#viral | 'കവിളത്ത് ഉമ്മ തരണം, ഒപ്പിടാൻ സമ്മതിക്കാം'; അധ്യാപകൻ അധ്യാപികയോട്, വീഡിയോ വൈറൽ

#viral | 'കവിളത്ത് ഉമ്മ തരണം, ഒപ്പിടാൻ സമ്മതിക്കാം';  അധ്യാപകൻ അധ്യാപികയോട്, വീഡിയോ വൈറൽ
Aug 9, 2024 02:16 PM | By Athira V

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എല്ലാ കാലത്തും ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അത് പലതരത്തിലാകാം. ശാരീരികമായി അക്രമിക്കുന്നത് മാത്രമല്ല സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, അവരെ ഭീഷണിപ്പെടുത്തുക, തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുക, അധികാരമുപയോ​ഗിച്ച് സമ്മർദ്ദം ചെലുത്തുക എല്ലാം അതിൽ പെടും.

ഇത്തരം അതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും കാര്യത്തിൽ എല്ലാ മേഖലയിലുള്ള പുരുഷന്മാരെയും കാണാം. അതുപോലെ, ഒരധ്യാപകൻ അധ്യാപികയോട് മോശമായി സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

വീഡിയോ വൈറലായി മാറിയതോടെ വലിയ വിമർശനമാണ് അധ്യാപകനെതിരെ ഉയർന്നിരിക്കുന്നത്. സംഭവം നടന്നത് ഉത്തർ പ്രദേശിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു അധ്യാപകനെയാണ്.

https://x.com/MamtaTripathi80/status/1821192098915271048

ഒരു അധ്യാപിക ഒപ്പിടാൻ വന്നതാണ് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്. അധ്യാപകൻ ഇവരോട് പറയുന്നത് ഒപ്പിടാൻ സമ്മതിക്കാം. പക്ഷേ, അതിന് ഒരു കണ്ടീഷനുണ്ട് എന്നാണ്. എന്താണ് അത് എന്ന് ചോദിക്കുമ്പോൾ പറയുന്നത് അയാളുടെ കവിളത്ത് ഉമ്മ കൊടുക്കണം എന്നാണ്.

തന്റെ കണ്ടീഷൻ അം​ഗീകരിച്ചാൽ പല കാര്യങ്ങളും എളുപ്പമാവും എന്നും ഇയാൾ അധ്യാപികയോട് പറയുന്നുണ്ട്. എന്നാൽ, ഉമ്മ കൊടുക്കണം എന്ന് പറഞ്ഞു കേട്ടതോടെ അധ്യാപിക പ്രതികരിക്കുന്നുണ്ട്. താൻ ഒരിക്കലും ഈ ഉപാധി അം​ഗീകരിക്കില്ല എന്നും ഇതൊന്നും ശരിയല്ല എന്നുമാണ് അധ്യാപിക അധ്യാപകനോട് പറയുന്നത്. മറുപടിയായി അയാൾ ചിരിക്കുന്നത് കാണാം.

വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. ഇത് വലിയ ചർച്ചയ്ക്കും വിമർശനത്തിനും ഒക്കെ വഴിവെച്ചു. ഈ അധ്യാപകനെ എത്രയും പെട്ടെന്ന് തന്നെ ജോലിയിൽ നിന്നും പിരിച്ചു വിടണമെന്നും അയാൾക്കെതിരെ കർശനമായ നടപടികൾ തന്നെ എടുക്കണമെന്നും ആളുകൾ ആവശ്യപ്പെട്ടു.

#male #teacher #demanding #kiss #female #teacher #mark #attendance

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall