#manjuwarrior | അയൺ ബോക്സ് വെച്ച് എന്റെ തലക്കടിച്ചു; അപ്പോഴാണ് അത് കണ്ടത് -മഞ്ജു വാര്യർ

#manjuwarrior | അയൺ ബോക്സ് വെച്ച് എന്റെ തലക്കടിച്ചു; അപ്പോഴാണ് അത് കണ്ടത് -മഞ്ജു വാര്യർ
Jul 12, 2024 11:51 AM | By Athira V

സാഹസിക രം​ഗങ്ങളെല്ലാം ഷൂട്ട് ചെയ്യാൻ ഒട്ടും മടിയില്ലാത്ത താരമാണ് മഞ്ജു വാര്യർ. സിനിമ ആവശ്യപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും അത്തരം സിനിമകളുടെ ഭാ​ഗമാവാൻ മഞ്ജു തയ്യാറുമാണ്.

ദി പ്രീസ്റ്റ്, ജാക്ക് ആൻ്ഡ് ജിൽ, തുനിവ് എന്നീ സിനിമകളിൽ മഞ്ജുവിന്റെ ആക്ഷൻ പ്രേക്ഷകർ കണ്ടതാണ്. അതുമായി ബന്ധപ്പെട്ട് നിരവധി പരിക്കുകളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ സിനിമയിലെ ആക്ഷനിൽ പല തരത്തിലുള്ള അബദ്ധങ്ങൾ സാധാരണയായി സംഭവിക്കുമെന്ന് മഞ്ജു പല വട്ടം പറഞ്ഞിട്ടുണ്ട്. 

"ജാക്ക് ആൻ്ഡ് ജിൽ എന്ന ചിത്രത്തിൽ ഷൂട്ടിം​ഗ് സമയത്ത് കാര്യമായ പരിക്കുകൾ മഞ്ജുവിന് സംഭവിച്ചിട്ടുണ്ട്. തലക്ക് സ്റ്റിച്ച് ഇട്ട് ഹോസ്പിറ്റലിൽ ആയിരുന്നു താരം.


ഒരു അയൺ ബോക്സ് വെച്ച് എന്റെ തലക്ക് അടിക്കുന്ന സീൻ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ ഡമ്മി അയൺ ബോക്സാണ്. പക്ഷേ അതിന്റെ വയറും അതിന്റെ പിന്നും ഒറിജിനലായിരുന്നു. ആക്ഷൻ പറഞ്ഞപ്പോൾ അയൺ ബോക്സ് വെച്ച് വില്ലൻ വേഷം ചെയ്യുന്നയാൾ അടിച്ചു."

"പക്ഷേ ആ വയർ ചുറ്റി വന്ന് നേരെ നെറ്റിയിൽ ഇടിച്ചു. അപ്പോൾ ഇടി കിട്ടിയിട്ട് ഞാൻ ശരിക്കും വീഴണം. അങ്ങനെ വീണപ്പോഴാണ് കാണുന്നത് നെറ്റിയിൽ നിന്ന് ചോര വരുന്നുണ്ടെന്ന്.

കട്ട് പറയുന്ന വരെ പിടിച്ചു നിന്നു. കട്ട് പറഞ്ഞതും ഉടൻ ഞാൻ എഴുന്നേറ്റു. എല്ലാവരും ശരിക്കും പേടിച്ചു പോയി. അങ്ങനെ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി." മഞ്ജു വാര്യർ ജാക്ക് ആൻ്ഡ് ജിൽ മൂവിയിലെ സംഭവത്തെ കുറിച്ച് ഫ്ലവേഴ്സ് ഒരു കോടിയിൽ വന്നപ്പോൾ വിശദീകരിച്ചു. 

"വില്ലന്റെ വേഷം ചെയ്തയാൾക്ക് കുറേ നാൾ ഭയങ്കര കുറ്റബോധമായിരുന്നു. അതായത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അതിനെ നല്ല രീതിയിൽ എടുക്കുക എന്നതാണ് കാര്യം. തെറ്റുകൾ ആർക്കു വേണമെങ്കിലും പറ്റും.

