(moviemax.in)സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി ഐശ്വര്യ രാജേഷ്.
ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ ഐശ്വര്യ രാജേഷിന് സാധിച്ചു. തെലുങ്ക് നടൻ രാജേഷിന്റെ മകളാണ് ഐശ്വര്യ രാജേഷ്.
ഐശ്വര്യ കുട്ടിയായിരിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും സംസാരിക്കുകയാണ് ഐശ്വര്യ രാജേഷ്.
ഒരു പോഡ‍്കാസ്റ്റിൽ സംസാരിക്കവയാണ് ഐശ്വര്യ മനസ് തുറന്നത്. തന്റെ അച്ഛൻ സുമുഖനായിരുന്നു. അതേ ഫീച്ചറുകൾ തനിക്കും ലഭിച്ചിട്ടുണ്ടെന്ന് ഐശ്വര്യ രാജേഷ് പറയുന്നു.
മരിക്കുന്നതിന് മൂന്ന് മാസം മുമ്പ് വരെ അദ്ദേഹം കിടപ്പിലായിരുന്നു. ഞാനായിരുന്നു മുഴുവൻ സമയവും ഒപ്പമുണ്ടായിരുന്നു. സഹോദരങ്ങളുമായി വലിയ അടുപ്പം തനിക്കുണ്ട്.
അച്ഛന്റെ മരണം കുടുംബത്തെ പിടിച്ചുലച്ചു. അമ്മ എപ്പോഴും ആഗ്രഹിച്ചത് എല്ലാവരും ഒരുമിച്ച് കഴിയണമെന്നാണ്. അച്ഛന്റെ സഹോദരിമാരെല്ലാം ഞങ്ങളോടൊപ്പമാണ് കഴിഞ്ഞിരുന്നതെന്നും ഐശ്വര്യ രാജേഷ് പറയുന്നു.
തന്നെ വേദനിപ്പിച്ച ഒരുപാട് അനുഭവങ്ങൾ സിനിമാ രംഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് ഐശ്വര്യ രാജേഷ് പറയുന്നു. പത്ത് വർഷം മുമ്പ് ഒരു സംവിധായകൻ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുമ്പോൾ ഞാൻ പോയി.
എനിക്ക് നായികാവേഷം വേണ്ടായിരുന്നു. പ്രാധാന്യമുള്ള ഒരു കഥാപാത്രം. ഓഫീസിൽ ഇരിക്കവെ ആരാണ് ഈ പെൺകുട്ടിയെന്ന് സംവിധായകൻ സ്റ്റാഫിനോട് ചോദിച്ചു.
ചാൻസ് തേടി വന്നതാണെന്ന് അവർ പറഞ്ഞു.ജൂനിയർ ആർട്ടിസ്റ്റാകാൻ പോലും പറ്റില്ല. തിരിച്ചയക്കെന്ന് എന്റെ മുന്നിൽ വെച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ തെറ്റാണെന്ന് ഞാൻ പറയുന്നില്ല. അതെല്ലാം ഒരു മോട്ടിവേഷനായാണ് ഞാൻ എടുത്തത്.
മറ്റൊരു സംവിധായകനെ പാർട്ടിയിൽ വെച്ച് കണ്ടപ്പോൾ എനിക്കൊരു റോൾ തരാമോയെന്ന് ചോദിച്ചു. അദ്ദേഹം എനിക്ക് വളരെ മോശം റോൾ ഓഫർ ചെയ്തു. എന്താണ് അവരുടെ ചിന്താഗതി എന്നെനിക്കറിയില്ല.
നമ്മൾ ചെയ്ത് കാണിക്കണമെന്ന ദൃഡനിശ്ചയമെന്നും തനിക്കീ സംഭവങ്ങൾ തന്നതെന്നും ഐശ്വര്യ രാജേഷ് വ്യക്തമാക്കി.
ഒരു സിനിമ കാണാൻ പോയാൽ വളരെ ഭംഗിയുള്ള ഒരു പെൺകുട്ടിയുണ്ട്. പക്ഷെ വളരെ മോശമായി അഭിനയിക്കുന്നു.
മറ്റൊരു സിനിമയിൽ സിംപിളായ നടി. വളരെ നന്നായി അഭിനയിക്കുന്നു. ഇതിൽ ആളുകൾ ശ്രദ്ധിക്കുക നന്നായി അഭിനയിക്കുന്ന നടിയെയാണ്. ലുക്ക് പ്രശ്നമല്ല.
എപ്പോൾ നിങ്ങൾ നന്നായി അഭിനയിക്കുന്നോ സ്വാഭാവികമായും നിങ്ങളെ കാണാൻ ഭംഗി തോന്നും.കാക്കമുട്ടയിൽ അഭിനയിക്കുമ്പോൾ ഡൾ മേക്കപ്പാണ്.
എന്റെ കാലിലെല്ലാം അഴുക്കുണ്ട്. എന്നാൽ സിനിമ കണ്ട് ഒരുപാട് പേർ പറഞ്ഞത് എന്നെ താണാൻ ഭംഗിയുണ്ടെന്നാണ്. അതിനാൽ അഭിനയമാണ് പ്രേക്ഷകർ ശ്രദ്ധിക്കുന്നതെന്നും ഐശ്വര്യ രാജേഷ് വ്യക്തമാക്കി.
തന്റെ കഴിവ് വെച്ച് ഒരുപാട് നല്ല അവസരങ്ങൾ ഇനിയും ലഭിക്കേണ്ടതായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഒരുപാട് സിനിമകൾ കണ്ടപ്പോൾ അങ്ങനെ തോന്നിയിട്ടുണ്ട്.
സിനിമയിൽ അങ്ങനെയൊരു നടിയെ ആയിരിക്കില്ല വേണ്ടത്. പക്ഷെ അവർക്ക് ഡാർക്ക് മേക്കപ്പ് ചെയ്യും. ഞാൻ മാത്രമല്ല, നമ്മൾ തമിഴ് പെൺകുട്ടികൾക്ക് ആ കഥാപാത്രം നന്നായി ചെയ്യാം.
പക്ഷെ നമ്മുടെ നാട്ടിലെ നടിമാർക്ക് അവസരങ്ങൾ ലഭിക്കാറില്ലെന്നും ഐശ്വര്യ രാജേഷ് പറഞ്ഞു.
#aishwaryarajesh #open #up #about #her #family #and #experience #from #film #industry



































