#viral | ആലിംഗനം 11 രൂപ, ചുംബനം 115, സിനിമയ്ക്ക് കൂട്ട് വരാന്‍ 173; 'സ്ട്രീറ്റ് ഗേൾഫ്രണ്ട്സ്' ചൈനയിലെ പുതിയ ട്രെന്‍ഡ്

#viral | ആലിംഗനം 11 രൂപ, ചുംബനം 115, സിനിമയ്ക്ക് കൂട്ട് വരാന്‍ 173; 'സ്ട്രീറ്റ് ഗേൾഫ്രണ്ട്സ്' ചൈനയിലെ പുതിയ ട്രെന്‍ഡ്
Aug 1, 2024 02:35 PM | By Athira V

ലോകമിന്ന് ഏറെ തിരക്കിലാണ്. പലര്‍ക്കും പരസ്പരം സംസാരിക്കാന്‍ പോലുമുള്ള സമയമില്ല. വ്യക്തകള്‍ തമ്മില്‍ മാത്രമല്ല, കുടുംബങ്ങളും ഇന്ന് ഏറെ സംഘര്‍ഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. വർദ്ധിച്ചുവരുന്ന സാമൂഹിക സമ്മർദ്ദമോ തൊഴില്‍ അന്തരീക്ഷമോ ഒക്കെയാണ് ഇതിന് കരണമായി പലപ്പോഴും ചൂണ്ടിക്കാട്ടുന്നത്.

ഈ സാമൂഹികാവസ്ഥയെ മറികടക്കുകയാണ് ചൈന എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആവശ്യക്കാര്‍ക്ക് സൌഹൃദവും ആശ്വാസവും നല്‍കാന്‍ ചൈനയിലെ നിരവധി യുവതികള്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ, ന്യായമായ വില നല്‍കണമെന്ന് മാത്രം.

'സ്ട്രീറ്റ് ഗേൾഫ്രണ്ട്സ്' എന്നാണ് ഈ പുതിയ സൌഹൃദത്തിന്‍റെ പേര്. കഴിഞ്ഞ വർഷം ഏപ്രിലിൽ സതേൺ വീക്കിലിയാണ് പുതിയ, പണം നല്‍കിയുള്ള സൌഹൃദത്തെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

യുവതികൾ തങ്ങളുടെ സൌഹൃദം വിൽക്കുന്നതിനും ആലിംഗനങ്ങളും ചുംബനങ്ങളും നല്‍കുന്നതിനും തെരുവുകളെ ആശ്രയിക്കുന്നതായി പിന്നാലെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇതോടെ ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ പുതിയ സൌഹൃദത്തെ കുറിച്ച് വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടത്.

ആലിംഗനത്തിന് ഒരു യുവാൻ (11.58 രൂപ), ചുംബനത്തിന് 10 യുവാൻ (115 രൂപ), സിനിമ കാണാൻ 15 യുവാൻ (173 രൂപ) എന്നിങ്ങനെ എഴുതിയ ഒരു ബോർഡ് സഹിതം ഒരു യുവതി ഷെൻഷെൻ മെട്രോ സ്റ്റേഷനിൽ കിയോസ്‌ക് സ്ഥാപിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

“വീട്ടുജോലികളിൽ സഹായിക്കാൻ 20 യുവാൻ (231 രൂപ), നിങ്ങളോടൊപ്പം കുടിക്കാൻ മണിക്കൂറിന് 40 യുവാൻ (463 രൂപ)” എന്നെഴുതിയ പ്ലക്കാർഡുകളുമായി രണ്ട് സ്ത്രീകൾ കൂടി കടകൾ സ്ഥാപിച്ചതായും ഒരു യാത്രയിൽ ഒപ്പം ചേര്‍ന്നാല്‍ 100 ​​യുവാൻ (ഏകദേശം 1,200 രൂപ) ലഭിക്കുമെന്നും സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പക്ഷേ, സമൂഹ മാധ്യമങ്ങളില്‍ ഈ തെരുവ് കാമുകിമാരെ കുറിച്ച് അത്രനല്ല അഭിപ്രായമല്ല ഉള്ളത്. സൌഹൃദത്തിന് മൂല്യം കല്പിക്കുന്നത് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ആരോപണം.

'തെരുവ് കാമുകി' സേവനം നിലവിൽ നിയമത്തിന് പുറത്താണ്. ഇത് വേശ്യാവൃത്തിയിലേക്കോ മറ്റ് ലൈംഗിക സേവനങ്ങളിലേക്കോ വളരെ വേഗം എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്ന് സിചുവാൻ ഹോങ്കി നിയമ സ്ഥാപനത്തിലെ അഭിഭാഷകനായ ഹീ ബോ പറയുന്നു. അതേസമയം സ്ത്രീയുടെ സ്വയം തെരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് 'തെരുവ് കാമുകി' എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

#new #way #get #hugs #kisses #street #girlfriends #new #trend #china

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall