#empuraan | 'എമ്പുരാന്റെ' വരവ് കാത്ത് മലയാളികൾ; 'ലൂസിഫറി'ലെ കണ്ണുകളുടെ രഹസ്യം പറഞ്ഞ് മുരളി ​ഗോപി

#empuraan  |   'എമ്പുരാന്റെ' വരവ് കാത്ത് മലയാളികൾ; 'ലൂസിഫറി'ലെ കണ്ണുകളുടെ രഹസ്യം പറഞ്ഞ് മുരളി ​ഗോപി
Jul 6, 2024 07:39 PM | By Sreenandana. MT

(moviemax.in)ഒട്ടനവധി സിനിമകളാണ് മലയാളത്തിൽ ഇനി റിലീസിന് ഒരുങ്ങുന്നത്. പലതും ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്ന ചിത്രങ്ങളാണ്. അക്കൂട്ടത്തിൽ ഏവരും ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയുണ്ട്. എമ്പുരാൻ. ലൂസിഫർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എന്ന നിലയിൽ വൻ ഹൈപ്പാണ് ചിത്രത്തിനുള്ളത്.

ഒപ്പം മോഹൻലാൽ ചിത്രവും. എമ്പുരാന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നതിനിടെ ലൂസിഫറിനെ കുറിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ​ഗോപി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.ലൂസിഫറിലെ കണ്ണുകൾ ഇലുമിനാറ്റിയുടെ ഒക്കെ റിഫ്ലക്ഷൻ ആണെന്നാണ് മുരളി ​ഗോപി പറഞ്ഞത്. ഫിൽമി ബീറ്റിനോട് ആയിരുന്നു നടന്റെ പ്രതികരണം.

"യഥാർത്ഥ അഭിനയം നടക്കുന്നത് കണ്ണുകളിലാണ്. അക്ടിങ്ങിന്റെ പ്രധാനപ്പെട്ടൊരു കേന്ദ്രവും കണ്ണുകളാണ്. ഇന്റേണലി ഒരാളൊരു കാര്യം ഫീൽ ചെയ്യുമ്പോഴാണല്ലോ പെർഫോമൻസിൽ അത് വരുന്നത്. അതാദ്യം പ്രതിഫലിക്കുന്നത് കണ്ണുകളിലായിരിക്കും. അപ്പോൾ ആ കണ്ണുകൾ പവർഫുൾ ആകുക എന്നത് ആക്ടിങ്ങിന്റെ മെയിൻ കാര്യമാണ്.

പക്ഷേ ലൂസിഫറിലെ കണ്ണുകൾ എന്നത് വളരെ വ്യത്യസ്തമാണ്. കണ്ണുകൾ അതിന്റെ ഒരു മേജർ മോട്ടിഫ് ആണ്. അതായത് ലൂസിഫർ എന്ന തീമിന്റെ. ഇലുമിനാന്റിയുടെയൊക്കെ റിഫ്ലക്ഷൻ ഉള്ളൊരു സംഭവമാണ്. ലൂസിഫറിൽ അതൊരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്. അതും സ്പെസഫിക് ആയിട്ട്", എന്നാണ് മുരളി ​ഗോപി പറഞ്ഞത്.

അതേസമയം, എമ്പുരാന്റെ ​ഗുജറാത്ത് ഷെഡ്യൂൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നാണ് വിവരം. ഇവിടുത്തെ ഷൂട്ടിം​ഗ് കഴിഞ്ഞാൽ ദുബായിൽ ആകും ചിത്രീകരണം നടക്കുക. ഈ വർഷം എമ്പുരാൻ റിലീസ് ചെയ്യാൻ തീരുമാനമെന്നും അല്ലെങ്കിൽ 2025 ജനുവരിയിൽ ഉറപ്പായും റിലീസ് ഉണ്ടാകുമെന്നും ബി​ഗ് ബോസിൽ വച്ച് മോഹൻലാൽ പറഞ്ഞിരുന്നു.

മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ് ആണ്. ലൂസിഫറിൽ ഉണ്ടായിരുന്ന പ്രധാന താരങ്ങൾ എല്ലാവരും എമ്പുരാനിലും ഉണ്ടാകുമെന്നാണ് വിവരം.

#Malayalees #waiting #arrival #Empuran #Murali #Gopi #tells #secret #eyes #Lucifer

Next TV

Related Stories
#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

Oct 5, 2024 02:19 PM

#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

നടൻമാരായ സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവർക്കെതിരെയാണ്...

Read More >>
#RagaRanjini | 'അഡ്ജസ്റ്റ്മെന്റിന് തയാറാകണം', കാസ്റ്റിങ് ഡയറക്ടർക്കെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ

Oct 5, 2024 11:38 AM

#RagaRanjini | 'അഡ്ജസ്റ്റ്മെന്റിന് തയാറാകണം', കാസ്റ്റിങ് ഡയറക്ടർക്കെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ

ഇതിനിടെ അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് തന്നോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നുവെന്നാണ്...

Read More >>
#babunamboothiri | റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ നടിക്ക് പരിക്കേറ്റു! ഞാന്‍ കാരണം ആയിരുന്നു അത്, പക്ഷെ ജ്യോത്സ്യൻ പറഞ്ഞത്...;ബാബു നമ്പൂതിരി

Oct 5, 2024 10:45 AM

#babunamboothiri | റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ നടിക്ക് പരിക്കേറ്റു! ഞാന്‍ കാരണം ആയിരുന്നു അത്, പക്ഷെ ജ്യോത്സ്യൻ പറഞ്ഞത്...;ബാബു നമ്പൂതിരി

ബാബു നമ്പൂതിരിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു നിറക്കൂട്ട്. ഈ സിനിമയില്‍ അഭിനയിക്കുന്നതിനിടെ നടി സുമലതയുമായിട്ടുള്ള ഒരു സീനില്‍...

Read More >>
 #Souparnikasubhash | അർദ്ധരാത്രിയിൽ വേര്‍പിരിയാമെന്ന മെസേജ്! നീ ആ സോഫിയെ ഉപദ്രവിക്കുമല്ലേടീ എന്ന് ചോദിച്ച് ഒറ്റ അടിയായിരുന്നു - സൗപര്‍ണിക സുഭാഷ്

Oct 5, 2024 07:49 AM

#Souparnikasubhash | അർദ്ധരാത്രിയിൽ വേര്‍പിരിയാമെന്ന മെസേജ്! നീ ആ സോഫിയെ ഉപദ്രവിക്കുമല്ലേടീ എന്ന് ചോദിച്ച് ഒറ്റ അടിയായിരുന്നു - സൗപര്‍ണിക സുഭാഷ്

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരുന്ന സൗപര്‍ണിക ഇപ്പോഴും സീരിയലില്‍ സജീവമായി നില്‍ക്കുകയാണ്....

Read More >>
#akhilmarar |  'ചുരുക്കത്തില്‍ കേരളം ഒരു ഭ്രാന്താലയം ആണെന്ന്....ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്' - അഖിൽ മാരാർ

Oct 4, 2024 02:33 PM

#akhilmarar | 'ചുരുക്കത്തില്‍ കേരളം ഒരു ഭ്രാന്താലയം ആണെന്ന്....ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്' - അഖിൽ മാരാർ

ലോറി ഉടമ മനാഫിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍...

Read More >>
#amritasuresh |   ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Oct 4, 2024 02:32 PM

#amritasuresh | ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സഹോദരി അഭിമരാമി സുരേഷാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്....

Read More >>
Top Stories