#Ullozhukku | പ്രകടനത്തിനുള്ള കൈയടികള്‍ ബോക്സ് ഓഫീസില്‍ പ്രതിഫലിച്ചോ? 'ഉള്ളൊഴുക്ക്' ഇതുവരെ നേടിയ കളക്ഷന്‍

#Ullozhukku   |   പ്രകടനത്തിനുള്ള കൈയടികള്‍ ബോക്സ് ഓഫീസില്‍ പ്രതിഫലിച്ചോ? 'ഉള്ളൊഴുക്ക്' ഇതുവരെ നേടിയ കളക്ഷന്‍
Jul 5, 2024 08:59 PM | By Sreenandana. MT

(moviemax.in)മലയാള സിനിമ മറുഭാഷാ സിനിമാപ്രേമികളില്‍ നിന്നുപോലും വലിയ അഭിനന്ദനങ്ങള്‍ നേടിയ വര്‍ഷമാണിത്. വ്യത്യസ്ത ജോണറുകളില്‍ പരീക്ഷണ സ്വഭാവമുള്ള മികച്ച ചിത്രങ്ങള്‍ വരികയും അവയൊക്കെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിക്കൊപ്പം ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടുകയും ചെയ്തു.

ആ നിരയില്‍ ഒടുവിലെത്തിയ റിലീസുകളിലൊന്നായിരുന്നു ഉര്‍വ്വശിയും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക്.

അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ കറി ആന്‍ഡ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ചിത്രമെന്ന നിലയിലും പ്രതിഭാധനരായ അഭിനേതാക്കളുടെ സംഗമമെന്ന നിലയിലും സിനിമാപ്രേമികള്‍ക്കിടയില്‍ റിലീസിന് മുന്‍പേ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്.

ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച അഭിപ്രായം നേടാനും ചിത്രത്തിനായി. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ ബോക്സ് ഓഫീസില്‍ സ്വാധീനം ചെലുത്തിയോ? അങ്ങനെ ഉണ്ടായെന്നാണഅ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രമുഖ ഇന്ത്യന്‍ മൂവി ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 14 ദിവസം കൊണ്ട് ഉള്ളൊഴുക്ക് നേടിയിരിക്കുന്നത് 3.61 കോടി കളക്ഷനാണ്. ചിത്രത്തിന്‍റെ ജോണറും സ്വഭാവവുമൊക്കെ പരിഗണിക്കുമ്പോള്‍ പ്രേക്ഷക സ്വീകാര്യതയാണ് ബോക്സ് ഓഫീസ് കണക്കുകളില്‍ പ്രതിഫലിക്കുന്നത്.

ഏത് ഗണത്തില്‍ പെടുന്ന സിനിമയാണെങ്കിലും മികച്ചതാണെങ്കില്‍ തങ്ങള്‍ തിയറ്ററുകളിലെത്തി കാണുമെന്ന, പ്രേക്ഷകരുടെ ഉറപ്പ് കൂടിയാണ് ഈ കളക്ഷനില്‍ പ്രതിഫലിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ഉർവശി, പാർവതി എന്നിവരെക്കൂടാതെ അലൻസിയർ, പ്രശാന്ത്‌ മുരളി, അർജുൻ രാധാകൃഷ്ണൻ, ജയ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തുന്നുണ്ട്.

#applause #performance #reflect #box #office #Collection #Ullojolux' #far

Next TV

Related Stories
#kalaranjini | മേക്കപ്പ് മാൻ വെളിച്ചെണ്ണയ്ക്ക് പകരം ഒഴിച്ചത് ആസിഡ്, നസീർ സാർ തന്നെയാണ് അത് വായിലേക്ക് ഒഴിച്ചത്, ശബ്ദം പോയത് ഇങ്ങനെ ...

Oct 6, 2024 04:23 PM

#kalaranjini | മേക്കപ്പ് മാൻ വെളിച്ചെണ്ണയ്ക്ക് പകരം ഒഴിച്ചത് ആസിഡ്, നസീർ സാർ തന്നെയാണ് അത് വായിലേക്ക് ഒഴിച്ചത്, ശബ്ദം പോയത് ഇങ്ങനെ ...

അദ്ദേഹം അറിഞ്ഞ് കൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യില്ല. അറിയാതെ പറ്റിപ്പോയതാണ്. വെള്ളസാരി ആയിരുന്നു ആ സീനിൽ ഞാൻ...

Read More >>
#Abhyantharakuttavali | ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളിയുടെ ചിത്രീകരണം പൂർത്തിയായി

Oct 6, 2024 02:49 PM

#Abhyantharakuttavali | ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളിയുടെ ചിത്രീകരണം പൂർത്തിയായി

മൂന്നു ഷെഡ്യൂളുകളായി നാൽപ്പത്തിയഞ്ചിൽ പരം ദിവസങ്ങളുടെ ചിത്രീകരണത്തിന് കഴിഞ്ഞ ദിവസം പാക്കപ്പ്...

Read More >>
#Mammootty&Mohanlal | തിയേറ്ററുകള്‍ കീഴടക്കും; 16 വര്‍ഷത്തിനുശേഷം വെള്ളിത്തിരയില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ട്

Oct 6, 2024 02:11 PM

#Mammootty&Mohanlal | തിയേറ്ററുകള്‍ കീഴടക്കും; 16 വര്‍ഷത്തിനുശേഷം വെള്ളിത്തിരയില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ട്

ഇരുവരും ഒരുമിച്ച് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിനായി ഒരുപാട് കാലമായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പിനാണ് മഹേഷ് നാരായണന്‍...

Read More >>
#Pani | ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി'; ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്

Oct 6, 2024 07:14 AM

#Pani | ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി'; ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്

താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ...

Read More >>
#BibinGeorge | 'ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, സംസാരിച്ച് വലുതാക്കാൻ ആഗ്രഹിക്കുന്നില്ല'; കോളജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ബിബിൻ ജോർജ്

Oct 5, 2024 04:48 PM

#BibinGeorge | 'ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, സംസാരിച്ച് വലുതാക്കാൻ ആഗ്രഹിക്കുന്നില്ല'; കോളജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ബിബിൻ ജോർജ്

എന്നെ ഒരുപാട് ചാനലിൽ നിന്ന് വിളിച്ചു ചോദിച്ചു. പക്ഷേ ഞങ്ങൾ മനഃപൂർവം ഇത് കത്തിക്കാൻ നിന്നില്ല. അത് ഞങ്ങൾക്ക് നല്ലതായിട്ടേ...

Read More >>
#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

Oct 5, 2024 02:19 PM

#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

നടൻമാരായ സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവർക്കെതിരെയാണ്...

Read More >>
Top Stories










News Roundup