതരാകുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു ഇരുവരും. 2017 ലായിരുന്നു വിവാഹം. പക്ഷെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. നാഗ ചൈതന്യ വീണ്ടും വിവാഹത്തിന് ഒരുങ്ങുമ്പോള്‍ സമാന്തയും ദാമ്പത്യ തകര്‍ച്ചയുമൊക്കെ ചര്‍ച്ചയായി മാറുകയാണ്.

ഇതിനിടെ സമാന്തയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരു വ്യക്തിയ്ക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ റിലേഷന്‍ഷിപ്പ് അവനവനോട് തന്നെ ആയിരിക്കുമെന്നാണ് വൈറല്‍ വീഡിയോയില്‍ സമാന്ത പറയുന്നത്. ജീവിതത്തില്‍ പ്രതിസന്ധിഘട്ടത്തെക്കുറിച്ചാണ് വീഡിയോയില്‍ സമാന്ത സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്. 

''ഈ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന ഏറ്റവും മഹത്തായ റിലേഷന്‍ഷിപ്പ് അവനവനോടുള്ളത് തന്നെയായിരിക്കും. നിങ്ങളുടെ മാതാപിതാക്കളോ കാമുകനോ കാമുകിയോ അല്ല. കാരണം നിങ്ങള്‍ തകര്‍ന്നു പോകുമ്പോള്‍, ഏറ്റവും വലിയ തകര്‍ച്ച നേരിടുമ്പോള്‍, ഞാന്‍ വിശ്വസിക്കൂ, ഒരുനാള്‍ ഇത് സംഭവിക്കും.

ഇപ്പോള്‍ നിങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം പരീക്ഷ ആയിരിക്കും. പക്ഷെ എന്നെ വിശ്വസിക്കൂ, നിങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. അങ്ങനെ ഏറ്റവും വലിയ തകര്‍ച്ച നേരിടുമ്പോള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകാന്‍ പോകുന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും. നിങ്ങളുടെ ഏറ്റവും മികച്ച സുഹൃത്തായി മാറുക'' എന്നാണ് സമാന്ത പറയുന്നത്.

വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നാഗ ചൈതന്യയുടെ വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് സമാന്ത ഇങ്ങനൊരു പരാമര്‍ശം നടത്തിയതെന്നാണ് പലരുടേയും ശ്രദ്ധ നേടാന്‍ കാരണം. താരത്തിന്റെ പരാമര്‍ശത്തേയും നാഗ ചൈതന്യയേയും ബന്ധപ്പെടുത്താന്‍ ശ്രമിക്കുകയാണ് പലരും. സമാന്ത പറഞ്ഞത് ശരിയാണെന്നും വീണു പോകുമ്പോള്‍ ആരും കൂടെ കാണില്ലെന്നും ചിലര്‍ കമന്റില്‍ പറയുന്നുണ്ട്. 

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു നാഗ ചൈതന്യയും സമാന്തയും വിവാഹം കഴിച്ചത്. എന്നാല്‍ എന്താണ് തങ്ങള്‍ പിരിയാന്‍ കാരണം എന്ന് ഇരുവരും പറഞ്ഞിരുന്നില്ല. സമാന്തയുമായി പിരിഞ്ഞ ശേഷമാണ് നാഗ ചൈതന്യ ശോഭിതയുമായി അടുപ്പത്തിലാകുന്നത്.

ഇരുവരും പ്രണയത്തിലാണെന്ന് കുറേനാളുകളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇതിനിടെ പുറത്ത് വന്ന വെക്കേഷന്‍ ചിത്രങ്ങള്‍ ആ ഗോസിപ്പുകള്‍ക്ക് ശക്തി പകരുന്നതായിരുന്നു.

ഓഗസ്റ്റ് എട്ടിന് രാവിലെ ഒമ്പതേ മുക്കാലോടെയാണ് നാഗ ചൈതന്യയും ശോഭിതയും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുന്നത്. നാഗ ചൈതന്യയുടെ പിതാവും സൂപ്പര്‍ താരവുമായ നാഗാര്‍ജുനയുടെ വീട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്.

നാഗാര്‍ജുന തന്നെയാണ് ഇക്കാരം അറിയിക്കുന്നതും ചിത്രങ്ങള്‍ പങ്കുവെക്കുന്നതും. സമാന്തയുമായി പിരിഞ്ഞതോടെ നാഗ ചൈതന്യ തകര്‍ന്നു പോയിരുന്നുവെന്നാണ് നാഗാര്‍ജുന പറഞ്ഞത്. മകന്‍ വീണ്ടും ചിരിച്ചു കണ്ടതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് നാഗ ചൈതന്യയും ശോഭിതയും പരിചയപ്പെട്ടതെന്നും അദ്ദേഹം പറയുന്നുണ്ട്.

#samantha #talks #about #relationship #amid #nagachaitanya #sobhitadhulipala #engagement

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall