#arrahman | 'എന്തിരനിൽ മൈക്കിൾ ജാക്‌സൻ പാടേണ്ടതായിരുന്നു' വെളിപ്പെടുത്തി എ ആർ റഹ്‌മാൻ

#arrahman | 'എന്തിരനിൽ മൈക്കിൾ ജാക്‌സൻ പാടേണ്ടതായിരുന്നു' വെളിപ്പെടുത്തി എ ആർ റഹ്‌മാൻ
Jul 12, 2024 02:38 PM | By Athira V

2009ൽ ലോസ് ഏഞ്ചലസിൽ വച്ച് പോപ് ഇതിഹാസം മൈക്കിൾ ജാക്‌സനുമായി നടത്തിയ കൂടിക്കാഴ്ച്ച പങ്കുവെച്ച് സംഗീത സംവിധായകൻ എ ആർ റഹ്മാൻ.

ജനികാന്ത് നായകനായി ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘എന്തിരന്‍’ എന്ന ചിത്രത്തിൽ മൈക്കിൾ ജാക്‌സൻ പാടേണ്ടതായിരുന്നു എന്ന് എ ആർ റഹ്‌മാൻ വെളിപ്പെടുത്തി. ഫ്രീ മലേഷ്യ ടുഡേ ന്യൂസിന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റില്‍ ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റഹ്മാൻ.

‘മൈക്കിൾ ജാക്സനെ കാണാനായി ഏറെ ആഗ്രഹിച്ചിരുന്നു. അക്കാര്യം അറിയിച്ച് താൻ അദ്ദേഹത്തിന് ഒരു മെയിൽ അയച്ചിരുന്നെങ്കിലും മറുപടിയൊന്നും വന്നില്ല.

എനിക് ഓസ്കർ നോമിനേഷൻ പുരസ്കാരപ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ, കൂടിക്കാഴ്ചയ്ക്ക് സമ്മതമറിയിച്ച് മൈക്കിളിന്റെ മെയിൽ സന്ദേശമെത്തി.

'പുരസ്കാരനിശയ്ക്ക് ശേഷം കാണാമെന്ന എന്റെ മറുപടി അദ്ദേഹം അംഗീകരിച്ചു. അങ്ങനെ ഞങ്ങൾ തമ്മിൽ കണ്ടു. ലൊസാഞ്ചലസിലെ ഒരു വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച'; എന്നാണ് റഹ്‌മാൻ പറയുന്നത്.

സംഗീതത്തെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചുമൊക്കെ ഞങ്ങൾ ദീർഘനേരം സംസാരിച്ചു. 'വീ ആര്‍ ദ് വേള്‍ഡ്' എന്ന ആൽബത്തിൽ ഒരുമിച്ചു പ്രവർത്തിച്ചൂടെ എന്ന് അദ്ദഹം എന്നോടു ചോദിച്ചു.

അദ്ദേഹത്തിന്റെ മക്കളെ എനിക്ക് പരിചയപ്പെടുത്തി. മനസ് അർപ്പിച്ച് നൃത്തം ചെയ്യുന്നതെങ്ങനെയെന്ന് അദ്ദേഹം കാണിച്ചുതന്നു. മറക്കാൻ കഴിയാത്ത കൂടികാഴ്ചയായിരുന്നു അതെന്ന് റഹ്‌മാൻ പറഞ്ഞു.

ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ മൈക്കിൾ ജാക്സനെ കണ്ടതു മുതലുള്ള എല്ലാ കാര്യങ്ങളും ഞാൻ സംവിധായകൻ ശങ്കറിനോടു പങ്കുവച്ചു. അപ്പോൾ മൈക്കിൾ എന്തിരനിൽ പാടുമോ എന്ന് ശങ്കർ എന്നോടു ചോദിച്ചു.

അദ്ദേഹം തമിഴില്‍ പാടുമോ എന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്. അദ്ദേഹത്തെക്കൊണ്ടു പാടിപ്പിക്കാന്‍ എന്ത് വേണമെങ്കിലും ചെയ്യാമെന്നു ഞങ്ങള്‍ തീരുമാനിച്ചു. എന്നാൽ നിർഭാഗ്യവശാൽ അത് സാധിച്ചില്ല. ആ വർഷം ജൂണില്‍ അദ്ദേഹം അന്തരിച്ചു’, എ ആർ റഹ്മാൻ പറഞ്ഞു.

ശങ്കർ ചിത്രം ഇന്ത്യൻ 2 ഇന്ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഭാഗത്തിലെ സംഗീതം നിർവഹിച്ച എ ആർ റഹ്‌മാന്‌ പകരം അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. സമ്മിശ്ര പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററുകളിൽ മുന്നേറുകയാണ്. 200 കോടി ബജറ്റിൽ എത്തിയ ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

#michaeljackson #should #have #sung #enthiran #revealed #arrahman

Next TV

Related Stories
നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

Nov 22, 2025 05:57 PM

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി...

Read More >>
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
Top Stories










News Roundup