#AkshayKumar | പിന്നില്‍ സംവിധായിക, കൈ വിട്ട് ബുള്ളറ്റ് ഓടിക്കുന്ന അക്ഷയ് കുമാര്‍; വൈറല്‍ വീഡിയോ

#AkshayKumar  |  പിന്നില്‍ സംവിധായിക, കൈ വിട്ട് ബുള്ളറ്റ് ഓടിക്കുന്ന അക്ഷയ് കുമാര്‍; വൈറല്‍ വീഡിയോ
Jul 6, 2024 02:24 PM | By Sreenandana. MT

(moviemax.in)സിനിമാ താരങ്ങളുടെ ഓഫ് സ്ക്രീന്‍ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ കാലത്ത് സുലഭമായി കാണാന്‍ കിട്ടാറുണ്ട് ആരാധകര്‍ക്ക്. അതില്‍ പലതും അവര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്‍റെ അത്തരത്തിലൊരു വീഡിയ വൈറല്‍ ആയിരിക്കുകയാണ്.

റിലീസിന് തയ്യാറെടുത്തിരിക്കുന്ന പുതിയ ചിത്രം സര്‍ഫിറയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് വീഡിയോ. ചിത്രത്തിന്‍റെ സംവിധായിക സുധ കൊങ്കരയെ പിന്നിലിരുത്തി ഒരു ബുള്ളറ്റ് ഓടിക്കുന്ന അക്ഷയ് കുമാര്‍ ആണ് വീഡിയോയില്‍. കൈവിട്ട് ആണ് അദ്ദേഹം ബൈക്ക് ഓടിക്കുന്നത് എന്നതാണ് പ്രത്യേകത.

ആക്ഷന്‍ രംഗങ്ങളില്‍ റിസ്ക് എടുക്കാന്‍ മടിയില്ലാത്ത അക്ഷയ് കുമാര്‍ മാര്‍ഷ്യര്‍ ആര്‍ട്സ് വിദഗ്ധന്‍ കൂടിയാണ്. അതേസമയം സുധ കൊങ്കര തന്നെ ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക് ആണ് സര്‍ഫിറ. പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്.

അബണ്ഡന്‍ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്, 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

ജൂലൈ 12 ന് സര്‍ഫിറ തിയറ്ററുകളില്‍ എത്തും. സുധ കൊങ്കരയ്ക്കൊപ്പം ശാലിനി ഉഷാദേവിയും ചേര്‍ന്നാണ് ഹിന്ദിയില്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ സമീപകാലത്ത് ബോക്സ് ഓഫീസില്‍ നേരിടുന്ന പരാജയ തുടര്‍ച്ചയ്ക്ക് സര്‍ഫിറ ഒരു അന്ത്യം കുറിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

#Behind #director #Akshay #Kumar #riding #bullet #hands #freen #Viral #video

Next TV

Related Stories
#kalkikoechilin | മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടും, കാമുകന്‍ അറിയുമ്പോള്‍ ഇട്ടിട്ട് പോകും; ബ്രേക്കപ്പിനുള്ള കല്‍ക്കിയുടെ എളുപ്പവഴി

Oct 5, 2024 02:30 PM

#kalkikoechilin | മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടും, കാമുകന്‍ അറിയുമ്പോള്‍ ഇട്ടിട്ട് പോകും; ബ്രേക്കപ്പിനുള്ള കല്‍ക്കിയുടെ എളുപ്പവഴി

ഒരു ബന്ധം തകര്‍ന്നാല്‍ അടുത്ത ബന്ധത്തിലേക്ക് കടക്കാന്‍ രണ്ടാഴ്ച മതിയെന്നും കല്‍ക്കി തമാശ രൂപേണ...

Read More >>
#ZeenathAman | മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദിച്ചു, നടനെതിരെ പരാതി നൽകാതെ സീനത് അമൻ

Oct 3, 2024 04:52 PM

#ZeenathAman | മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദിച്ചു, നടനെതിരെ പരാതി നൽകാതെ സീനത് അമൻ

അസാധാരണമായ അഭിനയ പ്രതിഭ തെളിയിച്ചിട്ടുള്ള ബോളിവുഡിലെ മുതിര്‍ന്ന നടിയാണ് സീനത്ത്...

Read More >>
#AmitabhBachchan | ഒരു ദിവസം 200 സിഗരറ്റ് വലിച്ചിരുന്നു; കൈയിൽ കിട്ടുന്നതെല്ലാം കുടിച്ചു - അമിതാഭ് ബച്ചൻ

Oct 3, 2024 11:05 AM

#AmitabhBachchan | ഒരു ദിവസം 200 സിഗരറ്റ് വലിച്ചിരുന്നു; കൈയിൽ കിട്ടുന്നതെല്ലാം കുടിച്ചു - അമിതാഭ് ബച്ചൻ

കൽക്കി 2898 എ.ഡിയാണ് അമിതാഭ് ബച്ചന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. പ്രഭാസാണ് കേന്ദ്രകഥാപാത്രത്തെ...

Read More >>
#KanganaRanaut | 'രാഷ്ട്രത്തിന് പിതാവില്ല'; ഗാന്ധി ജയന്തി ദിനത്തിലെ കങ്കണയുടെ പോസ്റ്റ് വിവാദത്തിൽ

Oct 3, 2024 10:59 AM

#KanganaRanaut | 'രാഷ്ട്രത്തിന് പിതാവില്ല'; ഗാന്ധി ജയന്തി ദിനത്തിലെ കങ്കണയുടെ പോസ്റ്റ് വിവാദത്തിൽ

ജൂണിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഹിമാചൽപ്രദേശിലെ മാണ്ഡി ലോക്സഭ മണ്ഡലത്തിൽ നിന്നും കങ്കണ റണാവത്ത്...

Read More >>
#MallikaSherawat | ‘പല നായകന്മാരും എന്നെ രാത്രി മുറിയിലേക്ക് ക്ഷണിച്ചു’; വെളിപ്പെടുത്തി മല്ലിക ഷെരാവത്ത്

Oct 1, 2024 09:10 PM

#MallikaSherawat | ‘പല നായകന്മാരും എന്നെ രാത്രി മുറിയിലേക്ക് ക്ഷണിച്ചു’; വെളിപ്പെടുത്തി മല്ലിക ഷെരാവത്ത്

2006- ലെ 'പ്യാര്‍ കെ സൈഡ് ഇഫക്ട്സ്' എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. രജത് കപൂര്‍ നായകനായ 2022-ല്‍ പുറത്തിറങ്ങിയ ആര്‍കെ/ആര്‍കെ എന്ന ചിത്രത്തിലാണ്...

Read More >>
Top Stories