(moviemax)തന്മ്രാത്ര എന്ന സിനിമയ്ക്ക് ശേഷം നടി മീര വാസുദേവ് മലയാളത്തില്‍ നിന്നും വലിയൊരു ഗ്യാപ്പ് എടുത്തിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സീരിയലിലൂടെയാണ് നടി തിരിച്ച് വരവ് നടത്തിയത്.
കുടുംബവിളക്ക് സീരിയലിലെ സുമിത്രയെന്ന പാവം വീട്ടമ്മയായിട്ടും പിന്നീട് ബിസിനസുകാരിയായി വളര്‍ന്ന സുമിത്രയുടെ കഥാപാത്രവുമൊക്കെയാണ് നടി അവതരിപ്പിച്ചത്.
കഴിഞ്ഞ മൂന്നാലഞ്ച് വര്‍ഷം കൊണ്ട് മലയാളക്കരയില്‍ വലിയൊരു സ്വാധീനം ചെലുത്താന്‍ നടിയ്ക്ക് സാധിച്ചിരുന്നു. വീണ്ടും വിവാഹം കഴിച്ചതടക്കം കുടുംബവിളക്കിലൂടെ നടിയുടെ ജീവിതം തന്നെ മാറിയെന്നും പറയാം.
ഇപ്പോഴിതാ കുടുംബവിളക്ക് അവസാനിച്ചതിനെ പറ്റി പറഞ്ഞ് എത്തിയിരിക്കുകയാണ് മീര. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി മനസ് തുറന്നത്.
വളരെ കുറഞ്ഞ കാലം കൊണ്ടാണ് കുടുംബവിളക്ക് സീരിയലും അതിലെ കഥാപാത്രങ്ങളും ജനപ്രീതി നേടുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മയായിരുന്നെങ്കില്‍ പിന്നീട് ഉയരങ്ങള്‍ കീഴടക്കിയ ബിസിനസുകാരിയായി സുമിത്ര വളര്‍ന്നു.
കഥാപാത്രം പോലെ നടിയെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അഞ്ച് വര്‍ഷത്തോളം കുടുംബവിളക്കിനൊപ്പം ഉണ്ടായിരുന്ന യാത്ര അവസാനിപ്പിച്ചതിനെ പറ്റിയാണ് നടി സംസാരിക്കുന്നത്.'
ഒരു യാത്ര അവസാനിക്കുമ്പോള്‍, നമ്മള്‍ സുഹൃത്തുക്കളെ കൂടെ കൂട്ടുക. അവരെ നമ്മുടെ ഓര്‍മ്മകളുടെ ശേഖരത്തിലേക്ക് ചേര്‍ത്ത് പിടിക്കുക.
ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന സ്‌നേഹം ഉള്ളില്‍ നിറയുന്നത് കണ്ടെത്തുക. അങ്ങനെ കുടുംബവിളക്ക് എന്ന യാത്രയില്‍ എനിക്ക് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ചില നല്ല മനുഷ്യരെ കണ്ടെത്താനും സഹായിച്ചു.
ഇവിടെ എന്റെ ഭര്‍ത്താവും ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കം, കൂടാതെ ഞങ്ങളുടെ പ്രിയപ്പെട്ട യൂണിറ്റ് ടെക്‌നീഷ്യന്‍ സുഹൃത്തുക്കളുംഎന്റെ സഹോദരന്മാരെ പോലെയുള്ള കണ്ണ, വിനോദ് ഏട്ടന്‍, അനില്‍ ഏട്ടന്‍, അഭി, ദിലീപ്, ഷാജ, നിങ്ങളെ ഇനിയും കാണും! എന്തൊരു അത്ഭുതകരമായ യാത്രയാണിത്' എന്നും പറഞ്ഞാണ് മീര കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഭര്‍ത്താവ് വിപിനും കുടുംബവിളക്ക് പരമ്പരയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും നടി എഴുത്തിനൊപ്പം പങ്കുവെച്ചിരിക്കുകയാണ്.
ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വന്ന മീര വാസുദേവന്റെ കരിയറിലും ദാമ്പത്യ ജീവിതത്തിലുമൊക്കെ കുടുംബവിളക്ക് ഒരു വഴിത്തിരിവായി മാറിയിരുന്നു.
പ്രശസ്തിയിലേക്ക് കൂടുതല്‍ ഉയര്‍ന്നു എന്നതിനൊപ്പം നടി മൂന്നാം തവണ വിവാഹിതയായതും ഈ പരമ്പരയിലേക്ക് വന്നതോട് കൂടിയാണ്. കുടുംബവിളക്ക് സീരിയലിന്റെ ക്യാമറമാനായ വിപിനെയായിരുന്നു മീരയെ വിവാഹം കഴിച്ചത്.
മാസങ്ങള്‍ക്ക് മുന്‍പായിരുന്നു താരങ്ങളുടെ വിവാഹം. 2019 മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയ സൗഹൃദത്തിനൊടുവിലാണ് താരങ്ങള്‍ വിവാഹിതരാവാമെന്ന് തീരുമാനിക്കുന്നത്.
ഇതിന്റെ പേരില്‍ നടി വിമര്‍ശിക്കപ്പെട്ടെങ്കിലും താരങ്ങള്‍ സന്തുഷ്ടരായി ജീവിക്കുകയാണിപ്പോള്‍.
#actress #meera #vasudevan #opens #up #about #kudumbavilakku #serial #journey