(moviemax.in) കണ്ണിലെ ഇരിട്ടിനെ സംഗീതത്തിന്റെ വെളിച്ചം കൊണ്ട് മറികടന്നവളാണ് വൈക്കം വിജയലക്ഷ്മി.
തന്റെ പരിമിധികളെ മറികടന്ന് സംഗീത ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ വിജയലക്ഷ്മിയ്ക്ക് സാധിച്ചിട്ടുണ്ട്.
കേള്‍ക്കുന്നവരുടെ ഉള്ളിലേക്ക് തറച്ച് കയറുന്ന ആ സ്വരമാധുര്യം മലയാളി ഒരിക്കലും മറക്കില്ല. പലപ്പോഴും തനിക്ക് വെല്ലുവിളിയായി മാറിയ കാഴ്ചാപരിമിതിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഗായിക.
ഇപ്പോഴിതാ തന്റെ മുടങ്ങിപ്പോയ ചികിത്സയെക്കുറിച്ച് സംസാരിക്കുകയാണ് വൈക്കം വിജയലക്ഷ്മി.
2019 ലാണ് അമേരിക്കയില്‍ വച്ച് വിജയലക്ഷ്മിയുടെ കാഴ്ച വീണ്ടെടുക്കാനുള്ള ചികിത്സ ആരംഭിക്കുന്നത്. എന്നാല്‍ കൊവിഡ് വന്നതോടെ ആ പ്രതീക്ഷകള്‍ മങ്ങി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ചികിത്സയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് വൈക്കം വിജയലക്ഷ്മി.
''പിന്നീട് അമേരിക്കയില്‍ പോകാന്‍ സാധിച്ചില്ല. കാഴ്ച കിട്ടുമെന്ന് അവര്‍ ഉറപ്പു പറയാത്തതുകൊണ്ടാണ് അത് വേണ്ടെന്നു വച്ചത്. റെറ്റിനയ്ക്കാണ് പ്രശ്‌നമെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിന്റെ പ്രശ്‌നമാണെന്ന് വേറൊരു വിഭാഗവും. എന്താണ് ശരിയായ പ്രശ്‌നമെന്ന് കണ്ടെത്താനായിട്ടില്ല എന്നതാണു സത്യം.
ഇപ്പോള്‍ ഇസ്രയേയില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. അവര്‍ ഏകദേശം ഉറപ്പ് പറഞ്ഞിട്ടുണ്ട്. ആ പ്രതീക്ഷയിലാണ് ഞാനിപ്പോള്‍. അവിടേക്കു പോകാന്‍ ഒരുപാട് കടമ്പകളുണ്ട്. എല്ലാം എളുപ്പത്തില്‍ സാധ്യമാകുമെന്നാണു കരുതുന്നത്''. വൈക്കം വിജയലക്ഷ്മി പറയുന്നു.
ഒരിടയ്ക്ക് വിജയലക്ഷ്മിയ്ക്ക് കാഴ്ച ലഭിച്ചതായി ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ പേരില്‍ വലിയ ബുദ്ധിമുട്ടുകള്‍ തനിക്ക് അനുഭവിക്കേണ്ടി വന്നുവെന്നാണ് വിജയലക്ഷ്മി പറയുന്നത്.
എനിക്ക് കാഴ്ച കിട്ടിയെന്നു പറഞ്ഞ് മുന്‍പ് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. അത് കണ്ട് പലരും അത്തരത്തില്‍ എന്നോടു പെരുമാറി എന്നാണ് വിജയലക്ഷ്മി പറയുന്നത്. മുന്‍പില്‍ വന്ന് നിന്നിട്ട് ആരാണെന്നു പറയാമോ എന്നൊക്കെ ചോദിച്ച് പരീക്ഷിച്ചു. അതൊക്കെ എന്നെ ഏറെ ബുദ്ധിമുട്ടിച്ചു. എന്തിനാണ് അതൊക്കെ? എന്നാണ് താരം പറയുന്നത്.
അത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ പലരോടും ദേഷ്യപ്പെട്ടിട്ടുണ്ട്. എനിക്ക് ഒരു ചെറിയ പ്രകാശം മാത്രമേ കാണാന്‍ കഴിയൂ.
രാത്രിയും പകലും തിരിച്ചറിയാനാകും. അല്ലാതെ മറ്റൊന്നും ഞാന്‍ കാണുന്നില്ല എന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത്. കാഴ്ചയില്ലെന്ന കാരണത്താല്‍ തന്നെ ആരും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും വിജയലക്ഷ്മി പറയുന്നു.
മറിച്ച് തന്നോട് കൂടുതല്‍ കരുതല്‍ കാണിക്കാറുള്ളതെന്നാണ് ഗായിക പറയുന്നത്. തന്റെ സഹപ്രവര്‍ത്തകരുടെ സ്‌നേഹത്തേയും പിന്തുണയേയും കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്.
''വിദേശത്തും മറ്റുമായി സംഗീത പരിപാടികള്‍ക്കു പോകുമ്പോള്‍ ഒഴിവുദിവസങ്ങളില്‍ സ്ഥലങ്ങള്‍ കാണാനും ആസ്വദിക്കാനുമൊക്കെയായി എല്ലാവരും പോകും. എന്നെ വിളിക്കുമ്പോള്‍ ഞാന്‍ പറയും, എനിക്കൊന്നും കാണാന്‍ പറ്റില്ല, പിന്നെ എന്തിനാ വരുന്നതെന്ന്. അതൊക്കെ പറഞ്ഞു മനസ്സിലാക്കി തരാം, വരൂ എന്നു പറഞ്ഞ് അവര്‍ നിര്‍ബന്ധിച്ചു കൂടെ കൊണ്ടുപോകും.ആ പരിഗണനയൊക്കെ കിട്ടുമ്പോള്‍ വലിയ സന്തോഷമാണ്.'' വിജയലക്ഷ്മി പറയുന്നു.
സിനിമാസംഗീതരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ പലരും എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഫോണ്‍വിളികളിലൂടെയും സംഭാഷണങ്ങളിലൂടെയുമൊക്കെ അവര്‍ എന്നെ ചേര്‍ത്തു പിടിക്കുന്നു.അതൊക്കെ വലിയ ഭാഗ്യം ആണെന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത്.
വ്യത്യസ്തമായ സ്വരത്തിനുടമയായ വൈക്കം വിജയലക്ഷ്മി മലയാളം, തമിഴ് ആരാധകർക്കെല്ലാം പ്രിയങ്കരരാണ്.
വൈക്കം വിജയലക്ഷ്മി പാടിയ ഗാനങ്ങളെല്ലാം പിന്നണി ഗാന രംഗത്ത് വേറിട്ട് നിൽക്കുന്നു. സെല്ലുലോയ്ഡിലെ കാറ്റേ കാറ്റ്, വടക്കൻ സെൽഫിയിലെ കൈക്കോട്ടും തൊട്ടിട്ടില്ല തുടങ്ങിയ ഗാനങ്ങൾ വൻ ജനപ്രീതി നേടി.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രമുഖ സംഗീത സംവിധായകകർക്കൊപ്പം പ്രവർത്തിക്കാൻ വൈക്കം വിജയലക്ഷ്മിക്ക് കഴിഞ്ഞു.
#singer #vykomvijayalakshmi #shares #informations #about #her #singing- #and #how #it #affected #her