#biggboss | ഇന്ത്യന്‍ ടെലിവിഷനില്‍ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസണ്‍ 6

#biggboss | ഇന്ത്യന്‍ ടെലിവിഷനില്‍ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസണ്‍ 6
Jul 3, 2024 06:28 PM | By ADITHYA. NP

(moviemax.in)ഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ആറാമത് സീസണ്‍ ചരിത്രം സൃഷ്ടിച്ചു കൊണ്ട് ഗ്രാന്‍ഡ് ഫിനാലെ 18 ടിവിആര്‍ (സോഴ്‌സ്: ബാർക്ക് വീക്ക് 25 കേരള 2+യു+ആര്‍) നേടി.

ഇതുവരെ നടന്ന എല്ലാ സീസണുകളിലും വച്ച് ഏറ്റവും ഉയര്‍ന്ന റേറ്റിംഗാണിത്.2024 മാര്‍ച്ച് 10 ന് ആരംഭിച്ച ഈ സീസണില്‍ വ്യത്യസ്ത പശ്ചാത്തലങ്ങളോടും ലോകവീക്ഷണങ്ങളോടും ജീവിതകഥകളോടും കൂടിയ 25 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

സംഘര്‍ഷങ്ങള്‍, സൗഹൃദങ്ങള്‍, പ്രണയം, ശാരീരിക വെല്ലുവിളികള്‍, തന്ത്രപരമായ കളികള്‍ എന്നിവയുടെ മിശ്രിതം മാത്രമല്ല, മലയാളി സമൂഹത്തിന്റെ അപൂര്‍വ പ്രതിനിധാനവും കൂടിയായിരുന്നു ഈ ഷോ.

അക്ഷരാര്‍ഥത്തില്‍ 'ഒന്നു മാറ്റിപ്പിടിച്ചാലോ' എന്ന സീസണിന്റെ ടാഗ്ലൈനിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ബിഗ് ബോസ് സീസണ്‍ 6 പ്രേക്ഷക പിന്തുണ നേടി.

ഏഷ്യാനെറ്റും പ്രേക്ഷകരും തമ്മിലുള്ള അനുദിനം വളരുന്ന ആത്മബന്ധമാണ് ബിഗ് ബോസ് സീസണ്‍ 6 ന്റെ സ്ഥിരമായ ഉയര്‍ന്ന റേറ്റിംഗ് സൂചിപ്പിക്കുന്നത്.

ടെലിവിഷന്‍ പ്രേക്ഷകരുടെ അതിയായ പിന്തുണയ്‌ക്കൊപ്പം, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള പോസിറ്റീവ് ഫീഡ്ബാക്കും സജീവമായ പ്രേക്ഷക ഇടപെടലും ഷോയെ മലയാളികള്‍ക്കിടയില്‍ ജനകീയമാക്കി മാറ്റി.

ബിഗ് ബോസ് മലയാളം ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും മികച്ച ഷോകളിലൊന്നായി നിലകൊള്ളുന്നതിനൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാറിലും വ്യാപകമായ പിന്തുണ നേടുന്നു.

കേരളത്തില്‍ 2.7 കോടിയിലധികം (Source: BARC 2+U+R ) ആള്‍ക്കാരിലേക്ക് ബിഗ് ബോസ് സീസണ്‍ 6 എത്തി.

ബിഗ് ബോസ് സീസണ്‍ 5 മായി താരതമ്യപ്പെടുത്തുമ്പോള്‍, വ്യൂവര്‍ഷിപ്പില്‍ 35% വര്‍ദ്ധനവും അതോടൊപ്പം ആകെ വോട്ടിംഗില്‍ 69% വര്‍ദ്ധനവും ഫിനാലെ ആഴ്ചയിലെ വോട്ടിംഗില്‍ 87% വര്‍ദ്ധനവുമാണ് സീസണ്‍ 6 ഉണ്ടായി.

സോഷ്യല്‍ മീഡിയ ഇടപെടല്‍ 100% വര്‍ധിച്ചപ്പോള്‍, ഡിസ്നി+ ഹോട്ട്സ്റ്റാര്‍ വ്യൂയര്‍ഷിപ്പ് 55% വര്‍ദ്ധിച്ചു.മത്സരാര്‍ത്ഥികളെ പിന്തുണച്ചും വിമര്‍ശിച്ചും തിരുത്തിയുമുള്ള മോഹന്‍ലാലിന്റെ അവതരണമായിരുന്നു ഈ ഷോയുടെ പ്രധാന ആകര്‍ഷണം.

പവര്‍ റൂം, ഒരേ സമയം ആറു വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍, മോഹന്‍ലാലിന്റെ കൈയ്യക്ഷരം ഒറ്റ ഫോണ്ടായി സംയോജിപ്പിച്ച 'എ 10' ഡിജിറ്റല്‍ ഫോണ്ട് അവതരിപ്പിക്കല്‍,സിനിമാകഥ, സി ഐ ഡി രാമദാസ്, ഫിനാലെ ലൈവ് സ്‌കെച്ച്, അവയവ ദാനം പോലെയുള്ള സാമൂഹ്യ സന്ദേശങ്ങള്‍, പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ എന്‍ട്രി, പുതിയ താരങ്ങള്‍ക്ക് വേണ്ടിയുള്ള സിനിമ ഓഡിഷനുകള്‍ തുടങ്ങി എന്നിവയെല്ലാം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

ബിഗ് ബോസ് മലയാളം 6-ന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്‌കീ ഐസ് ക്രീമും കോ- പ്രസെന്റര്‍ ആറ്റംബര്‍ഗ്, ആമൃതവേണി, ഡോമെക്‌സ്, ലോയ്ഡ് എന്നിവയും ആയിരുന്നു.

