Aug 7, 2024 03:38 PM

പാരിസ് ഒളിംപിക്സ് ​ഗുസ്തിയിൽ വിനേഷ് ഫോ​ഗട്ടിന് പിന്തുണയുമായി നടി സമാന്ത രുത്ത് പ്രഭു. നിങ്ങൾ തനിച്ചല്ല എന്നും ഒപ്പം ഇന്ത്യ എന്ന വലിയൊരു ശക്തി ഉണ്ടെന്ന് ഓർക്കണമെന്നും സമാന്ത സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും എപ്പോഴും നിങ്ങളോടൊപ്പം നിൽക്കുമെന്നും നടി കുറിച്ചു.

ചില സമയങ്ങളിൽ, ഏറ്റവും പ്രതിരോധശേഷിയുള്ള വ്യക്തികൾ ഏറ്റവും കഠിനമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. നിങ്ങൾ തനിച്ചല്ല, വലിയൊരു ശക്തി നിങ്ങളെ കാണുന്നുണ്ടെന്ന് ഓർമ്മിക്കുക.

ബുദ്ധിമുട്ടുകൾക്കിടയിലും നിലനിൽക്കാനുള്ള നിങ്ങളുടെ ശ്രദ്ധേയമായ കഴിവ് തീർച്ചയായും പ്രശംസനീയമാണ്. നിങ്ങളുടെ എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം നിൽക്കും, സമാന്ത കുറിച്ചു.

നിരവധി പേരാണ് വിനേഷിന് പിന്തുണയറിയിച്ച് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വിനേഷ്, നിങ്ങളാണ് ഞങ്ങളുടെ ഗോൾഡ് മെഡൽ, നിങ്ങൾ വിജയിയാണ്. സല്യൂട്ട്, നിങ്ങളോടൊപ്പമുണ്ട്, എന്നാണ് നടി പാർവതി തിരുവോത്ത് കുറിച്ചത്.

പാരിസ് ഒളിംപിക്സിൽ ഇന്ന് ഫൈനൽ നടക്കാനിരിക്കെയാണ് താരത്തിന് അ​യോ​ഗ്യത ലഭിച്ചിരിക്കുന്നത്. ഇന്ന് നടന്ന ശരീരഭാര പരിശോധനയിൽ താരം പരാജയപ്പെട്ടു. വനിതകളുടെ 50 കിലോ​ഗ്രാം വിഭാ​ഗത്തിലാണ് വിനേഷ് മത്സരിച്ചത്.

എന്നാൽ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ​ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തി. താരത്തെ അയോഗ്യയാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ നിരസിക്കപ്പെട്ടാൽ ഇന്ത്യയ്ക്ക് ഉറപ്പായ ഒരു മെഡൽ നഷ്ടമാകും.

#actress #samantharuttprabhu #supports #vineshphogat #who #disqualified #paris #olympics #wrestling

Next TV

Top Stories










News Roundup