#rajnikant | രജനിയോടൊത്ത് ‘ആവേശ’മാകാന്‍ മലയാളത്തിന്റെ രംഗണ്ണന്‍; വേട്ടയ്യന്‍ ഒക്ടോബറില്‍

#rajnikant |  രജനിയോടൊത്ത് ‘ആവേശ’മാകാന്‍ മലയാളത്തിന്റെ രംഗണ്ണന്‍; വേട്ടയ്യന്‍ ഒക്ടോബറില്‍
Jul 8, 2024 11:49 AM | By Sreenandana. MT

(moviemax.in)ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനി ചിത്രം വേട്ടയ്യനില്‍ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍. ടി.ജെ. ജ്ഞാനവേല്‍ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിനായി ഫഫ ഡബ്ബിങ് ആരംഭിച്ചു കഴിഞ്ഞതായുള്ള വിവരമാണ് ഇപ്പോള്‍ ആരാധകരെ രോമാഞ്ചത്തിലാക്കുന്നത്.

‘ആവേശ’ത്തിന്റെ ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിനു ശേഷം എത്തുന്ന ഫഹദ് ചിത്രം ആയതിനാല്‍ ഏറെ ആകാംക്ഷയോടെയാണ് സിനിമാ പ്രേമികള്‍ ഈ വാര്‍ത്തയെ കാണുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

‘വേട്ടയ്യനായുള്ള ഡബ്ബിങ് ആരംഭിച്ചു. ഫഫയുടെ ഡബ്ബിങ് സെഷനിലേക്ക് ഒരു നോട്ടം’ എന്ന കുറിപ്പോടെയാണ് അണിയറ പ്രവര്‍ത്തകര്‍ വിശേഷം പങ്കുവെച്ചത്.ഒരു യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റര്‍ടെയ്‌നറാണ് വേട്ടയ്യന്‍ എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. രജനീകാന്ത് പൊലീസ് ഓഫിസറായി എത്തുന്ന ചിത്രം ഒക്ടോബറിലാണ് റിലീസ് ആകുന്നത്.

ലൈക്ക പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രത്തില്‍ ഫഹദിനെ കൂടാതെ അമിതാഭ് ബച്ചന്‍, മഞ്ജുവാര്യര്‍, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി.എം. സുന്ദര്‍, രോഹിണി തുടങ്ങി വലിയൊരു താരനിരയാണ് ഉള്ളത്. തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ്‌ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം.

#Rangannan #Malayalam #Avesha #Rajini #Hunter #October

Next TV

Related Stories
'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ് നടി

Oct 30, 2025 07:44 AM

'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ് നടി

'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ്...

Read More >>
സല്‍മാന്‍ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു? വ്യക്തത വരുത്തി പാകിസ്താന്‍

Oct 29, 2025 09:08 PM

സല്‍മാന്‍ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു? വ്യക്തത വരുത്തി പാകിസ്താന്‍

സല്‍മാന്‍ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു? വ്യക്തത വരുത്തി...

Read More >>
Top Stories










https://moviemax.in/-