#Beachspidercrabs | ദുരന്ത സൂചനയോ? ആശങ്കയായി കടല്‍ത്തീരത്തെ ചിലന്തി ഞണ്ടുകളുടെ കൂട്ട ശവക്കുഴി; ഭയം വേണ്ടെന്ന് അധികാരികള്‍

#Beachspidercrabs  |  ദുരന്ത സൂചനയോ? ആശങ്കയായി കടല്‍ത്തീരത്തെ ചിലന്തി ഞണ്ടുകളുടെ കൂട്ട ശവക്കുഴി; ഭയം വേണ്ടെന്ന് അധികാരികള്‍
Jul 31, 2024 11:13 AM | By ShafnaSherin

(moviemax.in)ദുരന്തങ്ങള്‍ക്ക് മുമ്പ് പ്രകൃതി ചില സൂചനകള്‍ നല്‍കുമെന്നൊരു വിശ്വാസം നൂറ്റാണ്ടുകളായി വിവിധ ദേശങ്ങളിലെ മനുഷ്യരുടെ ഇടയില്‍ സജീവമാണ്. അതിനാൽ തന്നെ അത്തരത്തില്‍ എന്തെങ്കിലും കണ്ടാല്‍ മനുഷ്യരില്‍ അസാധാരണമായ ഒരു ഭയം ഉടലെടുക്കുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തരം അസാധാരണമായ സംഭവങ്ങള്‍ ലോകത്തിന്‍റെ പല ഭാഗത്തും ഇന്ന് സാധാരണമാണെന്നും കാണാം. കഴിഞ്ഞ ദിവസങ്ങളില്‍ വെല്‍സ് ദ്വീപുകളുടെ തീരങ്ങളില്‍ ആയിരക്കണക്കിന് ചിലന്തി ഞണ്ടുകളുടെ പുറന്തോടുകള്‍ കണ്ടെത്തിയത് പ്രദേശവാസികളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. 

കടല്‍ത്തീരത്തെത്തിയ സഞ്ചാരികളാണ് ചിലന്തി ഞണ്ടുകള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതോടെ ഈ ചിത്രങ്ങള്‍ വൈറലായി. വിശാലമായ തീരത്ത് ആയിരക്കണക്കിന് ചിലന്തി ഞണ്ടുകളെയാണ് കണ്ടെത്തിയത്.

ഇതോടെ തീരദേശവാസികളും ആശങ്കയിലായി. എന്നാല്‍, ഭയക്കേണ്ടതില്ലെന്നാണ് വിദഗ്ദാഭിപ്രായം. വെയിൽസിലെ ആംഗ്ലെസി എന്ന ദ്വീപില്‍ അനുഭവപ്പെട്ട കടുത്ത ചൂടിനെത്തുടർന്നാണ് ഈ ചിലന്തി ഞണ്ടുകൾ അബർഫ്രോയിലെ തീരത്തേക്ക് എത്തിയതെന്ന് കരുതുന്നു.

അടുത്ത കാലത്തായി താപനിലയിലുണ്ടായ വർദ്ധനവ് ഒരേ സമയം ഞണ്ടുകളുടെ തോടുകൾ പൊഴിക്കാൻ കാരണമായേക്കാമെന്ന് കരുതുന്നു. ഇതിനായാകാം ഇവ തീരത്തെത്തിയത്. തീരത്ത് കണ്ടെത്തിയ ഞണ്ടുകള്‍ മരിച്ചവയല്ലെന്നും മറിച്ച് അവയുടെ പുറന്തോടുകള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവ സ്പൈനി സ്പൈഡർ ക്രാബ് ഷെല്ലുകളാണെന്നും ചത്ത ഞണ്ടുകളല്ലെന്നും ആംഗൽസി സീ മൃഗശാലയുടെ ഡയറക്ടർ ഫ്രാങ്കി ഹോബോറോ അവകാശപ്പെട്ടു. സ്പൈനി സ്പൈഡർ ഞണ്ടുകള്‍ ബ്രിട്ടീഷ് ഞണ്ട് ഇനങ്ങളില്‍ ഏറ്റവും വലിയ ഇനമാണ്.

ഇവ പലപ്പോഴും കടൽത്തീരത്ത് കാണപ്പെടുന്നു. കടൽ മൃഗശാലയിലെ തങ്ങളുടെ പ്രദർശനത്തിൽ ധാരാളം സ്പൈനി സ്പൈഡർ ഞണ്ടുകൾ ഉണ്ടെന്നും ഹോബോറോ അവകാശപ്പെട്ടു. പൂർണ്ണ വളർച്ചയെത്തിയ ഒരു ആണ്‍ ഞണ്ടിന് 50 സെന്‍റീമീറ്റർ വരെ നീളമുണ്ടാകുമ്പോള്‍ അവയുടെ പുറംപാളിക്ക് അഥവാ കാരപ്പേസിന് ഏകദേശം 20 സെന്‍റീമീറ്റർ നീളമുണ്ടാകും.

വളര്‍ച്ചയുടെ ഘട്ടത്തില്‍ ചെമ്മീനുകളെയും കക്കകളെയും പോലെ ഞണ്ടുകളും തങ്ങളുടെ ഷെല്ലുകള്‍ മാറുന്നു. അതായത് ഞെണ്ടുകളുടെ ഷെല്ലുകള്‍ അവയുടെ മരണത്തെ സൂചിപ്പിക്കുന്നില്ല. മറിച്ച് അവയുടെ വളര്‍ച്ചാ ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഒരേസമയം തന്നെ ഇത്രയേറെ ഞെണ്ടുകള്‍ ഷെല്ലുകള്‍ പൊഴിക്കാന്‍ കാരണം ചൂട് കൂടിയതാകാമെന്നും കരുതുന്നു.

#sign #disaster #Mass #graves #beach #spider #crabs #concern #Authorities #say #no #fear

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall