#abhishekjayadeep | സായ് കൃഷ്ണയെ ബ്ലോക്ക് ചെയ്തു; ആ വീഡിയോ കണ്ടതോടെ ഞാൻ ഞെട്ടി; തുറന്നടിച്ച് അഭിഷേക് ജയദീപ്

#abhishekjayadeep | സായ് കൃഷ്ണയെ ബ്ലോക്ക് ചെയ്തു; ആ വീഡിയോ കണ്ടതോടെ ഞാൻ ഞെട്ടി; തുറന്നടിച്ച് അഭിഷേക് ജയദീപ്
Jul 2, 2024 08:33 PM | By ADITHYA. NP

(moviemax.in)ബി​ഗ് ബോസ് ആറാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയായാണ് അഭിഷേക് ജയ്ദീപ് എത്തുന്നത്. കുറച്ച് ആഴ്ചകൾ മാത്രമേ അഭിഷേക് ഷോയിൽ തുടർന്നുള്ളൂ.

വലിയ ചലനങ്ങൾ ഷോയിൽ ഉണ്ടാക്കാനായില്ലെങ്കിലും പോസിറ്റീവായ മാറ്റങ്ങൾ ഷോയ്ക്ക് ശേഷം അഭിഷേകിന്റെ ജീവിതത്തിലുണ്ടായി. ​ഗേ ആണെന്ന് കാര്യം തുറന്ന് പറഞ്ഞപ്പോൾ വീട്ടുകാർ തന്നെ അം​ഗീകരിക്കുമോ എന്ന് അഭിഷേക് സംശയിച്ചിരുന്നു.


എന്നാൽ അഭിഷേകിനെ മനസിലാക്കി അച്ഛനും അമ്മയും ചേച്ചിയും ഒപ്പം നിന്നു.ബി​ഗ് ബോസിനുള്ളിൽ അടുത്ത സൗഹൃദം അഭിഷേകിനുണ്ടായിരുന്നില്ല.

സുഹൃത്തുക്കളെ പോലെ നിന്നവരെ യഥാർത്ഥത്തിൽ അഭിഷേക് മനസിലാക്കിയത് ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ്. ഇപ്പോഴിതാ സഹമത്സരാർത്ഥിയായിരുന്ന സായ് കൃഷ്ണയ്ക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് അഭിഷേക് ജയദീപ്.

തന്നെക്കുറിച്ച് വളരെ മോശമായി സായ് കൃഷ്ണ സംസാരിച്ചെന്ന് അഭിഷേക് പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

സായിയും ഞാനും ഒരു ‌ടീമിലായിരുന്നു. സായിയോട് സഹോദരനോടെന്ന പോലെ സ്നേഹമുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. സായ് ഇങ്ങോട്ടും എന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറിയത്.

എന്നാൽ പുറത്ത് വന്ന ശേഷം ഒരു വീഡിയോയിൽ സായ് മാറി നിന്ന് തന്നെ അധിക്ഷേപിച്ച് സംസാരിച്ചെന്നും അഭിഷേക് പറയുന്നു. ഇത് കണ്ടപ്പോൾ തനിക്ക് ഷോക്കായി.

അഭിഷേക് ശ്രീകുമാറിന് എന്നോട് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കിയാണ് അവൻ പറഞ്ഞത്.ജിന്റോ ചേട്ടൻ എന്നെ ടച്ച് ചെയ്ത സംഭവം ഞാൻ ആദ്യം പങ്കുവെച്ചത് സായിയുടെ അടുത്താണ്.

നമുക്ക് ചോദിക്കണം എന്ന് പറഞ്ഞ സായി പിന്നീട് മാറി ഇരുന്ന് സിബിനോട് ഫേക്ക് ആയി ഉണ്ടാക്കിയ കാര്യമാണ്, ഇവനാണോ ഇനി പിടിച്ചത് എന്ന രീതിയിലുള്ള സംസാരിച്ചു.

അതിൽ ഞാൻ ശരിക്കും ഷോക്കായി. സായിയോട് നേരിട്ട് സംസാരിക്കണമെന്നില്ല.ഈ വീഡിയോ കണ്ട ശേഷം ഉടനെ ഞാൻ ചെയ്തത് ഇൻസ്റ്റയിൽ സായിയെ ബ്ലോക്ക് ചെയ്യുകയാണെന്നും അഭിഷേക് ജയദീപ് വ്യക്തമാക്കി.

എന്റെ സർക്കിൾ മുംബൈയിലാണ്. അവിടെയുള്ള സുഹൃത്തുക്കളോട് പറയുന്നത് പോലെയല്ല വീട്ടുകാരോ‌ട് ​ഗേ ആണെന്ന് പറയുന്നത്. കുടുംബം തള്ളിക്കളഞ്ഞാൽ അത് വലിയൊരു നഷ്ടമാണ്.

തുറന്ന് പറയാൻ പറ്റിയ സമയത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു.സോഷ്യൽ മീഡിയ പ്രൊഫെെലിൽ അച്ഛനെയും അമ്മയെയും ചേച്ചിയെയും ബ്ലോക്ക് ചെയ്തിരുന്നെന്നും അഭിഷേക് ജയ്ദീപ് പറയുന്നു. ​

ഗേ ആണെന്ന് തുറന്ന് പറയാത്തത് ഇതൊരു തെറ്റാണെന്ന ചിന്ത ആളുകളിലുണ്ടാക്കും. അതുകൊണ്ടാണ് താൻ തുറന്ന് പറഞ്ഞതെന്നും അഭിഷേക് ജയ്ദീപ് വ്യക്തമാക്കി.

അഭിഷേകിനൊപ്പം വൈൽഡ് കാർഡ് എൻട്രിയായാണ് സായ് കൃഷ്ണയും ബി​ഗ് ബോസിൽ എത്തിയത്. ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേശം ഏറ്റവും കൂടുതൽ ട്രോളുകൾ വരുന്നവരിൽ ഒരാളാണ് സായ് കൃഷ്ണ.

വലിയ ഹെപ്പാണ് സായ് കൃഷ്ണയുടെ ബിദ് ബോസ് എൻട്രിക്ക് ഉണ്ടായതെങ്കിലും ഷോയിൽ കാര്യമായ ഒരു ​ഗെയിമും സായിക്കില്ലായിരുന്നു.

#biggboss #malayalam #season6 #abhishek #jayadeep #slams #saikrishna #comments #against #him

Next TV

Related Stories
#Binny  |  'നീ എന്തിനാ എംബിബിഎസ് പഠിച്ചത്?' ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി ബിന്നി

Jul 7, 2024 04:42 PM

#Binny | 'നീ എന്തിനാ എംബിബിഎസ് പഠിച്ചത്?' ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി ബിന്നി

കഴിഞ്ഞ ദിവസം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ എംബിബി എസ് എടുത്തതിനെക്കുറിച്ച് താരം സംസാരിച്ചിരുന്നു....

Read More >>
#manvesurendran  |  പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ

Jul 7, 2024 10:24 AM

#manvesurendran | പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ

സീരിയലുകളിൽ ചെറിയ വേഷങ്ങളിലൂടെയാണ് മാൻവി അഭിനയത്തിലേക്ക്...

Read More >>
#kasthooriman  |  വർഷങ്ങൾക്ക് ശേഷം നേരിൽക്കണ്ട് 'ജീവ്യ'; ഇരുവരെയും സ്‌ക്രീനിൽ ഒന്നിച്ച് കാണണമെന്ന് ആരാധകർ

Jul 6, 2024 10:37 PM

#kasthooriman | വർഷങ്ങൾക്ക് ശേഷം നേരിൽക്കണ്ട് 'ജീവ്യ'; ഇരുവരെയും സ്‌ക്രീനിൽ ഒന്നിച്ച് കാണണമെന്ന് ആരാധകർ

മലര്‍വാടി ആര്‍ട്‌സ്‌ക്ലബും ഉയരെയും ഉള്‍പ്പടെ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്...

Read More >>
#LakshmiNakshatra  |  11 ലക്ഷം മുതല്‍ 17 ലക്ഷം വരെ; പുത്തൻ ഥാറുമായി ലക്ഷമി നക്ഷത്ര; പിന്നാലെ ആശംസകൾക്ക് ഒപ്പം വിമർശനവും

Jul 6, 2024 05:14 PM

#LakshmiNakshatra | 11 ലക്ഷം മുതല്‍ 17 ലക്ഷം വരെ; പുത്തൻ ഥാറുമായി ലക്ഷമി നക്ഷത്ര; പിന്നാലെ ആശംസകൾക്ക് ഒപ്പം വിമർശനവും

ടെലിവിഷൻ അവതാരകയ്ക്ക് പുറമെ സോഷ്യൽ മീഡിയ താരവും ഇൻഫ്ലുവൻസറുമാണ്...

Read More >>
#jasminejaffer | ഞങ്ങള്‍ ഒരുമിച്ച് വരികയാണെന്ന് ഗബ്രിയും ജാസ്മിനും! മതവും ജാതിയൊന്നും നോക്കാതെ ഒന്നിക്കണമെന്ന് ആരാധകരും

Jul 6, 2024 05:11 PM

#jasminejaffer | ഞങ്ങള്‍ ഒരുമിച്ച് വരികയാണെന്ന് ഗബ്രിയും ജാസ്മിനും! മതവും ജാതിയൊന്നും നോക്കാതെ ഒന്നിക്കണമെന്ന് ആരാധകരും

എന്നാല്‍ തങ്ങളുടെ റിലേഷന്‍ഷിപ്പ് എന്താണെന്ന് ഇതുവരെ താരങ്ങള്‍ തുറന്ന്...

Read More >>
#ParvathyVijay  |  'എന്‍റെ കുഞ്ഞിനെ പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല' തുറന്നടിച്ച് പാര്‍വ്വതി വിജയ്

Jul 6, 2024 02:51 PM

#ParvathyVijay | 'എന്‍റെ കുഞ്ഞിനെ പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല' തുറന്നടിച്ച് പാര്‍വ്വതി വിജയ്

ഏറ്റവും ഒടുവില്‍ പങ്കുവച്ച വീഡിയോയില്‍ ആണ് മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് നടി ശക്തമായി പ്രതികരിച്ചത്....

Read More >>
Top Stories










News Roundup