ആ ടൈമിം​ഗ് പ്രശ്നമാണ് എല്ലാത്തിനും കാരണം." മഞ്ജു കൂട്ടി ച്ചേർത്തു. "ആറാം തമ്പുരാൻ സിനിമയിൽ ചിത്രയെ തല്ലുന്ന ഒരു സീൻ ഉണ്ട്. ആ സീനിൽ മഞ്ജു ശരിക്കും ചിത്രയെ അടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അത്തരത്തിലുള്ള ടൈമിം​ഗ് പ്രശ്നങ്ങൾ തുടക്ക കാലത്ത് താനും അനുഭവിച്ചിട്ടുണ്ടെന്നും" മഞ്ജു പറഞ്ഞു. 

ഈ 15 വർഷത്തെ സിനിമാ അഭിനയത്തിൽ ആദ്യമായി ഒരു സംവിധായകനെ ഭയപ്പെട്ടുവെന്ന് ഒരിക്കൽ മഞ്ജു പറഞ്ഞിരുന്നു. "അതായത് ലൂസിഫറിന്റെ സെറ്റിൽ വെച്ച് പൃഥ്വിരാജ് ഒരു ഇം​ഗ്ലീഷ് വാക്ക് പറഞ്ഞു.

പെട്ടെന്ന് അതിന്റെ അർത്ഥം മഞ്ജുവിന് മനസിലായില്ല. ഇൻക്രഡുലസ് ആയുള്ള റിയാക്ഷൻ ആയിരിക്കണമെന്ന് രാജു പറഞ്ഞു. പെട്ടെന്ന് ഞാൻ സ്റ്റക്ക് ആയി പോയി. ഞാൻ ചോദിച്ചു അതിന്റെ അർത്ഥം എന്താണെന്ന്. ഹെൽപ്ലെസ് എന്നായിരുന്നു അതിന്റെ അർത്ഥം." മഞ്ജു പറഞ്ഞു.

ഒരു പുതിയ വാക്ക് പഠിക്കാൻ പറ്റി എന്നാണ് മഞ്ജു പറഞ്ഞത്. അതിന് പൃഥ്വിരാജിനോട് നന്ദി പറയുകയും ചെയ്തു. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാൻ ഉടൻ തിയേറ്ററുകളിൽ എത്തും. പ്രിയദർശിനി എന്ന കഥാപാത്രമായിരുന്നു ആദ്യ ഭാ​ഗത്തിൽ മഞ്ജുവിന്റേത്. ആ കഥാപാത്രവുമായി എമ്പുരാനിലും മഞ്ജു വാര്യർ ഉണ്ട്. വിടുതലൈ പാർട്ട് 2, വേട്ടൈയ്യൻ എന്നീ ചിത്രങ്ങളും മഞ്ജുവിന്റേതായി റിലീസിനൊരുങ്ങുന്നുണ്ട്.

#manjuwarrior #recalls #when #she #slapped #actress #chithra #set #aram #thampuran #real

Next TV

Related Stories
കാത്തിരിപ്പിന് വിരാമം;  തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി   ജിയോഹോട്ട്സ്റ്റാർ

Dec 10, 2025 03:58 PM

കാത്തിരിപ്പിന് വിരാമം; തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി ജിയോഹോട്ട്സ്റ്റാർ

'ജിയോഹോട്ട്സ്റ്റാർ, കേരള ക്രൈം ഫയൽസും 1000 ബേബീസും,ക്രൈം ത്രില്ലർ സീരീസ്...

Read More >>
മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

Dec 10, 2025 11:27 AM

മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

സനൽകുമാർ ശശിധരൻ, മഞ്ജുവുമായുള്ള ഇഷ്ടം, നടിയെ ആക്രമിച്ചകേസ്, മഞ്ജു ഗുണ്ടകളുടെ തടവിൽ...

Read More >>
Top Stories










News Roundup