#viral | എന്തെല്ലാം കാണണം; ലെഹങ്കയും ഹെൽമറ്റും ധരിച്ച് റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ഡാൻസ്

#viral | എന്തെല്ലാം കാണണം; ലെഹങ്കയും ഹെൽമറ്റും ധരിച്ച് റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ഡാൻസ്
Aug 10, 2024 12:00 PM | By Athira V

സോഷ്യൽ മീഡിയയിൽ‌ വൈറലാവാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന അനേകം പേരുണ്ടിന്ന്. സാഹസികതയും തമാശയും പ്രാങ്കും എന്നുവേണ്ട സകലതും അതിൽ പെടും. അതുപോലെയുള്ള ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പൊതുസ്ഥലങ്ങളിൽ നിന്നും വീഡിയോ എടുക്കാൻ ഇന്ന് നമുക്ക് യാതൊരു മടിയും ഇല്ല. അതിപ്പോൾ എന്ത് വേഷത്തിലാണെങ്കിലും ശരി, എന്ത് രൂപത്തിലാണെങ്കിലും ശരി. ഈ വീഡിയോയും അത് തന്നെയാണ് പറയുന്നത്.

https://www.instagram.com/reel/C4cQX3gtK1k/?utm_source=ig_web_copy_link

ഒരു റെയിൽവേ സ്റ്റേഷനിൽ വച്ചാണ് വീഡിയോ പകർത്തിയിരിക്കുന്നത്. രാഹുൽ സാഹ എന്ന യുവാവാണ് വീഡിയോയിൽ ഉള്ളത്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ബേതുഅദാഹാരി സ്വദേശിയാണ് രാഹുൽ സാഹ. ബേതുദാഹാരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് വീഡിയോ പകർത്തിയിരിക്കുന്നതും.

ഇത്തരം തമാശ കലർന്ന വീഡിയോകൾ ഇതിന് മുമ്പും യുവാവ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയിൽ ചുവപ്പ് നിറത്തിലുള്ള ഒരു ലെഹങ്ക ധരിച്ചിട്ടാണ് രാഹുൽ സാഹ പ്രത്യക്ഷപ്പെടുന്നത്.

തലയിൽ ഒരു ഹെൽമറ്റും വച്ചിട്ടുണ്ട്. ഒരു പ്രായമായ സ്ത്രീയും ഒരു പെൺകുട്ടിയും നടന്നു വരുന്നത് വീഡിയോയിൽ കാണാം. എന്നാൽ, പെട്ടെന്ന് ലെഹങ്ക ധരിച്ച് നൃത്തം ചെയ്യുന്ന രാഹുൽ സാഹയെ കണ്ടതോടെ അവർ പെട്ടെന്ന് വഴി മാറുകയാണ്. രാഹുൽ അങ്ങോട്ട് ഓടുന്നതും പിന്നീട് മറ്റൊരു മനുഷ്യന്റെ അടുത്തെത്തി ഡാൻസ് ചെയ്യുന്നതും അയാളെ എടുത്ത് പൊക്കുന്നതും ഒക്കെ കാണാം.

രാഹുലിന്റെ വേഷവും ഡാൻസും കണ്ട് പലർക്കും ചിരിയും വരുന്നുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരുപാട് പേർ വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തി.

#man #wearing #lehenga #helmet #dancing #railway #station

Next TV

Related Stories
'പറഞ്ഞതെല്ലാം കള്ളം, പ്രണയിച്ചത് നാലുകൊല്ലം'; കാമുകി 27 -കാരിയല്ല 48 -കാരിയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി യുവാവ്..!

Apr 18, 2025 12:53 PM

'പറഞ്ഞതെല്ലാം കള്ളം, പ്രണയിച്ചത് നാലുകൊല്ലം'; കാമുകി 27 -കാരിയല്ല 48 -കാരിയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി യുവാവ്..!

കാമുകിയെ കാണാന്‍ 48 വയസുള്ള ഒരു സ്ത്രീയെ പോലെ ആയിരുന്നില്ല. 27 വയസുള്ള യുവതിയെപ്പോലെയാണ്...

Read More >>
'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്

Apr 16, 2025 10:44 AM

'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്

ജോലി സ്ഥലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങളും മേലുദ്യോ​ഗസ്ഥർ തന്നോട് പെരുമാറിയ രീതികളും കാരണം ടോയ്ലറ്റ് പേപ്പറിൽ രാജി കത്ത് എഴുതേണ്ടി വന്ന...

Read More >>
അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

Apr 12, 2025 11:08 PM

അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

വഴിയെ വീട്ടുകാര്‍ ഇരുവരുടെയും പ്രണയം കൈയോടെ പിടികൂടി. ഇതോടെ വീട്ടിലും നാട്ടിലും സംഭവം...

Read More >>
മരിച്ചുപോയ മുന്‍ഭര്‍ത്താവിന്റെ മോതിരം വിവാഹദിനത്തിൽ അണിയണമെന്ന് അവൾ പറഞ്ഞു; വരന്റെ കുറിപ്പ്

Apr 12, 2025 01:58 PM

മരിച്ചുപോയ മുന്‍ഭര്‍ത്താവിന്റെ മോതിരം വിവാഹദിനത്തിൽ അണിയണമെന്ന് അവൾ പറഞ്ഞു; വരന്റെ കുറിപ്പ്

ടെയ്‌ലര്‍ എന്നയാളുമായി 20 വയസില്‍ എമിലിയുടെ വിവാഹം നടന്നിരുന്നു. അഞ്ച് വര്‍ഷം മുമ്പ് കാറപകടത്തില്‍ ടെയ്‌ലര്‍...

Read More >>
600 പേർക്ക് സദ്യയൊരുക്കാനാവില്ലെന്ന് വധുവിന്‍റെ കുടുംബം; എങ്കിൽ കല്യാണം തന്നെ വേണ്ടെന്ന് വരൻ

Apr 11, 2025 08:36 PM

600 പേർക്ക് സദ്യയൊരുക്കാനാവില്ലെന്ന് വധുവിന്‍റെ കുടുംബം; എങ്കിൽ കല്യാണം തന്നെ വേണ്ടെന്ന് വരൻ

വധുവിന്‍റെ സഹോദരനാണ് വിചിത്ര സംഭവം സോഷ്യൽ മീഡിയ ആപ്പായ റെഡിറ്റിൽ പങ്കു വച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിലാണ്...

Read More >>
ലിംഗത്തിനു ചുറ്റും മയക്കുമരുന്ന് കെട്ടിവച്ച് വണ്ടിയോടിച്ചു; പോലീസ് പിടിച്ചപ്പോൾ വിചിത്രമായ മറുപടി, സംഭവമിങ്ങനെ...!

Apr 11, 2025 12:57 PM

ലിംഗത്തിനു ചുറ്റും മയക്കുമരുന്ന് കെട്ടിവച്ച് വണ്ടിയോടിച്ചു; പോലീസ് പിടിച്ചപ്പോൾ വിചിത്രമായ മറുപടി, സംഭവമിങ്ങനെ...!

മാസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണെങ്കിലും നിലവിലെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ ഉള്ളതായതിനാൽ വാർത്ത വീണ്ടും വൈറൽ...

Read More >>
Top Stories