#aparnapremraj | ലാഫിംഗ് ഇമോജിയില്‍ തുടങ്ങി, ഒന്നര വര്‍ഷത്തെ പ്രണയം; എന്തുകൊണ്ട് രഹസ്യമാക്കി? അര്‍ജുവും അപര്‍ണയും പറയുന്നു

#aparnapremraj | ലാഫിംഗ് ഇമോജിയില്‍ തുടങ്ങി, ഒന്നര വര്‍ഷത്തെ പ്രണയം; എന്തുകൊണ്ട് രഹസ്യമാക്കി? അര്‍ജുവും അപര്‍ണയും പറയുന്നു
Jul 23, 2024 12:36 PM | By ADITHYA. NP

(moviemax.in)യ്യടുത്തായിരുന്നു യൂട്യൂബേഴ്‌സായ അപര്‍ണ പ്രേംരാജും അര്‍ജുനും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു ഈ തുറന്നു പറച്ചില്‍.

റിയാക്ഷന്‍ വീഡിയോകളിലൂടെയാണ് അര്‍ജുന്‍ എന്ന അര്‍ജ്യു താരമാകുന്നത്. അവതാരകയായും യൂട്യൂബറായുമെല്ലാം അറിയപ്പെടുന്ന താരമാണ് അപര്‍ണ.

ഇരുവരും പ്രണയത്തിലായിരുന്നുവെന്ന കാര്യം ആരാധകര്‍ക്ക് ഇത്രയും നാള്‍ അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും പ്രണയം തുറന്നു പറഞ്ഞപ്പോള്‍ ആരാധകര്‍ക്ക് അത് വലിയ സര്‍പ്രൈസായി മാറുകയായിരുന്നു.

കഴിഞ്ഞ ഒന്നര വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നാണ് അപര്‍ണയും അര്‍ജുനും പറയുന്നത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് അര്‍ജുനും അപര്‍ണയും.

അപര്‍ണയുടെ യൂട്യൂബ്-പോഡ്കാസ്റ്റ് ചാനലിലൂടെയാണ് ഇരുവരും പ്രണയകഥ പങ്കുവച്ചത്. ഞങ്ങള്‍ പരിചയപ്പെടുന്നത് 2022 ഡിസംബറിലാണ്.

ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങി. അര്‍ജുവിന്റെ ഫണ്ണി സ്റ്റോറിയ്ക്ക് ഞാനൊരു ലാഫിംഗ് റിയാക്ഷന്‍ അയച്ചു. അങ്ങനെയാണ് ഞങ്ങളുടെ സംസാരം ആരംഭിക്കുന്നത്.

അതിന് മുമ്പ് ജീവിതത്തില്‍ കണ്ടിട്ടേയില്ലായിരുന്നു. 2023 ജനുവരി ആയപ്പോഴേക്കും ഡേറ്റ് ചെയ്യാന്‍ തുടങ്ങി. അധികം വൈകാതെ തന്നെ റിലേഷന്‍ഷിപ്പിലുമായി.

അങ്ങനെ ഇവിടെ വരെ എത്തി. പിന്നെ വീട്ടില്‍ പറഞ്ഞ് ഒഫീഷ്യലായെന്നാണ് ഇരുവരും പറയുന്നത്. എന്താണ് പറയാതിരുന്നതെന്ന് ആളുകള്‍ ചോദിച്ചിരുന്നു.

വീട്ടില്‍ പറഞ്ഞാലല്ലേ ഇവിടെ പറയാന്‍ പറ്റുകയുള്ളൂ. കുറച്ചുനാള്‍ കഴിഞ്ഞിട്ടാണ് വീട്ടില്‍ പറഞ്ഞത്. മരം ചുറ്റി പ്രണയം കഴിഞ്ഞ് വീട്ടില്‍ പറഞ്ഞു.

കുറച്ചു കഴിഞ്ഞ്, ഇനിയും ഏങ്ങനെ മനുഷ്യരെ പറ്റിക്കും എന്ന് കരുതി പറയുകയായിരുന്നു എന്നാണ് അപര്‍ണയും അര്‍ജുനും പറയുന്നത്. താന്‍ എന്തിട്ടാലും ആളുകള്‍ സീരിയസായി എടുക്കില്ല.

ആ ചാനല്‍ മൊത്തം തമാശയാണ്. ആ ചാനല്‍ നില്‍ക്കുന്നത് ആ തമാശ കാരണം. പിന്നെ അതൊരു വ്‌ളോഗ് ചാനലല്ല. നാളെ വന്ന് സിംഗിള്‍ ആണെന്ന് പറഞ്ഞ് വീഡിയോ ഇടാനും പറ്റും.

ഡെയ്‌ലി വ്‌ളോഗര്‍ അല്ല ഞാന്‍. ആയിരുന്നുവെങ്കില്‍ നേരത്തെ തന്നെ പറയേണ്ടി വന്നേനെ എന്ന് അര്‍ജു പറയുന്നുണ്ട്. വീട്ടില്‍ പറഞ്ഞ ശേഷം എല്ലാവരോടും പറയാം എന്നു കരുതിയതാണ്.

പിന്നലെ നല്ല ഫോട്ടോ കിട്ടാനും കാത്തിരുന്നു. ഒരുമിച്ച് നല്ല ഫോട്ടോകളും, അധിക ഫോട്ടോകളുമില്ല എന്നതാണ് സത്യം എന്ന് അപര്‍ണയും പറയുന്നു. വീഡിയോയില്‍ കാണുന്നത് പോലെയല്ല, ജീവിതത്തില്‍ അര്‍ജു കുറച്ച് ഇന്‍ട്രോവേര്‍ട്ടാണ്.

പെട്ടെന്ന് എല്ലാവരുമായി കമ്പനിയാകുന്ന വ്യക്തിയല്ല. പക്ഷെ ബുദ്ധിമാനാണ്. വക്രബുദ്ധിയാണ്. ദീര്‍ഘ വീക്ഷണം ഉള്ള ആളാണ്. ഭയങ്കര സെന്‍സിറ്റീവായ ആളാണ്.

വിട്ടുകളയണം എന്ന് പറഞ്ഞാലും വിട്ടുകളയുന്ന ആളല്ല അര്‍ജു എന്നും അപര്‍ണ പറയുന്നു. റിലേഷന്‍ഷിപ്പ് റിവീല്‍ ചെയ്തപ്പോള്‍ ഇത്രയും ട്രോളും മീമും വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ലെന്ന് അപര്‍ണ പറയുമ്പോള്‍ താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നാണ് അര്‍ജു പറയുന്നത്.

ഇത്രയും കാലം സിംഗിള്‍ ആണെന്ന് പറഞ്ഞ് നടന്നതുകൊണ്ടാണെന്നാണ് അര്‍ജു പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ റിലേഷന്‍ഷിപ്പാണെന്ന് പറഞ്ഞിട്ടില്ലായിരുന്നുവെങ്കിലും എല്ലായിടത്തും ഒരുമിച്ചായിരുന്നു പോയിരുന്നത്.സുഹൃത്തുകള്‍ക്ക് അറിയാമായിരുന്നു.

റിലേഷന്‍ഷിപ്പ് മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അപര്‍ണ പറയുന്നു. പല ഇന്‍ഫ്‌ളുവേഴ്‌സിനും സംശയം തോന്നിയിരുന്നുവെന്നും ഇരുവരും പറയുന്നുണ്ട്.

#aparnapremraj #arjyou #recalls #their #lovestory #expalins #kept #secret

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-