ധനുഷും ഐശ്വര്യയും അകലാനുള്ള കാരണം വെളിപ്പെടുത്തി സുഹൃത്ത്

ധനുഷും ഐശ്വര്യയും അകലാനുള്ള കാരണം വെളിപ്പെടുത്തി സുഹൃത്ത്
Jan 21, 2022 01:04 PM | By Susmitha Surendran

ധനുഷ്‌ഐശ്വര്യ രജനികാന്ത് വിവാഹ മോചനം തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു്. ധനുഷ്‌ഐശ്വര്യ രജനികാന്തിന്റെയും വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉടനീളം ചർച്ചയാകുന്നത് . 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ധനുഷും ഐശ്വര്യയും വിരാമമിട്ടത്. ദാമ്പത്യജീവിതത്തില്‍ പെട്ടന്നൊരു വിള്ളല്‍ വീഴാന്‍ കാരണമെന്തെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. എന്തുകൊണ്ടാണ് തങ്ങള്‍ പിരിയുന്നതെന്ന് ധനുഷും ഐശ്വര്യയും ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം താരങ്ങളുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത് ഐശ്വര്യയുടേയും ധനുഷിന്റേയും വിവാഹ മോചനം ഒട്ടും അപ്രതീക്ഷിതമല്ല എന്നാണ്. ധനുഷിന്റെ ജോലി തിരക്കാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്നത്തിന്റെ കാരണമെന്നും കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും വിവാഹ മോചനത്തിനായി തയാറെടുക്കുകയായിരുന്നുവെന്നുമാണ് സുഹൃത്ത് പറയുന്നത്.

ഇരുവരുടെയും കുടുംബസുഹൃത്തിനെ ഉദ്ധരിച്ച് ദേശീയമാധ്യമത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. ‘ധനുഷ് വര്‍ക്ക്ഹോളിക് ആണ്. അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാം തന്റെ ജോലിക്കാണ് മറ്റെന്തിനേക്കാളും ധനുഷ് പ്രാധാന്യം നല്‍കുന്നത്. ധനുഷിന്റെ ജോലിതിരക്കും യാത്രകളും അവരുടെ ദാമ്പത്യ ബന്ധത്തെ പലപ്പോഴും ബാധിച്ചിട്ടുണ്ട്.’-സുഹൃത്ത് പറയുന്നു.

ഐശ്വര്യയുമായി പ്രശ്നങ്ങള്‍ ഉടലെടുക്കുന്ന സമയത്തെല്ലാം ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതായിരുന്നു പതിവെന്നും സുഹൃത്ത് പറയുന്നു. തന്റെ ജീവിതത്തിലെ പ്രശ്നങ്ങള്‍ മറക്കാനായിരുന്നു ധനുഷ് ജോലിയില്‍ മുഴുകിയിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ‘ധനുഷിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം വളരെയധികം സ്വകാര്യത സൂക്ഷിക്കുന്ന വ്യക്തിയാണെന്നത്.

തന്റെ ചുരുക്കം ചില അടുത്ത സുഹൃത്തുക്കളോട് പോലും ധനുഷ് തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പറയാറില്ല. അദ്ദേഹത്തിന്റെ മനസില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും പറയാനാകില്ല. ഐശ്വര്യയുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയാണ് പതിവ്. തന്റെ തകരുന്ന ദാമ്പത്യ ജീവിതത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നു അദ്ദേഹമങ്ങനെ ചെയ്തിരുന്നത്.

ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ ഇരുവരും വളരെയധികം ബാധിച്ചിരുന്നുവെന്നതും വ്യക്തമാണ്.’- സുഹൃത്ത് പറയുന്നു. കഴിഞ്ഞ ആറ് മാസം ഇരുവരും കടന്നു പോയത് വളരെയധികം പ്രശ്നങ്ങളിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹ മോചനം എന്നത് ധനുഷിന്റേയും ഐശ്വര്യയുടേയും ചിന്തകളിലുണ്ടായിരുന്നു.

പരസ്പര സമ്മതത്തോടെ തങ്ങള്‍ പിരിയുകയാണെന്ന് അറിയിക്കുന്നതിന് മുന്നോടിയായി ദീര്‍ഘനേരം സംസാരിച്ച ശേഷമാണ് ധനുഷും ഐശ്വര്യയും ആ കുറിപ്പ് തയാറാക്കിയതെന്നും സുഹൃത്ത് പറയുന്നു.

Friend reveals why Dhanush and Aishwarya split up

Next TV

Related Stories
'ഇതത്ര ക്യൂട്ട് അല്ല';മമിതയുടെ കവിളിൽ നുള്ളിയും മുടിയിൽ പിടിച്ചും പ്രദീപ് രംഗനാഥൻ, വീഡിയോ വൈറൽ

Oct 16, 2025 12:19 PM

'ഇതത്ര ക്യൂട്ട് അല്ല';മമിതയുടെ കവിളിൽ നുള്ളിയും മുടിയിൽ പിടിച്ചും പ്രദീപ് രംഗനാഥൻ, വീഡിയോ വൈറൽ

'ഇതത്ര ക്യൂട്ട് അല്ല';മമിതയുടെ കവിളിൽ നുള്ളിയും മുടിയിൽ പിടിച്ചും പ്രദീപ് രംഗനാഥൻ, വീഡിയോ...

Read More >>
പ്രശസ്ത നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

Oct 15, 2025 04:28 PM

പ്രശസ്ത നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

പ്രശസ്ത നടന്‍ പങ്കജ് ധീര്‍...

Read More >>
ഇളയരാജയുടെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി,  ഭീഷണി അയച്ചത് ഇമെയിൽ വഴി

Oct 15, 2025 03:09 PM

ഇളയരാജയുടെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി, ഭീഷണി അയച്ചത് ഇമെയിൽ വഴി

സംഗീത സംവിധായകൻ ഇളയരാജയുടെ ടീ നഗറിലെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി....

Read More >>
വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59' തുടങ്ങി

Oct 13, 2025 03:24 PM

വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59' തുടങ്ങി

വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59'...

Read More >>
ഒരുപാട് കഷ്ടപ്പെട്ടു... 'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

Oct 13, 2025 01:08 PM

ഒരുപാട് കഷ്ടപ്പെട്ടു... 'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall