#DRRobinRadhakrishnan | സ്വകാര്യ ജീവിതം വെച്ച് ആഘോഷിച്ചു! എനിക്ക് പറ്റിയ അബദ്ധം അതായിരുന്നു; ആരതിയുമായി വിവാഹമുണ്ടോ? റോബിന്‍

#DRRobinRadhakrishnan  |  സ്വകാര്യ ജീവിതം വെച്ച് ആഘോഷിച്ചു! എനിക്ക് പറ്റിയ അബദ്ധം അതായിരുന്നു; ആരതിയുമായി വിവാഹമുണ്ടോ? റോബിന്‍
Jul 19, 2024 02:52 PM | By ShafnaSherin

(moviemax.in)സോഷ്യല്‍ മീഡിയ ഏറ്റവുമധികം ആഘോഷമാക്കിയ താരജോഡികളാണ് ഡോ. റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും. ബിഗ് ബോസിലൂടെ വലിയ ജനപ്രീതി ലഭിച്ചതിന് ശേഷമാണ് റോബിന്‍ ആരതിയുമായി അടുപ്പത്തിലാവുന്നത്.

വളരെ പെട്ടെന്ന് തന്നെ ഇഷ്ടത്തിലായ താരങ്ങള്‍ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ വിവാഹിതരാവാനും തീരുമാനിച്ചു. ബ്ലെസ്ലിയും രഞ്ജിനി ഹരിദാസുമൊക്കെ ഇനിയും പോവണം! ഇതൊക്കെ അനുഭവിച്ചവര്‍ക്കേ വേദന അറിയൂ; റോബിന്‍ കഴിഞ്ഞ വര്‍ഷം വിവാഹമുണ്ടാവുമെന്ന് പറഞ്ഞെങ്കിലും അത് നീണ്ട് പോവുകയായിരുന്നു.



ഇതോടെ ആരതി റോബിനെ ഉപേക്ഷിച്ച് പോയെന്നും താരങ്ങള്‍ വേര്‍പിരിഞ്ഞെന്നും തുടങ്ങി പലതരം ഊഹാപോഹങ്ങള്‍ പ്രചരിച്ചു. എന്നാലിപ്പോള്‍ താനും ആരതിയും തമ്മിലുള്ള വിവാഹത്തെ പറ്റി മനസ് തുറക്കുകയാണ് റോബിന്‍.

മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഭാമയുടെ അമ്മ അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ എന്താവും! വിവാഹത്തെ പറ്റി പറഞ്ഞ നടിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ തന്നെപ്പറ്റി അടുത്ത് കേട്ട ഗോസിപ്പ് എന്താണെന്നതിനെ പറ്റിയുള്ള ചോദ്യത്തിന് രസകരമായ കാര്യങ്ങളാണ് റോബിന്‍ അഭിമുഖത്തിലൂടെ പറയുന്നത്.

(എന്റെ സുഹൃത്തുക്കളുടെ സെര്‍ക്കിളെന്ന് പറയുന്നത് വളരെ ചെറുതാണ്. എന്നോട് ഇടപെടുന്നവരും കുറവാണ്. ഈ പറയുന്നവരൊന്നും എന്റെ അടുത്ത് വന്ന് ഒരു നെഗറ്റീവും പറയാത്തവരാണ്. അങ്ങനെ പറയുന്നവരെ ഞാന്‍ അവഗണിക്കും.

ആ പെങ്കൊച്ച് പറഞ്ഞ സന്തോഷം മനസിലാകാത്തവര്‍! സനുഷയുടെ ശരീരത്തെ വിമര്‍ശിച്ചയാള്‍ക്ക് നടിയുടെ മാസ് മറുപടി സോഷ്യല്‍ മീഡിയില്‍ പലതും കേള്‍ക്കാറുണ്ട്. ഞാനും സീക്രട്ട് ഏജന്റും കൂടി പ്ലാന്‍ ചെയ്തു ബിഗ് ബോസില്‍ കളിച്ചു എന്നാണ്.

