#manisharani | ബിഗ് ബോസ് അവസരം തരാം, രാത്രി മൂന്ന് മണിക്ക് വീട്ടിലേക്ക് വാ..; കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തി താരം

#manisharani | ബിഗ് ബോസ് അവസരം തരാം, രാത്രി മൂന്ന് മണിക്ക് വീട്ടിലേക്ക് വാ..; കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തി താരം
Aug 5, 2024 07:30 AM | By Athira V

ബിഗ് ബോസി ഒടിടി സീസണ്‍ 2വിലൂടെയാണ് മനീഷ റാണി താരമായി മാറുന്നത്. പിന്നാലെ ജലക് ധിക്കലാ ജാ എന്ന റിയാലിറ്റി ഷോയിലെത്തിയ മനീഷ അതില്‍ വിന്നറായി മാറുകയും ചെയ്തിരുന്നു. ഇതിനിടെ ഇപ്പോഴിതാ തനിക്ക് കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറയുകയാണ് മനീഷ റാണി. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ അവസരം തരാമെന്ന് പറഞ്ഞാണ് അയാള്‍ തന്നെ സമീപിച്ചതെന്നാണ് മനീഷ റാണി പറയുന്നത്. 

ബിഗ് ബോസ് ടീമിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് അയാള്‍ തന്നെ പരിചയപ്പെട്ടതെന്നാണ് മനീഷ ഫറയുന്നത്. തനിക്ക് അറിയുന്ന ചിലര്‍ തന്നെയാണ് അയാളുടെ നമ്പര്‍ തനിക്ക് തന്നതെന്നും മനീഷ പറയുന്നുണ്ട്. അയാള്‍ ആവശ്യപ്പെട്ടത് പ്രകാരം തന്റെ ഡാന്‍സ് വീഡിയോകള്‍ അയച്ചു നല്‍കിയിരുന്നതായും മനീഷ പറയുന്നു. ബിഗ് ബോസില്‍ തനിക്ക് ഉറപ്പായും അവസരം നേടിക്കൊടുക്കും എന്നയാള്‍ പറഞ്ഞിരുന്നതായും താരം പറയുന്നു. 

''ഒരിക്കല്‍ മൂന്ന്-നാല് ദിവസത്തേക്കായി ബീഹാറില്‍ പോയിരുന്നു. ആ സമയത്ത് അയാള്‍ എന്നെ വിളിച്ചു. നീ വീട്ടില്‍ പോയിരിക്കുവാണോ, നിനക്ക് കളേഴ്‌സില്‍ പോകണ്ടേ, നിനക്ക് ബിഗ് ബോസില്‍ പോകണ്ടേ എന്ന് ചോദിച്ച് അയാള്‍ വിളിച്ചു.

ഉടനെ തന്നെ മുംബൈയിലേക്ക് വരാന്‍ പറഞ്ഞു. അയാള്‍ പറഞ്ഞത് കേട്ട് ഞാന്‍ മുംബൈയിലേക്ക് ഫ്‌ളൈറ്റ് കയറി. ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു'' മനീഷ പറയുന്നു. ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. 

''ഒരിക്കല്‍ രാത്രി മൂന്ന് മണിയ്ക്ക് അയാള്‍ വിളിച്ച് എന്നോട് അയാളുടെ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു. ഞാന്‍ നിങ്ങളുടെ വീട്ടിലേക്ക് വരില്ലെന്ന് പറഞ്ഞു'' മനീഷ പറയുന്നു. ഇതോടെ അയാള്‍ പൊട്ടിത്തെറിക്കുകയും തന്നെ ചീത്ത പറയുകയും ചെയ്തു. അത് കേട്ട് താന്‍ പൊട്ടിക്കരഞ്ഞു പോയെന്നാണ് മനീഷ പറയുന്നത്. അതോടെ അയാള്‍ തന്നെ സഹായിക്കാനല്ല കൂടെ കൂടിയതെന്ന് മനസിലായെന്നാണ് മനീഷ പറയുന്നത്. 

''ആരും ആരേയും സഹായിക്കില്ലെന്ന് ഞാന്‍ മനസിലാക്കി. കഴിവുണ്ടെങ്കില്‍ നടക്കും, അത്ര തന്നെ'' എന്നാണ് മനീഷ പറയുന്നത്. എന്തായാലും പിന്നീട് മനീഷ തന്റെ കഴിവിലൂടെ തന്നെ ബിഗ് ബോസിന്റെ ഭാഗമായി മാറി.

ബിഗ് ബോസ് ഒടിടി സീസണ്‍ 2 വിലെ ജനപ്രീയ മത്സാരര്‍ത്ഥിയായിരുന്നു മനീഷ റാണി. തന്റെ നിഷ്‌കളങ്കതയും എപ്പോഴും ഉല്ലാസവതിയായുള്ള ആറ്റിട്യൂഡുമാണ് മനീഷയെ താരമാക്കിയത്. ഷോയില്‍ മൂന്നാം സ്ഥാനം നേടാനും മനീഷയ്ക്ക് സാധിച്ചിരുന്നു. പിന്നീടാണ് താരം ഡാന്‍സ് റിയാലിറ്റി ഷോയായ ജലക്ക് ധിക്കലാ ജായിലെത്തുന്നത്. 

കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമയിലും ടെലിവിഷനിലും പുതിയ സംഭവമല്ല. ഹോളിവുഡ് മുതല്‍ മലയാള സിനിമയില്‍ വരെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളുടെ തുറന്നു പറച്ചിലുകളുണ്ടായിട്ടുണ്ട്.

ബന്ധങ്ങളും വേരുകളും ഇല്ലാത്തവര്‍ക്ക് മാത്രമല്ല താരങ്ങളുടെ മക്കള്‍ക്ക് പോലും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. പല പ്രമുഖ താരങ്ങള്‍ പോലും തങ്ങള്‍ക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. 

#biggboss #ott #fame #manisharani #revealed #casting #couch #experience #during #initial #days

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










News Roundup