Aug 10, 2024 08:25 PM

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. കഴിഞ്ഞ ദിവസമായിരുന്നു സമാന്തയുടെ മുന്‍ ഭര്‍ത്താവായ നാഗ ചൈതന്യയുടെ വിവാഹ നിശ്ചയം നടന്നത്. നടി ശോഭിത ധൂലിപാലയാണ് നാഗ ചൈതന്യയുടെ വധു.

ഇതിന് പിന്നാലെ സമാന്തയും വാര്‍ത്തകളില്‍ നിറയുകയാണ്. നാഗ ചൈതന്യയുമായുള്ള ദാമ്പത്യ തകര്‍ച്ചയും മറ്റുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഇതിനിടെ ഇപ്പോഴിതാ സമാന്തയ്ക്ക് ലഭിച്ചൊരു വിവാഹ അഭ്യര്‍ത്ഥനയും വാര്‍ത്തയായി മാറുകയാണ്.

ശോഭിതയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ സമാന്തയുടെ ഒരു ആരാധകന്‍ പങ്കുവച്ച വീഡിയോയാണ് വൈറലായി മാറുന്നത്.

സമാന്തയെ കണ്ട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന തരത്തിലുള്ള തന്റെ വീഡിയോയാണ് ഒരു ആരാധകന്‍ പങ്കുവച്ചിരിക്കുന്നത്. ''ഒന്നും പേടിക്കാനില്ലെന്നും ഞാനെന്നും കൂടെയുണ്ടാകുമെന്നും സമാന്തയോട് പറയാന്‍ പോകുന്നു'' എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് യുവാവ് പറയുന്നത്.


മുകേഷ് ചിന്ത എന്ന കണ്ടന്റ് ക്രിയേറ്ററാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ബാഗ് പാക്ക് ചെയ്യുന്നതും വിമാനം കയറുന്നതും സമാന്തയുടെ വീടിന് മുന്നില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. സമാന്ത ഒരുക്കമാണെങ്കില്‍ താന്‍ വിവാഹത്തിന് തയ്യാറാണെന്നും സാമ്പത്തിക സുരക്ഷിതത്വം നേടാന്‍ തനിക്ക് രണ്ട് വര്‍ഷം തന്നാല്‍ മതിയെന്നും യുവാവ് പറയുന്നത്. ഒരു പ്രൊമിസ് എന്ന നിലയില്‍ സമാന്തയ്ക്കായി ഒരു പേപ്പര്‍ ഹാര്‍ട്ടും നല്‍കുന്നുണ്ട് യുവാവ്. 

രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തമാശ വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി ആരാധകരെത്തി. ഇതിനിടെ സമാന്ത തന്നെ പ്രതികരിച്ചെത്തിയതോടെ വീഡിയോയും യുവാവും വൈറലായി മാറുകയായിരുന്നു.

''ബാക്ഗ്രൗണ്ടിലെ ജിം എന്നെ ഏതാണ്ട് കണ്‍വിന്‍സ് ചെയ്തതാണ്'' എന്നായിരുന്നു സമാന്തയുടെ കമന്റ്. ഇതോടെ ആരാധകനും ആവേശത്തിലായി. സമാന്തയെ തന്റെ വീഡിയോയില്‍ ടാഗ് ചെയ്തവര്‍ക്കെല്ലാം യുവാവ് നന്ദി പറഞ്ഞു.

''സമാന്തയ്ക്ക് ദശലക്ഷക്കണക്കിന് ആരാധകരുണ്ടെങ്കില്‍ ഞാന്‍ അതില്‍ ഒരാളാണ്. സമാന്തയ്ക്ക് പത്ത് ആരാധകരുണ്ടെങ്കില്‍ ഞാന്‍ അവരില്‍ ഒരാളാണ്. സമാന്തയ്ക്ക് ഒരേയൊരു ആരാധകനാണുള്ളതെങ്കില്‍ അത് ഞാനാണ്.

സമാന്തയ്ക്ക് ഒരു ആരാധകനും ഇല്ലെങ്കില്‍, ഞാന്‍ ഈ ഭൂമിയില്‍ ഇല്ലെന്നാണ് അര്‍ത്ഥം. ഈ ലോകം സമാന്തയ്ക്ക് എതിരാണെങ്കല്‍ ഞാന്‍ ഈ ലോകത്തിന് തന്നെ എതിരാണ്'' എന്നും ആരാധകന്‍ കുറിക്കുന്നുണ്ട്. വീഡിയോയും സമാന്തയുടെ മറുപടിയുമൊക്കെ വൈറലായി മാറിയിരിക്കുകയാണ്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹിതരാകുന്നത്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു സമാന്തയും നാഗ ചൈതന്യയും. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് 2021 ല്‍ പിരിയുകയായിരുന്നു ഇരുവരും. സമീപകാലത്ത് സിനിമാലോകം ഇത്രയും ചര്‍ച്ച ചെയ്ത മറ്റൊരു വിവാഹ മോചനമുണ്ടാകില്ല. 

അതേസമയം തന്റെ കരിയറില്‍ കുതിക്കുകയാണ് സമാന്ത. ഫാമിലി മാനിന് ശേഷം പാന്‍ ഇന്ത്യന്‍ താരമായി മാറിയ സമാന്ത ബോളിവുഡിലും സജീവമായി മാറാനുള്ള ഒരുക്കത്തിലാണ്. ആമസോണ്‍ പ്രൈം സീരീസായ സിറ്റഡല്‍ ആണ് സമാന്തയുടേതായി പുതുതായി പുറത്തിറങ്ങാനുള്ളത്. നിരവധി ബോളിവുഡ്-തെലുങ്ക് സിനിമകളും സീരീസുകളും സമാന്തയുടേതായി അണിയറയിലുണ്ട്.

#samantha #gives #reply #fan #who #proposed #her #after #nagachaitanya #got #engaged

Next TV

Top Stories










News Roundup