#ananyapandey | രൂപഭംഗി കൂട്ടാന്‍ അനന്യ പാണ്ഡെ ഇടുപ്പിന്റെ വലിപ്പം കൂട്ടിയോ? സര്‍ജറി ചെയ്‌തെന്ന് സോഷ്യല്‍ മീഡിയ

#ananyapandey | രൂപഭംഗി കൂട്ടാന്‍ അനന്യ പാണ്ഡെ ഇടുപ്പിന്റെ വലിപ്പം കൂട്ടിയോ? സര്‍ജറി ചെയ്‌തെന്ന് സോഷ്യല്‍ മീഡിയ
Aug 4, 2024 06:16 PM | By Adithya N P

(moviemax.in)താരങ്ങളുടെ പാതയിലൂടെ അവരുടെ മക്കളും സിനിമയിലെത്തുന്നത് പതിവാണ്. അങ്ങനെയാണ് തന്റെ പതിനെട്ടാം വയസില്‍ അനന്യ പാണ്ഡെ സിനിമയിലെത്തുന്നത്.

അച്ഛന്‍ പ്രശസ്ത നടന്‍ ചങ്കി പാണ്ഡെ, അമ്മ നടിയും മോഡലുമായിരുന്ന ഭാവ്‌ന പാണ്ഡെയും. അവരുടെ പാതയിലൂടെ തന്നെ മകളും സിനിമയിലെത്തി.

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ ടു ആയിരുന്നു ആദ്യ സിനിമ. ബോളിവുഡിലെ പല താരപുത്രന്മാരേയും പുത്രിമാരേയും ലോഞ്ച് ചെയ്തിട്ടുള്ള കരണ്‍ ജോഹറാണ് അനന്യയേയും ലോഞ്ച് ചെയ്തത്.

എന്നാല്‍ അനന്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സിനിമ പരാജയപ്പെട്ടു, ഒപ്പം നെപ്പോ കിഡ് എന്ന പേരിലുള്ള കടുത്ത വിമര്‍ശനങ്ങളും അനന്യയെ തേടിയെടത്തി.

താരപുത്രിയായതിന്റെ പേരില്‍ അനന്യ നേരിടുന്ന ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കണക്കില്ല. പലപ്പോഴും ട്രോളുകള്‍ അതിരു കടക്കുകയും ബോഡി ഷെയ്മിംഗും അവഹേളനവുമൊക്കെയായി മാറാറുണ്ട്.

തന്റെ ശരീരത്തേയും രൂപത്തേയും കുറിച്ച് തനിക്കുള്ള ഇന്‍സെക്യൂരിറ്റിയെക്കുറിച്ച് പലപ്പോഴായി അനന്യ തന്നെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ ഇപ്പോഴിതാ അനന്യയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അനന്യ പങ്കുവച്ച മിറര്‍ സെല്‍ഫികളാണ് വൈറലാകുന്നത്.

ചിത്രങ്ങള്‍ കണ്ട സോഷ്യല്‍ മീഡിയ താരം തന്റെ അരക്കെട്ടിന് വലുപ്പം കൂട്ടിയോ എന്നാണ് ചോദിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് താരം സര്‍ജറി ചെയ്തതായി ആരോപിച്ചെത്തിയിരിക്കുന്നത്.

മുമ്പ് പല താരങ്ങളും സമാനമായ രീതിയില്‍ രൂപഭംഗി കൂട്ടാനായി സര്‍ജറി ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അവരുടെ പാത പിന്തുടര്‍ന്ന് അനന്യയും തന്റെ രൂപഭംഗി കൂട്ടാന്‍ സര്‍ജറിയ്ക്ക് വിധേയായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.

തന്റെ ലുക്കിന്റെ കാര്യത്തില്‍ എപ്പോഴും ഇന്‍സെക്യൂരിറ്റിയുണ്ടെന്ന് പറഞ്ഞിട്ടുള്ള അനന്യ ഇത്തരത്തിലൊരു നീക്കം നടത്തിയത് സങ്കടകരമാണെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ സര്‍ജറിയല്ല, മറിച്ച് പാഡ് ഉപയോഗിച്ചതാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. നേരത്തെ നല്‍കിയ അഭിമുഖത്തില്‍ മെലിഞ്ഞ ശരീരത്തിന്റെ പേരില്‍ തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ബോഡി ഷെയ്മിംഗ് നേരിടേണ്ടി വരാറുണ്ടെന്നും അത് തന്നെ മാനസികമായി ബാധിക്കാറുണ്ടെന്നും അനന്യ പറഞ്ഞിരുന്നു.

അതില്‍ നിന്നെല്ലാം രക്ഷപ്പെടാനാകും അനന്യ ഇത്തരത്തിലൊരു സര്‍ജറിയ്ക്ക് തയ്യാറായതെന്നാണ് സോഷ്യല്‍ മീഡിയയുടെ അനുമാനം.

അതേസമയം താരം സര്‍ജറി നടത്തിയതെന്ന് സോഷ്യല്‍ മീഡിയയുടെ ആരോപണം മാത്രമാണെന്നും അഥവാ അത് സത്യമാണെങ്കില്‍ കൂടിയും അനന്യയുടെ തീരുമാനത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും ചിലര്‍ പറയുന്നുണ്ട്.

നേരത്തെ സമാനമായ രീതിയില്‍ അനന്യ ലിപ് സര്‍ജറി ചെയ്തതായി സോഷ്യല്‍ മീഡിയ ആരോപിച്ചിരുന്നു. എന്തായാലും വാര്‍ത്തകളോട് അനന്യ പാണ്ഡെ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ഈയ്യടുത്താണ് അനന്യ പാണ്ഡെയും നടന്‍ ആദിത്യ റോയ് കപൂറും പ്രണയ ബന്ധം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു ഇരുവരും.

ഖോ ഗയേ ഹം കഹാന്‍ ആണ് അനന്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ അനന്യയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

ബാഡ് ന്യൂസില്‍ അതിഥി വേഷത്തിലും അനന്യ എത്തിയിരുന്നു. കണ്‍ട്രോള്‍, ശങ്കര എന്നിവയാണ് പുറത്തിറങ്ങാനുള്ള സിനിമകള്‍.

#social #media #says #ananyapandey #did #surgery #make #hip #larg-

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










News Roundup






GCC News