#samantharuthprabhu | അമ്മയാകാൻ ഒരുപാട് മോഹിച്ച സാമന്ത, കുഞ്ഞ് ജനിക്കേണ്ട തിയതി വരെ പ്ലാനിങ്ങിൽ; പിന്നീട് സംഭവിച്ചത് എന്ത് ?

#samantharuthprabhu |  അമ്മയാകാൻ ഒരുപാട് മോഹിച്ച സാമന്ത, കുഞ്ഞ് ജനിക്കേണ്ട തിയതി വരെ പ്ലാനിങ്ങിൽ; പിന്നീട് സംഭവിച്ചത് എന്ത് ?
Aug 14, 2024 10:53 AM | By Athira V

മലയാളികൾക്ക് ഉൾപ്പടെ പ്രിയങ്കരിയായ നടിയാണ് സാമന്ത. തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. മൂന്ന് ​വർഷം മുൻപ് ആയിരുന്നു നടൻ നാ​ഗ ചൈതന്യയുമായി സാമന്ത വിവാഹമോചിതയായത്.

ഇതിന് പിന്നാലെ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് നാഗ ചൈതന്യ. നടി ശോഭിതയെ ആണ് നാ​ഗ ചൈതന്യ വിവാഹം കഴിക്കാൻ പോകുന്നത്. ഈ അവസരത്തിൽ സാമന്ത- നാ​ഗചൈതന്യ ബന്ധത്തെ ചുറ്റിപ്പറ്റയുള്ള വാർത്തകളും പുറത്തുവരികയാണ്. അതിലൊന്നാണ് ഇപ്പോൾ പ്രേക്ഷകരെ ഒന്നാകെ വേദനിപ്പിക്കുന്നത്.

നാ​ഗചൈതന്യയുമായുള്ള വേർപിരിയലിന് മൂന്ന് മാസങ്ങൾക്ക് മുൻപ് വരെ അമ്മയാകാൻ തയ്യാറെടുത്ത സാമന്തയുടെ വാർത്തയാണിത്. ‘ശാകുന്തളം’ എന്ന സിനിമയുടെ നിർമാതാവ് നീലിമ ​ഗുണയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമയിൽ അഭിനയിക്കാൻ നടിയെ സമീപിച്ചപ്പോൾ 2021 ജൂലൈ അല്ലെങ്കിൽ ഓ​ഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കണമെന്നും തങ്ങൾ ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുകയാണെന്നും സാമന്ത പറഞ്ഞതായി നീലിമ പറഞ്ഞു.

ശാകുന്തളം തന്റെ അവസാന സിനിമ ആയിരിക്കും. ഒരു നീണ്ട ഇടവേള എടുത്ത് കുഞ്ഞിന്റെ കാര്യങ്ങൾ നോക്കണമെന്നും സാമന്ത പറഞ്ഞുവെന്ന് നീലിമ വെളിപ്പെടുത്തുന്നു. വിവാഹ മോചനത്തിന് ആറ് മാസങ്ങൾക്ക് മുൻപ് ഒരഭിമുഖത്തിലും സാമന്ത അമ്മയാകുന്നതിനെ കുറിച്ച് വാചാലയായിരുന്നു.

തങ്ങൾക്ക് കുഞ്ഞ് ജനിക്കേണ്ട തീയതി വരെ തീരുമാനിച്ചിട്ടുണ്ടെന്നും നാ​ഗ ചൈതന്യയും അക്കാര്യം അം​ഗീകരിച്ചുവെന്നും അന്ന് സാമന്ത പറഞ്ഞിരുന്നു. ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ സംശയങ്ങളുമായി ആരാധകരും രം​ഗത്ത് എത്തി. പിന്നീട് എന്താണ് ഇവർക്കിടയിൽ സംഭവിച്ചത് എന്നാണ് ചോദ്യങ്ങൾ.

ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹിതരായവരാണ് സാമന്തയും നാ​ഗ ചൈതന്യയും. 2017ൽ ആയിരുന്നു വിവാഹം. ഇരു താരങ്ങളുടെയും ഒന്നു ചേരൽ ആരാധകർ വലിയ ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷത്തെ ദാമ്പത്യത്തിന് ഒടുവിൽ 2021ൽ താരദമ്പതികൾ വേർപിരിയുകയും ചെയ്തു.

#producers #says #samantha #planning #have #baby #before #three #months #announcing #divorce #nagachaitanya

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-