(moviemax.in) 28 വർഷങ്ങൾക്ക് ശേഷം സേനാപതി എത്തുന്നു എന്ന ആവേശത്തിലായിരുന്നു പ്രേക്ഷകർ. എന്നാൽ സേനാപതിയുടെ വരവ് ഏറെ നിരാശ ഉണ്ടാക്കിയിട്ടുണ്ട്.
1996ൽ ഇന്ത്യൻ താത്ത വന്നപ്പോൾ ഇന്ത്യ മുഴുവൻ കോരിത്തരിച്ചിരുന്നു, പേടിച്ചിരുന്നു. എന്നാൽ ഈ രണ്ടാം വരവിൽ ജനങ്ങളെ നിരാശരാക്കി.
ജൂലൈ 12നാണ് ചിത്രം തിയേറ്ററിലെത്തിയത്. 300 കോടി ബജറ്റിൽ നിർമ്മിച്ച ഇന്ത്യൻ 2 എന്ന ശങ്കർ ചിത്രം 150 രൂപ ടിക്കറ്റിന് പോലും വിലമതിക്കാത്ത ഒന്നായി മാറി.
സിനിമ കണ്ടവരെല്ലാം ഒരുപോലെ വിമർശിക്കുന്നു. ചിത്രത്തിന്റെ ദൈർഘ്യം തന്നെ അതിൽ എടുത്തു പറയേണ്ട ഒന്നാണ്. ഇതിനു മുന്നേ ഇറങ്ങിയ ചിത്രമാണ് കൽകി 2898 എഡി. ചിത്രം 3 മണിക്കൂർ ദൈർഘ്യം ഉണ്ടായിരുന്നു. പക്ഷേ ഒരു മിനുറ്റ് പോലും പ്രേക്ഷകനെ ചിത്രം ബോർ അടിപ്പിച്ചിട്ടില്ല.
എന്നാൽ 3 മണിക്കൂർ ദൈർഘ്യത്തിൽ റിലീസ് ചെയ്ത ഇന്ത്യൻ 2 ഷോട്ട് ഫിലിം പോലെ എടുക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ. വ്യാപക വിമർശനങ്ങൾക്ക് പിന്നാലെ ചിത്രത്തിന്റെ 20 മിനുറ്റ് ദൃശ്യങ്ങൾ കട്ട് ചെയ്തു. ഇതോടെ ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 40 മിനുറ്റും ആയി ചുരുക്കിയിരിക്കുന്നു.
ആദ്യ ദിനം 26 കോടി രൂപ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു. രണ്ടാം ദിനം 16 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. എന്നാൽ ചിത്രം അധിക ദിവസം തിയേറ്ററുകളിൽ ഉണ്ടാവുമോ എന്ന സംശയം പൊതുവേയുണ്ട്.
കമൽഹാസൻ എന്ന ലെജന്റ് ഇത്രയും വലിയൊരു ഡിസാസ്റ്റർ ചിത്രത്തിന്റെ ഭാഗമായതും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ചിത്രം വലിയ ക്യാൻവാസിൽ എടുത്തിരിക്കുന്നു. എന്നാൽ പുതുമയില്ലാത്ത കഥയും ക്രിഞ്ച് ഡയലോഗുകളും അരോചകമാവുന്നുണ്ട്.
ഒരു ശക്തമായ കഥയില്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടിയ അവസ്ഥയായിരുന്നു സിനിമയിലുട നീളം. ഒരു ആവറേജ് ചിത്രം എന്ന് പോലും പറയാൻ സാധിക്കാത്ത രീതിയിൽ ഒരു ഐക്കോണിക് കഥാപാത്രത്തെയും മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയേയും നശിപ്പിച്ച് വെച്ച പോലെയാണ് തോന്നുന്നത്.
ചിത്രം അവസാനിക്കുമ്പോൾ ഒരു ടെയ്ൽ എന്റ് കൂടെ ഉണ്ടായിരുന്നു. അതായത് ഇന്ത്യൻ 3 യുടെ ട്രെയ്ലർ ആയിരുന്നു അത്. സ്വാതന്ത്ര്യ സമരവും അതിനു ശേഷമുള്ള ഇന്ത്യയും ആണ് പ്രധാനമായും മൂന്നാം ഭാഗത്തിൽ കാണുന്നത്.
സത്യത്തിൽ ആ പ്ലോട്ടിനെ ഈ രണ്ടാം ഭാഗത്തിൽ കൊണ്ട് വന്ന് മോൾഡ് ചെയ്ത് എടുത്തിരുന്നുവെങ്കിൽ ഇപ്പോൾ കണ്ടതിലും മനോഹരമായേനേ. എന്തായാലും ആരാധകരുടെ അഭ്യർത്ഥന അനുസരിച്ച് ചിത്രത്തിന്റെ ദൈർഘ്യം കുറച്ചിരിക്കുന്നു.
ഇന്ന് മുതലാണ് 20 മിനിറ്റ് കട്ട് ചെയ്ത പുതിയ വേര്‍ഷന്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്.
സുഭാഷ് കരണും, ഉദയനിധി സ്റ്റാലിനും ചേർന്നാണ് ഇന്ത്യൻ 2 നിർമ്മിച്ചിരിക്കുന്നത്.
സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, എസ്.ജെ സൂര്യ, നെടുമുടി വേണു, സമുദിരകനി തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.
#indian2 #has #been #trimmed #20minutes #response #audience #feedback