(moviemax.in)കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് അടൂരിൽ പ്രവർത്തിക്കുന്ന ഒലീവിയ ഡിസൈൻസ് എന്ന സ്ഥാപനത്തെ കുറിച്ചുള്ള വാർത്ത.
അടൂരിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം നിരവധി പെൺകുട്ടികളോട് മോശമായ രീതിയിൽ ഇടപെടുന്നു എന്നതിന്റെ പേരിലായിരുന്നു ശ്രദ്ധ നേടിയത്.
യുട്യൂബിലും സോഷ്യൽ മീഡിയയിലും എല്ലാം ഇപ്പോൾ ഈ ഒരു വാർത്തയാണ് ട്രെന്റിങിൽ നിൽക്കുന്നത്.
ചെറുപ്പക്കാരായ പെൺകുട്ടികളാണ് ഒലീവിയ ഡിസൈൻസിലെ ജീവനക്കാർ.
മോഹന വാഗ്ദാനങ്ങൾ നൽകി പെൺകുട്ടികളെ ജോലിക്കെടുത്തശേഷം കൃത്യമായ ശമ്പളം നൽകാതെ ഉടമകൾ ബുദ്ധിമുട്ടിക്കുന്നുവെന്നും ഉടമകളിലൊരാളായ പുരുഷനിൽ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നതായും ഒലീവിയയിൽ മുമ്പ് ജോലി ചെയ്തിരുന്ന നിരവധി പെൺകുട്ടികൾ പരാതിപ്പെട്ടു.
സംഭവം പുറലോകമറിയുകയും വലിയ വാർത്തയാവുകയും ചെയ്തതോടെ ആക്ടിവിസ്റ്റും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ദിയ സന അടക്കമുള്ളവർ ഇടപെട്ട് ഒതുക്കാൻ നോക്കിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ ആ ആരോപണങ്ങളിൽ സത്യമില്ലെന്നും ഫ്രോഡ് പരിപാടികൾ ചെയ്യുന്ന ഒലീവിയ ടീമിനൊപ്പം തന്നെ വലിച്ചിഴയ്ക്കരുതെന്നും സോഷ്യൽമീഡിയയിൽ പങ്കിട്ട പുതിയ വീഡിയോയിൽ ദിയ പറഞ്ഞു.
ദിയയുടെ വാക്കുകളിലേക്ക്...
കഴിഞ്ഞ ദിവസം മുതൽ കുറേ യുട്യൂബേഴ്സ് അടക്കമുള്ളവർ ചേർന്ന് എനിക്ക് എതിരെ ഒരു ആരോപണമുന്നയിക്കുന്നുണ്ട്.
അടൂരുള്ള ഒലീവിയ ഡിസൈൻസിന് വേണ്ടി ഞാൻ പണിയെടുക്കുന്നു, അവരുടെ ക്വട്ടേഷൻ ഏറ്റെടുത്ത് ആളുകളെ ദ്രോഹിക്കാൻ ഇറങ്ങി എന്നൊക്കെയായിരുന്നു ആരോപണം.
ചില തിരക്കുകളിൽ പെട്ടത് കൊണ്ടാണ് സത്യസന്ധമായി പറഞ്ഞാൽ ഈ വിഷയത്തിന്മേൽ കൂടുതൽ പ്രതികരിക്കാതിരുന്നത്. മാത്രമല്ല ഈ വിഷയത്തിന്റെ കൃത്യമായ കാര്യ കാരണങ്ങൾ എനിക്ക് അറിയില്ല. കുറച്ചുനാൾ മുമ്പ് രണ്ട് പെൺകുട്ടികൾ വന്ന് എന്നോട് ഒലീവിയ ഡിസൈൻസിൽ പണിയെടുത്തുവെന്നും ആ സമയത്ത് ചില ബുദ്ധിമുട്ടികൾ ഉണ്ടായിയെന്നും ഉടമ മിസ്ബിഹേവ് ചെയ്തുവെന്നുമെല്ലാം പറഞ്ഞു.
