#mamithabaiju | ആ വിഷമം മാറികിട്ടി, വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മമിത, ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം

#mamithabaiju | ആ വിഷമം മാറികിട്ടി, വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മമിത, ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം
Oct 5, 2024 09:24 AM | By Athira V

ഇളയ ദളപതി വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന കരുതപ്പെടുന്ന 'ദളപതി 69' -തില്‍ മലയാളി താരമായ മമിത ബൈജുവും. ബോബി ഡിയോള്‍, പൂജ ഹെഗ്‌ഡെ, പ്രിയാമണി, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു.

ചടങ്ങില്‍ നിന്ന് വിജയ്‌ക്കൊപ്പമെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് മമിത ബൈജു. വിജയ്‌യുടെ കടുത്ത ആരാധികയായ മമിത അദ്ദേഹത്തിന്റെ കുടെ അഭിനയിക്കാന്‍ തനിക്കേറെ ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

വിജയ് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച സമയത്ത് ഇനിയതിന് സാധിക്കില്ലല്ലോ എന്ന വിഷമമുണ്ടായിരുന്നുവെന്നും അപ്രതീക്ഷിതമായാണ് ദളപതി 69 ല്‍ അവസരം വരുന്നതെന്നും മമിത അന്ന് പറഞ്ഞു.

എച്ച്. വിനോദ് ആണ് ദളപതി 69 ന്റെ സംവിധാനം. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണ ആണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാതാക്കള്‍. അടുത്തവര്‍ഷം ഒക്ടോബറില്‍ ചിത്രം തീയറ്ററില്‍ എത്തിയേക്കും.


#worry #gone #Mamita #shares #pictures #with #Vijay #happy #act #together

Next TV

Related Stories
ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത് വീണു

Dec 29, 2025 08:25 AM

ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത് വീണു

ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത്...

Read More >>
Top Stories