പക്ഷേ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. നമുക്ക് വ്യക്തിപരമായി അറിയാം എന്നല്ലാതെ പുള്ളിക്കാരന്‍ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ചെയ്യുന്നു, ഞാനെന്റെയും ചെയ്യുന്നു എന്നേയുള്ളു. ഞങ്ങള്‍ രണ്ടാളും കൂടി ചേര്‍ന്ന് ഒരു കാര്യവും ചെയ്യുന്നില്ലെന്ന്.'റോബിന്‍ പറഞ്ഞു. 

റോബിനും ആരതിയും വേര്‍പിരിഞ്ഞെന്ന ഗോസിപ്പിനെ പറ്റിയും താരം സംസാരിച്ചു. 'അമേരിക്കയില്‍ ഭൂകമ്പം നടക്കുന്നുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലിരിക്കുന്നവര്‍ പേടിക്കേണ്ടതുണ്ടോ? അതുപോലെയാണ് ഇത്തരം കഥകളും.

അതിങ്ങനെ എവിടെയെങ്കിലും നടന്ന് കൊണ്ടേയിരിക്കും. താനത് മൈന്‍ഡ് ചെയ്യാറില്ല. നമ്മുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റുകളും കുറ്റങ്ങളും വന്നാല്‍ അത് തിരുത്തി മുന്നോട്ട് പോവുക എന്നേയുള്ളു.

ഞാന്‍ അന്ധമായി എല്ലാവരെയും വിശ്വസിക്കും. എന്റെ ഏറ്റവും വലിയ നെഗറ്റീവും അതാണ്. പേടിച്ചിട്ടാണ് ഇപ്പോള്‍ പലരെയും അകറ്റി നിര്‍ത്തുന്നത്. കാരണം സംസാരിച്ച് തുടങ്ങിയാല്‍ എല്ലാം തുറന്നങ്ങ് പറഞ്ഞ് പോകും.

എന്റെ മനസിലൊന്നും ഇരിക്കത്തില്ല. സര്‍പ്രൈസ് ഒന്നും എന്റെ മനസില്‍ ഇരിക്കത്തില്ല. അതങ്ങ് പറഞ്ഞാലേ ഒരു സമാധാനം കിട്ടുകയുള്ളു. ഇതിനെ പറ്റി പൊടിയും എന്നോട് പറയാറുണ്ട്. എന്നില്‍ മാറ്റേണ്ട ഒരു കാര്യം ഇതാണെന്ന് തോന്നുന്നു.

ഇപ്പോള്‍ ഒരുപാട് മാറ്റം വന്നു. എല്ലാം വെട്ടിത്തുറന്ന് പറയാറില്ല. ആലോചിക്കാനൊക്കെ സമയം എടുക്കാറുണ്ട്.' ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഏറ്റവും കൂടുതലായി കേള്‍ക്കുന്ന ചോദ്യം എന്നാണ് കല്യാണമെന്നാണ്. 'കല്യാണത്തിന്റെ ഡേറ്റും കാര്യങ്ങളുമൊക്കെ തീരുമാനിച്ചു. മണ്ഡപമൊക്കെ എടുത്തു.

പിന്നെ നമ്മുടെ പേഴ്‌സണല്‍ ജീവിതം പ്രൈവെറ്റായി വെക്കണമായിരുന്നു. അതെന്നെ കൊണ്ട് പറ്റിയില്ല. ആ സമയത്ത് അത് ആഘോഷിച്ചു. പിന്നീടാണ് പ്രശ്‌നങ്ങള്‍ വന്നത്. ഇനി വിവാഹത്തെ കുറിച്ച് അഞ്ച് ദിവസം മുന്‍പോ ഒരാഴ്ചയ്ക്കുള്ളിലോ മാത്രമേ പുറത്ത് പറയുകയുള്ളു. വേറൊന്നും കൊണ്ടല്ല, അതാണ് നല്ലതെന്ന് ഞങ്ങള്‍ കുടുംബസമേതം എടുത്ത തീരുമാനമാണെന്ന്' റോബിന്‍ പറയുന്നു

#Celebrated #private #life #That #my #mistake #Are #you #married #Aarti #Robin

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-