#shinetomchacko | ഹിന്ദി സംഗീത റിയാലിറ്റി ഷോ വിജയിയായി കേരളത്തിന്റെ ഏഴു വയസ്സുകാരൻ ആവിര്‍ഭവ്

#shinetomchacko | ഹിന്ദി സംഗീത റിയാലിറ്റി ഷോ വിജയിയായി കേരളത്തിന്റെ ഏഴു വയസ്സുകാരൻ ആവിര്‍ഭവ്
Aug 5, 2024 04:36 PM | By Athira V

ഹിന്ദിയിലെ പ്രശസ്ത സംഗീത റിയാലിറ്റി ഷോ സൂപ്പര്‍സ്റ്റാര്‍ സിങ്ങര്‍ ത്രീയില്‍ വിജയിയായി കേരളത്തില്‍ നിന്നുള്ള ആവിര്‍ഭവ് എസ്. ഏഴു വയസു മാത്രം പ്രായമുള്ള ആവിര്‍ഭവ് ഇടുക്കി സ്വദേശിയാണ്. മറ്റൊരു മത്സരാർത്ഥി അഥര്‍വ ബക്ഷിക്കൊപ്പമാണ് ആവിര്‍ഭവ് വിജയം പങ്കിട്ടത്. പത്ത് ലക്ഷം രൂപ വീതമാണ് സമ്മാന തുക.

രാജേഷ് ഖന്ന സ്‌പെഷ്യല്‍ എപ്പിസോഡില്‍ 'കോരാ കാഗസ്', 'മേരാ സപ്‌നോ കി റാണി' തുടങ്ങിയ ഗാനങ്ങള്‍ പാടിയാണ് അഭിനവ് വിധികര്‍ത്താക്കളുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്. 'ഞാന്‍ ഇവനെ വീര്‍ ആവിര്‍ഭവ് എന്ന് വിളിക്കും.

ഒരിക്കലും എവിടേയും പതറാത്ത മനോഭവമാണ് അവന്റേത്. എനിക്ക് അഭിമാനം തോന്നുന്നു.' ആവിര്‍ഭവിനെ ചേര്‍ത്തുനിര്‍ത്തി ഗായികയുമായ നേഹ കക്കര്‍ പറഞ്ഞു. രാജ്യത്തുടനീളം കഴിവുതെളിയിച്ച യുവഗായകരെ ഒരുമിച്ചുകൊണ്ടുവന്ന റിയാലിറ്റി ഷോയാണ് സൂപ്പര്‍ സ്റ്റാര്‍ സിങ്ങല്‍ ത്രീ.

ഗായകരിലെ ഷാരൂഖ് ഖാന്‍ എന്നാണ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ ആവിര്‍ഭവിനെ വിശേഷിപ്പിക്കുന്നത്. 'ചിട്ടി ആയി ഹേ' എന്ന ഗാനത്തിലൂടെയാണ് 'ബാബുക്കുട്ടന്‍' എന്ന് വിളിപ്പേരുള്ള ആവിര്‍ഭവ് ശ്രദ്ധിക്കപ്പെട്ടത്.

ആവിര്‍ഭവിന്റെ സഹോദരി അനിര്‍വിഹിയയും റിയാലിറ്റി ഷോ താരമാണ്. ഇരുവരും ഒന്നിച്ചുള്ള പാട്ടുകളും പാട്ടു പഠിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസാണ് ആവിര്‍ഭവിനുള്ളത്. ഒമ്പതര ലക്ഷം പേരാണ് യുട്യൂബ് അക്കൗണ്ട് സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്.

#keralas #7 #year #old #aavirbhav #became #winner #hindi #music #reality #show

Next TV

Related Stories
'ഉളുപ്പും വേണം, തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും'; ലക്ഷ്മി നക്ഷത്ര അന്നേ പറഞ്ഞതാണ്! സായ് കൃഷ്ണ

Apr 30, 2025 05:15 PM

'ഉളുപ്പും വേണം, തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും'; ലക്ഷ്മി നക്ഷത്ര അന്നേ പറഞ്ഞതാണ്! സായ് കൃഷ്ണ

രേണു സുധി വിഷയം, ഓൺലൈൻ മാധ്യമങ്ങളിൽ ആക്ഷേപത്തിൽ വീഡിയോയുമായി സായി...

Read More >>
അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

Apr 29, 2025 07:48 PM

അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

രേണു സുധിയുടെ പുതിയ വീഡിയോ കോളിംഗ് ഓൺ‌ലൈൻ ട്രോളിംഗിന് പിന്തുണയുമായി...

Read More >>
സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

Apr 29, 2025 12:21 PM

സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

ലക്ഷ്മി നക്ഷത്ര നൽകിയ സമ്മാനം, രേണു സുധി പെർഫ്യൂമിനെ കുറിച്ച് പറഞ്ഞത്...

Read More >>
Top Stories