---
title: "#doctorrapemurdercase |  അവനെയൊക്കെ തൂക്കിലേറ്റണം, അവളെന്തുമാത്രം വേദനയനുഭവിച്ചിരിക്കും; ഡോക്ടറുടെ കൊലപാതകത്തിൽ ബോളിവുഡ്"
english_title: "#bollywood #celebrities #kolkata #doctor #murder"
publisher: "moviemax.in"
canonical_url: "https://moviemax.in/news/228305/bollywood-celebrities-kolkata-doctor-murder"
published_at: "2024-08-14T21:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcd9a55b4cd_bollywood.jpg"
keywords: []
---

# #doctorrapemurdercase |  അവനെയൊക്കെ തൂക്കിലേറ്റണം, അവളെന്തുമാത്രം വേദനയനുഭവിച്ചിരിക്കും; ഡോക്ടറുടെ കൊലപാതകത്തിൽ ബോളിവുഡ്

> **Lead Summary:** **കൊ**ൽക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ‍ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് താരങ്ങൾ. വിജയ് വർമ, ആയുഷ്മാൻ ഖുറാന, മലൈക അറോറ, പരിനീതി ചോപ്ര, സോനാക്ഷി സിൻഹ തുടങ്ങിയവരാണ് ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയത്.

## Article Content

**കൊ**ൽക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ‍ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് താരങ്ങൾ. വിജയ് വർമ, ആയുഷ്മാൻ ഖുറാന, മലൈക അറോറ, പരിനീതി ചോപ്ര, സോനാക്ഷി സിൻഹ തുടങ്ങിയവരാണ് ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയത്.

സ്ക്രീൻഷോട്ടുകളും വീഡിയോകളും പങ്കുവെച്ച് രൂക്ഷമായ ഭാഷയിലാണ് പലരും സംഭവത്തേക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ചലച്ചിത്ര താരങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു.

ചുരുങ്ങിയപക്ഷം നമ്മളെ രക്ഷിക്കുന്നവരെയെങ്കിലും സംരക്ഷിക്കണമെന്ന് അദ്ദേഹം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഡോക്ടർമാർ ഇപ്പോൾ പറയുന്ന കാര്യങ്ങളിലേക്ക് എന്തുകൊണ്ട് ശ്രദ്ധകൊടുത്തുകൂടാ എന്നും വിജയ് വർമ ചോദിക്കുന്നു.

നടി പരിനീതി ചോപ്രയാണ് ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയ അടുത്തയാൾ. ഇതുവായിക്കുമ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നെങ്കിൽ അവൾ എത്രമാത്രം അനുഭവിച്ചിരിക്കും എന്ന് നടി പ്രതികരിച്ചു. ഇത് വെറുപ്പുളവാക്കുന്നതും ഭീകരവുമാണ്. ഇതിനെല്ലാം ഉത്തരവാദികളായവരെ തൂക്കിലിടുകയാണ് വേണ്ടതെന്നും പരിനീതി ചോപ്ര രോഷംകൊണ്ടു.

ബലാത്സം​ഗം എന്നത് ഒരു വ്യക്തിക്ക് നേര്‍ക്കുള്ള അക്രമം മാത്രമല്ല. മൊത്തം മനുഷ്യരാശിയ്ക്കുമുള്ള മുന്നറിയിപ്പാണ് എന്നാണ് ആയുഷ്മാൻ ഖുറാന പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

ശ്വാസംമുട്ടിയാണ് ഡോക്ടറുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗികാതിക്രമം നടന്നതിനും തെളിവുകളുണ്ട്. മകളുടെ മൃതദേഹത്തില്‍ ഒട്ടറെ മുറിവേറ്റ പാടുകളുണ്ട്. അതിക്രൂരമായ ആക്രമണം നടന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മാതാപിതാക്കള്‍ കോടതിയിൽ നൽകിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/228305/bollywood-celebrities-kolkata-doctor-murder)