ആ സമയത്ത് ഞാൻ തിരക്കിലായതിനാൽ ഇതിനെതിരെ കൃത്യമായ നിയമ നടപടിയുമായി പോകാൻ ആ കുട്ടികളോട് ഞാൻ പറഞ്ഞു. മാത്രമല്ല ലീഗൽ സപ്പോർട്ട് വേണമെങ്കിൽ അഡ്വക്കേറ്റിനെ അറേഞ്ച് ചെയ്ത് താരമെന്ന രീതിയിലും പറഞ്ഞിരുന്നു.
ഞാൻ ഇന്ന് വരേയും പ്രവർത്തിച്ചിട്ടുള്ളത് പാവപ്പെട്ട, കഷ്ടപ്പാട് അനുഭവിക്കുന്ന, നീതി കിട്ടാത്ത സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയാണ്. ഞാൻ ഒലീവിയയ്ക്കൊപ്പം നിൽക്കുകയാണെന്ന് പറഞ്ഞുള്ള എന്ത് പ്രൂഫാണ് നിങ്ങളുടെ കയ്യിലുള്ളത്.
ഞാൻ ആരോടെങ്കിലും ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുകയോ ഇടപഴകുകയോ ചെയ്തതിന്റെ എന്തെങ്കിലും പ്രൂഫ് നിങ്ങളുടെ കയ്യിലുണ്ടോ. ഇപ്പോഴുള്ളത് അനാവശ്യമായി നടക്കുന്ന ആരോപണമാണ്.
മാത്രമല്ല ഒരു സ്ത്രീ എനിക്ക് എതിരെ വളരെ മോശമായി ലൈവിൽ വന്ന് സംസാരിച്ചിരുന്നു. അവർക്കുള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ട്.
സൂരജ് പാലാക്കാരന്റെ വീഡിയോ കണ്ട് ഞാൻ ഒലീവിയ ഡിസൈൻ വിഷയത്തിലുള്ള കാര്യങ്ങൾ തിരക്കിയിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ഞാൻ ഇതുവരെ എത്തിനിൽക്കുന്നത്.
അനാവശ്യമായി വരുന്ന ആരോപണങ്ങളെ ഡിഫെന്റ് ചെയ്യുമ്പോഴാണ് നമ്മുടെ ഭാഷ പോലും മാറി പോകുന്നത്. ഫ്രോഡ് പരിപാടികൾ ചെയ്യുന്ന ഒലീവിയ ടീമിനൊപ്പം എന്നെ വലിച്ചിഴയ്ക്കരുത്. എനിക്ക് അവരുമായി ബന്ധമില്ല.
എനിക്ക് എതിരെ ആരോപണം ഉന്നയിച്ചവർ അത് പ്രൂവ് ചെയ്യുകയോ അല്ലാത്തപക്ഷം ആ സ്റ്റേറ്റ്മെന്റ് പിൻവലിക്കുകയോ ചെയ്യണമെന്നാണ് ദിയ പറഞ്ഞത്. അതേസമയം ഒലീവിയ ഡിസൈൻസ് എന്ന സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെച്ചതായി റിപ്പോർട്ടുകളുണ്ട്.
തന്റെ പരിധികൾ കഴിഞ്ഞിരിക്കുകയാണെന്നും ഇതുവരെയും താൻ ഒരു മുതലാളി എന്ന നിലയിൽ ഇവിടെ നിൽക്കുന്ന ഒരു പെൺകുട്ടികളോടും പെരുമാറിയിട്ടില്ലെന്നും അവരുടെ മുഖത്ത് ഒരു വിഷമമുണ്ടെങ്കിൽ പോലും അത് ചോദിച്ച് മനസിലാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും എന്നിട്ടും തനിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സഹിക്കേണ്ടതായി വന്നുവെന്നുമാണ് ഉടമ അച്ചു പറഞ്ഞത്.
#biggboss #fame #diyasana #reacted #to #olivia #designs #related #controversy