#bala | 'ദൈവം നോക്കിക്കോളും...ആറാട്ടണ്ണൻ പേടിച്ച് നിൽപ്പാണ്, ചെകുത്താനൊപ്പം സന്തോഷ് വർക്കിയും തെറ്റുകാരൻ' -ബാല

#bala | 'ദൈവം നോക്കിക്കോളും...ആറാട്ടണ്ണൻ പേടിച്ച് നിൽപ്പാണ്, ചെകുത്താനൊപ്പം സന്തോഷ് വർക്കിയും തെറ്റുകാരൻ' -ബാല
Aug 11, 2024 10:49 AM | By Athira V

റാട്ടണ്ണൻ എന്ന് വിളിപ്പേരുള്ള സന്തോഷ് വർക്കിക്ക് എതിരെ നടൻ ബാല. ചെകുത്താൻ ചെയ്തത് തന്നെയാണ് സന്തോഷും ചെയ്യുന്നതെന്നും അയാളും തെറ്റുകാരനാണെന്നും ബാല പറഞ്ഞു. സന്തോഷിപ്പോൾ പേടിച്ച് നിൽക്കുകയാണെന്നും ഇത്തരം നെ​ഗറ്റീവ് ആളുകൾക്ക് ഫുൾ സ്റ്റോപ് ഇടണമെന്നും ബാല ആവശ്യപ്പെട്ടു.

"ഞാൻ ലാലേട്ടനുമായി സംസാരിച്ചിരുന്നു. ചെകുത്താന്റെ വിഷയത്തെ പറ്റിയും നമ്മൾ സംസാരിച്ചു. അത്രയും തരംതാഴ്ന്ന വാക്കുകൾ, മോശം പദപ്രയോ​ഗങ്ങൾ പറഞ്ഞിട്ടും അജു അലക്സിനെ കുറിച്ച് ലാലേട്ടൻ ഒരു മോശവും പറഞ്ഞില്ല.

ദൈവം നോക്കിക്കോളും എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. അതാണ് ക്വാളിറ്റി. ഇത്രയൊക്കെ കേട്ടിട്ടും അദ്ദേഹം ഒരു നെ​ഗറ്റീവ് അയാളെ കുറിച്ച് പറഞ്ഞില്ല. ഇനിയും നന്മ ചെയ്യണമെന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്", എന്ന് ബാല പറയുന്നു.

"സത്യം എന്തായാലും ജയിക്കും. അതിന് സമയമെടുക്കും. കള്ളത്തരം പെട്ടെന്ന് വൈറൽ ആകും. നല്ല മനസുള്ളൊരു വ്യക്തിയുടെ മനസിനെ സങ്കടപ്പെടുത്തരുത്. അവരുടെ കണ്ണിൽ നിന്നും കണ്ണീർ വന്നാൽ അതിന്റെ കണക്ക് മനുഷ്യന്മാരല്ല തീർക്കുന്നത്. ദൈവമായിരിക്കും. ആ ശിക്ഷ ഭയങ്കരമായിരിക്കും. ചെകുത്താനെ പോലുള്ള നെ​ഗറ്റീവ് ആളുകൾക്ക് നമ്മൾ ഫുൾസ്റ്റോപ് ഇടണം", എന്നും ബാല പറഞ്ഞു.

ആറാട്ടണ്ണന്റെ ഒരു അഭിമുഖം കണ്ടെന്നും അതിലയാൾ പേടിച്ച് നിൽക്കുകയാണെന്നും ബാല പറയുന്നുണ്ട്. "ലാലേട്ടനെ കഴിഞ്ഞ പത്ത് വർഷമായി ചെകുത്താൻ ചീത്ത പറയുന്നുണ്ട്. അത് ഭയങ്കര മോശമാണെന്നൊക്കെയാണ് അയാൾ പറയുന്നത്. ചോദ്യകർത്താവിന് ഒരു കാര്യം ചോദിക്കാമായിരുന്നു, ഇതല്ലേ പുള്ളിയും ചെയ്തു കൊണ്ടിരിക്കുന്നത്.

സന്തോഷ് വർക്കി എന്ന വ്യക്തി ലാലേട്ടനെ മാത്രമല്ല എല്ലാ അഭിനേതാക്കളെയും അവഹേളിക്കുകയല്ലേ. എന്നിട്ട് ഇന്ന് ജനിച്ച കുട്ടിയെ പോലെ പറയുന്നു ചെകുത്താൻ ചെയ്തത് തെറ്റെന്ന്. ചെകുത്താൻ ചെയ്തത് തെറ്റാണെങ്കിൽ നിങ്ങൾ ചെയ്തതും തെറ്റാണ്. എന്നെ കുറിച്ച് നടിമാരെ കുറിച്ച് ലാലേട്ടനെ കുറിച്ച് ഒക്കെ എന്തെല്ലാം വൃത്തികേടാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ളവർക്ക് നമ്മൾ ഫുൾ സ്റ്റോപ് ഇടണം", എന്നാണ് ബാല പറഞ്ഞത്.

#actor #bala #against #santhoshvarkey #ajualex #chekuthan #mohanlal

Next TV

Related Stories
'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

Dec 3, 2025 05:40 PM

'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

മമ്മൂട്ടി, കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര...

Read More >>
മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

Dec 3, 2025 07:28 AM

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു, യുവനടിയുടെ പരാതി, കേസെടുത്ത് പൊലീസ്...

Read More >>
Top Stories










News Roundup