#govindvasantha | അമ്മയാകാന്‍ ഒരുങ്ങുന്നവരുടെ വയറിലെ ഭാരം എനിക്കും അനുഭവപ്പെട്ടു! 12 വർഷത്തെ കാത്തിരിപ്പിനെ പറ്റി താരങ്ങള്‍

#govindvasantha | അമ്മയാകാന്‍ ഒരുങ്ങുന്നവരുടെ വയറിലെ ഭാരം എനിക്കും അനുഭവപ്പെട്ടു! 12 വർഷത്തെ കാത്തിരിപ്പിനെ പറ്റി താരങ്ങള്‍
Aug 11, 2024 04:38 PM | By ADITHYA. NP

(moviemax.in)ലയാളത്തിലെ പ്രമുഖ സംഗീതസംവിധായകനും ഗായകനും വയലിനിസ്റ്റുമായ ഗോവിന്ദ് വസന്ത അച്ഛനാവാന്‍ ഒരുങ്ങുകയാണ്.

വൈകാതെ ആദ്യ കണ്മണിയെത്തുമെന്ന് സോഷ്യല്‍ മീഡിയ പേജിലൂടെ താരങ്ങളാണ് വെൡപ്പെടുത്തുന്നത്. നിറവയറിലുള്ള പ്രിയതമ രഞ്ജിനി അച്യുതന്റെ ഗര്‍ഭകാല ഫോട്ടോഷൂട്ട് നടത്തി കൊണ്ടാണ് താരങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്.


ബ്ലൗസ് ലെസ് ആയി, ഓഫ് വൈറ്റ് നിറത്തിലുള്ള സാരി പ്രത്യേക രീതിയില്‍ ഉടുത്ത് അതീവ സുന്ദരിയായിട്ടാണ് രഞ്ജിനി എത്തിയിരിക്കുന്നത്. കാര്യമായ ആഭരണങ്ങളൊന്നുമില്ലെങ്കിലും നിറവയറില്‍ ചുറ്റി വെയിസ്റ്റ് ചെയിന്‍ കൂടുതല്‍ ഭംഗിയോടെ അണിഞ്ഞിട്ടുമുണ്ട്.

ഓപ്പണ്‍ ഹെയര്‍ സ്റ്റൈലായിരുന്നു.അതേ സമയം ഗര്‍ഭിണിയായതിനെ കുറിച്ച് ചിത്രങ്ങളുടെ താഴെ നീണ്ടൊരു കുറിപ്പ് കൂടി രഞ്ജിനി പങ്കുവെച്ചിരുന്നു.

പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനാടുവിലാണ് താരങ്ങള്‍ മാതാപിതാക്കളാവാന്‍ പോകുന്നത്. ഇതിനെ കുറിച്ചാണ് വളരെ വൈകാരികമായി താരങ്ങള്‍ എഴുതിയിരിക്കുന്നത്.

'എന്റെ അചഞ്ചലമായ വിശ്വാസത്തിന് പ്രപഞ്ചം ഉത്തരം നല്‍കി. ഇതാ ഞാന്‍, ജീവിതം തന്നെ വെളിപ്പെടുത്തുന്നു!

എന്റെ ഗര്‍ഭകാല ജേണലില്‍ നിന്നുള്ള ഉദ്ധരണികള്‍: ഇക്കഴിഞ്ഞ 12 വര്‍ഷത്തോളം അമ്മമാരുടെ ഒരു കടല്‍ തന്നെ എനിക്ക് ചുറ്റും ഉണ്ടായിരുന്നു.

അപ്പോഴെല്ലാം ഞാനും ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്നു. പക്ഷേ ചിലപ്പോഴൊക്കെ ചില സംശയങ്ങള്‍ എന്നെ അലട്ടി. അമ്മയാകാനൊരുങ്ങുന്ന സ്ത്രീകളുടെ വയര്‍ കാണുമ്പോള്‍ എന്റെ വയറിനും ഭാരമുള്ളതായി എനിക്ക് തോന്നി.

അമ്മമാരുടെ പാല്‍ നിറയുന്ന സ്തനങ്ങള്‍ കാണുമ്പോള്‍ എന്റെ സ്തനങ്ങളിലും നനവ് പടരുന്നത് പോലെ തോന്നി.അപ്പോഴൊന്നും ഞാന്‍ തോറ്റ് കൊടുക്കാന്‍ തയ്യാറല്ലായിരുന്നു.

ന്ന് ഈ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയത് എന്നെ സംബന്ധിച്ച് ഒരു സ്വപ്‌ന സാക്ഷാത്കാരമാണ്. മികച്ച കലാകാരന്മാരുടെ ടീമിന് എന്റെ ആശംസകള്‍' എന്നും പറഞ്ഞാണ് രഞ്ജിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേ സമയം താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം എത്തിയിരിക്കുന്നത്. രഞ്ജിനി ഹരിദാസ്, അഹാന കൃഷ്ണ, ജോത്സ്യന രാധകൃഷണന്‍, രജീഷ വിജയന്‍, നിഖില വിമല്‍, എന്ന് തുടങ്ങി നിരവധി താരങ്ങള്‍ ഈ പോസ്റ്റിന് താഴെ സ്‌നേഹം പങ്കുവെച്ച് എത്തി.

ഗോവിന്ദ് വസന്ത എന്നറിയപ്പെടുന്ന ഗോവിന്ദ് മേനോന്‍ മലയാളത്തിലും തമിഴിലുമൊക്കെ സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.

തൈക്കൂടം ബ്രിഡ്ജ് എന്ന കേരളത്തിലെ സംഗീത ബാന്‍ഡിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് ഗോവിന്ദ്. 2012 ലാണ് രഞ്ജിനിയും ഗോവിന്ദും വിവാഹിതരാവുന്നത്. എഴുത്തുകാരി കൂടിയായ രഞ്ജിനിയും സിനിമാരംഗത്ത് സജീവമാണ്.

#singer #govindvasantha #wife #announced #pregnancy #maternity #photos #goes #viral

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall