#manvesurendran | പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ

#manvesurendran  |  പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ
2024-07-07T10:24:00 | By Sreenandana. MT

(moviemax.in)മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് മാൻവി സുരേന്ദ്രൻ. മലയാള ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന താരങ്ങളിലൊരാൾ കൂടിയാണ് മാൻവി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.

പലപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായും താരം എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മാൻവി. നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പിന്തുടരുന്നത്.

സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട് മാൻവിയ്ക്ക്.ഇപ്പോൾ മാൻവി പങ്കുവച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. പച്ച ലഹങ്കയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

താരത്തിന്റെ ലുക്കിന് എന്നും കൈയടിക്കുന്ന ആരാധകർ ഇത്തവണയും പതിവ് തെറ്റിച്ചില്ല. അത്ര മനോഹരമാണ് നടിയുടെ വേഷവും അതിനൊത്ത മേക്കപ്പും നീളൻ മുടിയുമെല്ലാം.സഹതാരം ഐശ്വര്യ രാജീവിന്റെ വിവാഹത്തിന് മാൻവി എത്തിയത് ഇതേ വേഷത്തിലായിരുന്നു.

അതിനോട് അനുബന്ധിച്ചാണ് കൂടുതൽ ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്. മിസിസ് ഹിറ്റ്‌ലർ, കൂടെവിടെ, സീത തുടങ്ങിയ ജനപ്രിയ പരമ്പരകൾ താരത്തെ കൂടുതലായി ആരാധകരിലേക്ക് അടുപ്പിച്ചിരുന്നു.

സ്റ്റാർ മാജിക് ഷോയിലെ സ്ഥിരം സന്നിദ്യവും മലയാളികളുടെ വീട്ടിലെ അംഗമെന്നപോലെ നടിയെ ഏറ്റെടുക്കാൻ കാരണമായി. മാൻവിയുടെ നീളൻ മുടിയാണ് താരത്തെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.

സീരിയലുകളിൽ ചെറിയ വേഷങ്ങളിലൂടെയാണ് മാൻവി അഭിനയത്തിലേക്ക് കടന്നത്.പിന്നീട് മികച്ച വേഷങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു. സീത എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെ മാൻവിയെ ആളുകൾ കൂടുതൽ തിരിച്ചറിഞ്ഞു തുടങ്ങിയത്.

സീതയിൽ അർച്ചന എന്ന നെഗറ്റീവ് കഥാപാത്രമായാണ് താരമെത്തിയത്.അഭിനയത്തിന് പുറമേ നൃത്തത്തിലും മിടുക്കിയാണ് മാൻവി. കുട്ടിക്കാലം മുതലേ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുമുണ്ട് താരം. മോഹിനിയാട്ടം ആയിരുന്നു മാൻവിയുടേ മെയിൻ.

Content Highlight: #Manvi #looked #gorgeous #green #lehenga #Pictures

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup