പൊലീസ് കണ്ടെത്തിയത് അതിനിർണായക വിവരങ്ങൾ, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കേസെടുക്കാന്‍ നീക്കം

പൊലീസ് കണ്ടെത്തിയത് അതിനിർണായക വിവരങ്ങൾ, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കേസെടുക്കാന്‍ നീക്കം
Apr 19, 2025 02:20 PM | By VIPIN P V

ടൻ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കേസെടുക്കാന്‍ നീക്കം. ഗൂഢാലോചന വകുപ്പ് ചുമത്താനാണ് സാധ്യത. മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ഷൈനിനെ വൈദ്യപരിശോധന നടത്തും. ഷൈനിന്‍റെ രക്തസാംപിള്‍ പരിശോധിക്കാന്‍ കേസ് അനിവാര്യമാണ്. പൊലീസിനെ കണ്ട് പേടിച്ചോടിയതാണെന്ന് ഷൈൻ മൊഴി നൽകിയിരുന്നു. ഗുണ്ടകളെന്ന് കരുതിയാണ് ഓടിയതെന്നും അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈൻ പറഞ്ഞു.

ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നടിയുടെ പരാതിയിൽ ഷൈൻ ഇന്‍റേണൽ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ 'അമ്മ' മെയിൽ അയച്ചതായി ഷൈനിന്‍റെ കുടുബം അറിയിച്ചിരുന്നു.

വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വിവരങ്ങൾ തേടാൻ ശ്രമിച്ചെങ്കിലും നിയമനടപടികൾക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് എക്സൈസ് തീരുമാനം.

രാവിലെ പത്തോടെയാണ് ചോദ്യം ചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. ഷൈനിന്‍റെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്.

#Police #crucialinformation #hours #longinterrogation #move #file #case #ShineTomChacko

Next TV

Related Stories
ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

Jul 6, 2025 06:55 AM

ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാർക്ക് വെബ്ബ് ‘...

Read More >>
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










News Roundup






https://moviemax.in/-