ഇന്ത്യ ഗേറ്റ്, ബ്രിട്ടാനിയ ഗുഡ്ഡേ, കംഫര്‍ട്ട് എന്നിവ കോ പവേര്‍ഡും കൂടെ ഡാസ്ലര്‍ ഇറ്റേണ ബ്യൂട്ടി പാര്‍ട്ട്ണറായും ഗോള്‍ഡ് വിന്നര്‍ ഹെല്‍ത്ത് പാര്‍ട്ട്ണറായും പ്രവര്‍ത്തിച്ചു.

സ്‌പെഷ്യല്‍ പാര്‍ട്ട്ണറായി സെവന്‍അപ്പ് , സ്‌ക്വാഡ്, ടാംഗ് എന്നിവ ഉണ്ടായപ്പോള്‍, കെ പി നമ്പൂതിരിസ് പ്രീമിയര്‍ ടിഷ്യൂസ്, മില്‍മ, എംഫോര്‍മാരി.കോം, എക്‌സോ ജെല്‍, കേരള മാട്രിമോണി, എയര്‍ടെല്‍, വരാന്ത റേസ്, പീറ്റ് & ജോ, ഈസ്റ്റേണ്‍, ജോണ്‍സ് കുട, മൈജി, എം ഐ , കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നിവ കോ - സ്‌പോണ്‍സര്‍മാരായും പ്രവര്‍ത്തിച്ചു.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ പ്രൈസ് സ്‌പോണ്‍സര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പായിരുന്നു.

#asianets #biggboss #malayalam #season6 #made #history #indian #television

Next TV

Related Stories
#RashidKhan | ലോകകപ്പ് നേടുന്നതുവരെ കാത്തില്ല, ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ വിവാഹിതനായി

Oct 4, 2024 04:20 PM

#RashidKhan | ലോകകപ്പ് നേടുന്നതുവരെ കാത്തില്ല, ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ വിവാഹിതനായി

റാഷിദിനൊപ്പം അദ്ദേഹത്തിന്റെ മൂന്നു സഹോദരങ്ങളും ഇതേ വേദിയില്‍...

Read More >>
 #GopiSundar  | അവരെ ജീവിക്കാന്‍ അനുവദിക്കൂ, ഏറ്റവും മികച്ചവളും കരുത്തയുമാണ് നിങ്ങള്‍; അമൃതയുടെ കൂടെ ഉണ്ടെന്ന് ഗോപി സുന്ദര്‍

Oct 4, 2024 09:44 AM

#GopiSundar | അവരെ ജീവിക്കാന്‍ അനുവദിക്കൂ, ഏറ്റവും മികച്ചവളും കരുത്തയുമാണ് നിങ്ങള്‍; അമൃതയുടെ കൂടെ ഉണ്ടെന്ന് ഗോപി സുന്ദര്‍

ബാലയ്‌ക്കെതിരെ മകള്‍ രംഗത്ത് എത്തുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബാല തനിക്കെതിരേയും അമ്മയ്‌ക്കെതിരേയും നടത്തിയ ക്രൂരതകള്‍ തുറന്ന്...

Read More >>
#diyakrishna | അത് കേട്ടതും ദിയ ഫ്ലാറ്റായി;ഞങ്ങൾ അവരെപോലെയല്ല, ക്ലബ്ബും പബ്ബുമൊന്നും എനിക്കും അശ്വിനും ഇഷ്ടമല്ല

Oct 4, 2024 08:46 AM

#diyakrishna | അത് കേട്ടതും ദിയ ഫ്ലാറ്റായി;ഞങ്ങൾ അവരെപോലെയല്ല, ക്ലബ്ബും പബ്ബുമൊന്നും എനിക്കും അശ്വിനും ഇഷ്ടമല്ല

സമൂഹമാധ്യമങ്ങളിൽ പങ്കിടുന്ന ഫോട്ടോയും വീഡിയോയുമെല്ലാം വളരെ പെട്ടന്നാണ് മില്യൺ കണക്കിന് വ്യൂസ് നേടുന്നത്....

Read More >>
#priyankaanoop | 'ഇത് വിറ്റ് കാശാക്കാം എന്ന് അയാള്‍ കരുതി, അത് പലരും വിശ്വസിച്ചു; സഹോദരൻ മരിച്ചത് അപ്പോഴാണ്'! പിയങ്ക

Oct 3, 2024 05:02 PM

#priyankaanoop | 'ഇത് വിറ്റ് കാശാക്കാം എന്ന് അയാള്‍ കരുതി, അത് പലരും വിശ്വസിച്ചു; സഹോദരൻ മരിച്ചത് അപ്പോഴാണ്'! പിയങ്ക

തന്നോട് മോശമായി പെരുമാറുകയോ വാതിലില്‍ വന്ന് മുട്ടുകയോ ചെയ്താല്‍ അതിനെ നേരിടാനുള്ള ചങ്കൂറ്റം തനിക്കുണ്ടെന്നും താന്‍ നേരിട്ടിട്ടുണ്ടെന്നും...

Read More >>
#kishorsathya | ഈ വിഴുപ്പെല്ലാം അലക്കിയിട്ടത്  അർജുന്റെ ആത്മാവിന് മേലേക്കാണ്, ഇരു കൂട്ടരോടുമായി പറയട്ടെ....; കുറിപ്പുമായി കിഷോർ സത്യ

Oct 3, 2024 03:49 PM

#kishorsathya | ഈ വിഴുപ്പെല്ലാം അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്, ഇരു കൂട്ടരോടുമായി പറയട്ടെ....; കുറിപ്പുമായി കിഷോർ സത്യ

തെറ്റ് ചെയ്തെന്ന് കണ്ടെത്തുകയാണെങ്കിൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും മനാഫ്...

Read More >>
Top Stories