#viral | 'ഉറക്കമില്ല, 'കഥ പറഞ്ഞ് ഉറക്കാനായി വാടകയ്ക്ക് ആളെ തേടി ചൈനീസ് യുവത്വം

#viral | 'ഉറക്കമില്ല, 'കഥ പറഞ്ഞ് ഉറക്കാനായി വാടകയ്ക്ക് ആളെ തേടി ചൈനീസ് യുവത്വം
Aug 11, 2024 03:21 PM | By Athira V

നമ്മളില്‍ ചിലരെങ്കിലും കുട്ടിക്കാലത്ത് മുത്തശ്ശിമാരുടെയോ അമ്മമാരുടെയോ അച്ഛന്‍റെയോ ഒക്കെ മടിയില്‍ കിടന്ന് കഥകള്‍ കേട്ട് ഉറങ്ങി വളര്‍ന്നവരാകാം. അത്തരം ഉറക്കങ്ങളില്‍ എന്നെങ്കിലും അങ്ങനെ കഥ പറഞ്ഞ് ഉറക്കുന്നത് ഒരു ജോലിയായി തീരുമെന്ന് കരുതിയിരുന്നോ? വിദൂരമായ സ്വപ്നത്തില്‍ പോലും നമ്മളാരും അങ്ങനെ കരുതിക്കാണാന്‍ സാധ്യതയില്ല.

എന്നാല്‍ ചൈനയില്‍ അതല്ല സ്ഥിതിയെന്ന് റിപ്പോര്‍ട്ടുകള്‍. '996 സംസ്കാരം' (ഒമ്പത് മണിക്കൂര്‍ ജോലി, ഒമ്പത് മണിക്കൂര്‍ വിശ്രമം, ആറ് ദിവസം) എന്ന ചൈനയിലെ ജോലി സംസ്കാരം, യുവതി / യുവാക്കൾക്കിടയിൽ മാനസിക സമ്മർദ്ദവും വിഷാദവും വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് അല്പം ആശ്ചര്യം ജനിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്തു വരികയാണ്.

സ്വയം ഉറങ്ങാൻ സാധിക്കാത്ത ചൈനീസ് യുവതി / യുവാക്കളുടെ എണ്ണം വർദ്ധിച്ചു വരികയാണെന്നും ഇതിനൊരു പരിഹാരമെന്ന രീതിയിൽ തങ്ങൾക്കൊപ്പം കൂട്ടിരുന്ന്, തങ്ങളെ കഥകള്‍ പറഞ്ഞ് ഉറക്കാൻ വാടകയ്ക്ക് ആളെ തേടുകയാണ് യുവതി / യുവാക്കൾ എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

സ്ലീപ് മേക്കേഴ്സ് (sleepmakers) എന്നാണ് ഇത്തരത്തിൽ വാടകയ്ക്ക് എടുക്കുന്ന ആളുകൾ അറിയപ്പെടുന്നത്. ഉറക്ക സമയത്തിന് മുമ്പ് ശാന്തമായ സംഭാഷണങ്ങളും വൈകാരിക പിന്തുണയും നൽകി, ആവശ്യക്കാരില്‍ സ്വാഭാവികമായ രീതിയില്‍ മയക്കം ഉണ്ടാക്കാൻ ശ്രമിക്കുക എന്നതാണ് ഇവരുടെ ജോലി.

ഇത്തരം സേവനം തേടുന്നവരിൽ യുവതി / യുവാക്കളാണ് കൂടുതലായുമുള്ളത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ജോലി സ്ഥലത്തെ സമ്മർദ്ദം മുതൽ ജോലി ഇല്ലാത്തതിന്‍റെ പേരിലുള്ള സമ്മർദ്ദം വരെ അനുഭവിക്കുന്നവർ ഈ കൂട്ടത്തിലുണ്ടത്രേ.

തങ്ങൾക്ക് മാതാപിതാക്കളോടും വേണ്ടപ്പെട്ടവരോടും പങ്കുവെക്കാൻ കഴിയാത്ത പല കാര്യങ്ങളും തീർത്തും അപരിചിതരായ വ്യക്തികളോട് പങ്കുവയ്ക്കാൻ കഴിയുന്നുണ്ടെന്നും അത് തങ്ങളുടെ മാനസികാരോഗ്യത്തെയും ഉറക്കത്തെയും പരിപോഷിക്കുന്നുണ്ടെന്നുമാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നവര്‍ അവകാശപ്പെടുന്നത്.

തങ്ങളെ തെരഞ്ഞെടുക്കുന്നവർ, അവര്‍ ആഗ്രഹിക്കുന്ന രീതിയിൽ അവരുടെ ഉറക്കത്തിന് കൂട്ടിയിരിക്കുക എന്നതാണ് സ്ലീപ് മേക്കേഴ്സിന്‍റെ ജോലി. ഈ സേവനം ഇപ്പോള്‍ ഓണ്‍ലൈനായി ലഭ്യമാണ്. സ്ലീപ്പ് മേക്കർമാരെ ഗോൾഡ്, ചീഫ് എന്നിങ്ങനെയുള്ള ലെവലുകളായി തരം തിരിച്ചിട്ടുണ്ട്.

ഉയർന്ന ശ്രേണിയിലുള്ളവർക്ക് ഇത്തരത്തില്‍ കൂടുതൽ വരുമാനം നേടാൻ കഴിയും. ഒരു പ്രധാന സ്ലീപ്പ് മേക്കർക്ക് മണിക്കൂറിൽ 260 യുവാൻ (3042 രൂപ) വരെ സമ്പാദിക്കാൻ കഴിയും.

അതേസമയം ഒരു മുഴുവൻ സമയ സ്ലീപ്പ് മേക്കർക്ക് പ്രതിമാസം 30,000 യുവാൻ (3,51,048 രൂപ) വരെ സമ്പാദിക്കാം. ഇതിന് പുറമെ ടിപ്പുകളും ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

#insomniac #chinese #youth #looking #hired #person #bedtime #stories #viral

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall