ഞാന്‍ പ്രസവിച്ചില്ലെങ്കിലും എന്റെ മകന്‍ തന്നെയാണ് ലാല്‍; കവിയൂര്‍ പൊന്നമ്മ

ഞാന്‍ പ്രസവിച്ചില്ലെങ്കിലും എന്റെ മകന്‍ തന്നെയാണ് ലാല്‍; കവിയൂര്‍ പൊന്നമ്മ
2022-01-26T20:26:00 | By Vyshnavy Rajan

മികച്ച അഭിനയ ചാതുര്യം കൊണ്ട് മലയാളി മനസ്സിനെ കീഴ്പ്പെടുത്തിയ അമ്മമുഖമാണ് കവിയൂര്‍ പൊന്നമ്മ. പഴയ തലമുറയിലെ സത്യന്‍ മുതല്‍ ഇളം തലമുറയിലെ നിരവധി താരങ്ങളുടെ അമ്മയായി വരെ വെള്ളിത്തിരയില്‍ എത്തിയ കവിയൂര്‍ പൊന്നമ്മ സമാനതകളില്ലാത്ത അഭിനയത്തികവില്‍ മലയാള സിനിമാലോകത്തെ വാത്സല്യനിധിയായ അമ്മയുടെ പദവിയിലേക്ക് ഉയരുകയായിരുന്നു.

കൂടെ അഭിനയിച്ചവരില്‍ ആരെയാണ് ഏറെയിഷ്ടം എന്ന ചോദ്യത്തിന് എല്ലാവരെയും ഇഷ്ടമാണെന്നും എന്നാല്‍ മോഹന്‍ലാലിനോട് ഇത്തിരി ഇഷ്ടം കൂടുതലുണ്ടെന്നും പറയുകയാണ് കവിയൂര്‍ പൊന്നമ്മ

കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍ 

'ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. സിനിമ കണ്ടിട്ട് പലരും മോഹന്‍ലാല്‍ എന്റെ മകനാണ് എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. ചില അമ്മമാരൊക്കെ വന്ന് മോനെ കൊണ്ടുവന്നില്ലേ.? മോന് സുഖമാണോ എന്നൊക്കെ ചോദിക്കും.

അപ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട് എനിക്ക് മോനല്ലല്ലോ മോളാണല്ലോ.. എന്ന് അപ്പോഴേക്കും അവര്‍ മോഹന്‍ലാലിന്റെ പേര് പറയും. ഇതുപോലെ തന്നെ മോഹന്‍ലാലിനോടും നിരവധി പേര്‍ അമ്മയെ കൊണ്ട് വന്നില്ലേ എന്ന് ചോദിക്കാറുണ്ട്. മോഹന്‍ലാല്‍ എനിക്ക് മോനെപ്പോലെ തന്നെയാണ്.

ഞാന്‍ പ്രസവിച്ചില്ലെങ്കിലും എന്റെ മകന്‍ തന്നെയാണ് ലാല്‍. ഇപ്പോള്‍ കുറേ നാളായി ലാല്‍ വിളിച്ചിട്ട്. ഞാന്‍ ഇടയ്ക്ക് ലാലിന്റെ അമ്മയെ കാണാന്‍ പോകാറുണ്ട്. നടക്കാന്‍ വയ്യ പാവത്തിന്. കാണുമ്ബോള്‍ തന്നെ ഭയങ്കര സ്‌നേഹമാണ്.' കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

Content Highlight: Although I did not give birth, Lal is still my son; Kaviyoor Ponnamma

Next TV

Related Stories
പേളിയുടെ പരാമർശം വിവാദത്തിൽ; 'പരാജയപ്പെട്ട സംവിധായകൻ' എന്ന് വിളിച്ചത് എന്റെ അച്ഛനെന്ന് സിബി മലയിലിന്റെ മകൻ

Jul 24, 2026 05:23 PM

പേളിയുടെ പരാമർശം വിവാദത്തിൽ; 'പരാജയപ്പെട്ട സംവിധായകൻ' എന്ന് വിളിച്ചത് എന്റെ അച്ഛനെന്ന് സിബി മലയിലിന്റെ മകൻ

നീറ്റ് പ്രക്ഷോഭത്തിൽ പേളി മാണിയുടെ നിലപാടിനെ വിമർശിച്ച് സിബി മലയിലിനെ പരോക്ഷമായി കളിയാക്കി. ഇതിന് മറുപടിയായി "പരാജയപ്പെട്ട സംവിധായകൻ" എന്നത്...

Read More >>
ഭാവനയുടെ 'അനോമി' ആമസോൺ പ്രൈമിൽ; 9 ദിവസം കൊണ്ട് 1.7 കോടി നേടി ഒടിടിയിലെത്തി

Jul 24, 2026 04:00 PM

ഭാവനയുടെ 'അനോമി' ആമസോൺ പ്രൈമിൽ; 9 ദിവസം കൊണ്ട് 1.7 കോടി നേടി ഒടിടിയിലെത്തി

ഭാവന നായികയായ അനോമി ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു. മരണത്തിന്റെ സമവാക്യം എന്ന പ്രമേയവുമായി എത്തിയ സൈക്കോ ത്രില്ലർ 9 ദിവസം കൊണ്ട് 1.7 കോടി...

Read More >>
അഭിപ്രായസ്വാതന്ത്ര്യം 1947-ൽ കിട്ടിയതാണ്; ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി നടൻ ഷൈൻ ടോം ചാക്കോ

Jul 24, 2026 11:42 AM

അഭിപ്രായസ്വാതന്ത്ര്യം 1947-ൽ കിട്ടിയതാണ്; ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി നടൻ ഷൈൻ ടോം ചാക്കോ

ഡൽഹിയിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് പിന്തുണയുമായി ഷൈൻ ടോം ചാക്കോ. ഭരണത്തിനെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്തരുതെന്ന്...

Read More >>
'ചന്ദനമഴ'യിലെ ആ ദേഷ്യക്കാരി യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയാണോ? നടി രൂപശ്രീയുടെ പുതിയ വെളിപ്പെടുത്തൽ

Jul 24, 2026 11:12 AM

'ചന്ദനമഴ'യിലെ ആ ദേഷ്യക്കാരി യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയാണോ? നടി രൂപശ്രീയുടെ പുതിയ വെളിപ്പെടുത്തൽ

ചന്ദനമഴയിലെ ഊർമിള ദേവി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ രൂപശ്രീ മനസ് തുറന്നു. സീരിയൽ ഷൂട്ടിംഗിലെ ബുദ്ധിമുട്ടുകളും ആരാധകരുടെ...

Read More >>
ശ്വേത തുടരണോ? ശ്വേതയ്ക്ക് പിന്തുണ നൽകാൻ ആരുമില്ല! 'അമ്മ പെൺമക്കൾ' ഗ്രൂപ്പിൽ പോൾ വോട്ടെടുപ്പ്

Jul 24, 2026 10:56 AM

ശ്വേത തുടരണോ? ശ്വേതയ്ക്ക് പിന്തുണ നൽകാൻ ആരുമില്ല! 'അമ്മ പെൺമക്കൾ' ഗ്രൂപ്പിൽ പോൾ വോട്ടെടുപ്പ്

അമ്മ സംഘടനയിൽ ശ്വേതാ മേനോനെതിരെ അതൃപ്തി. തെരഞ്ഞെടുപ്പ് വേണോ എന്ന പോളിൽ 32 പേരും അനുകൂലിച്ചു. ഹേമ കമ്മിറ്റി കുറ്റാരോപിതർക്കെതിരെയാണ് പോരാട്ടമെന്ന്...

Read More >>
'സേതുമാധവനെ കൊല്ലേണ്ടിയിരുന്നില്ല, മൂന്നാം ഭാഗം ചെയ്യാമായിരുന്നു; 'കിരീടം' 'ചെങ്കോൽ' അനുഭവങ്ങളുമായി ദിനേശ് പണിക്കർ

Jul 24, 2026 10:16 AM

'സേതുമാധവനെ കൊല്ലേണ്ടിയിരുന്നില്ല, മൂന്നാം ഭാഗം ചെയ്യാമായിരുന്നു; 'കിരീടം' 'ചെങ്കോൽ' അനുഭവങ്ങളുമായി ദിനേശ് പണിക്കർ

കിരീടം സിനിമയുടെ നിർമാതാവ് ദിനേശ് പണിക്കർ ചെങ്കോലിനെക്കുറിച്ച്. മോഹൻലാലിന്റെ കഥാപാത്രത്തെ കൊല്ലേണ്ടിയിരുന്നില്ലെന്നും തിലകന്റെ കഥാപാത്രം...

Read More >>
Top Stories

News Roundup