#Viral | ഇതിങ്ങനൊന്നുമല്ല കുഞ്ഞാവേ; ആധാർ ഫോട്ടോഷൂട്ടിൽ ക്യൂട്ട്നെസ്സ് വാരിവിതറി പെൺകുട്ടി, ഫോട്ടോ മാത്രം കിട്ടീല

#Viral | ഇതിങ്ങനൊന്നുമല്ല കുഞ്ഞാവേ; ആധാർ ഫോട്ടോഷൂട്ടിൽ ക്യൂട്ട്നെസ്സ് വാരിവിതറി പെൺകുട്ടി, ഫോട്ടോ മാത്രം കിട്ടീല
Jul 7, 2024 02:23 PM | By VIPIN P V

ഫോണും ഫോൺ ക്യാമറകളും സോഷ്യൽ മീഡിയയും ഇന്ന് വളരെ സജീവമാണ്. ഏത് കൊച്ചുകുട്ടിക്കും അറിയാം എങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്യണമെന്ന്. ക്യാമറ എടുത്താൽ മതി അപ്പോൾ തന്നെ പോസ് ചെയ്യാനും എല്ലാവരും റെഡിയാണ്.

മാത്രമോ? കുട്ടികളുടെ ഫോട്ടോയ്ക്കും വീഡിയോയ്ക്കും ഇഷ്ടം പോലെ ആരാധകരുണ്ട് സോഷ്യൽ മീഡിയയിൽ. അല്ലെങ്കിലും കുട്ടികളുടെ ക്യൂട്ട്നെസ്സ് കാണാൻ ഇഷ്ടമില്ലാത്തവർ കുറവാണല്ലോ അല്ലേ? അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഈ വീഡിയോയും.

ആധാറിന് വേണ്ടി ഫോട്ടോയെടുക്കാൻ നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അവളുടെ ഒരു ഫോട്ടോ എടുക്കാൻ പറ്റുന്നില്ല.

കാരണമെന്താണെന്നോ അവൾ നന്നായി പോസ് ചെയ്യുന്നു എന്നതാണ് കാരണം. ഗുൻഗുൻ എന്നാണ് കുഞ്ഞിനെ വിളിക്കുന്നത്. അവളോട് മാതാപിതാക്കൾ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ, വീഡിയോ ആണെന്ന് കരുതിയിട്ടോ എന്തോ കുട്ടി വളരെ ക്യൂട്ടായി പെരുമാറുന്നതാണ് കാണുന്നത്. ഫോട്ടോ എടുക്കുന്നു എന്ന് പറയുമ്പോൾ ചിരിച്ചും മുഖത്ത് കൈവച്ചും ഒക്കെ പോസ് ചെയ്യുന്നതും കാണാം.

അതിനിടയിൽ അവൾ കയ്യടിക്കുന്നതും ചിരിക്കുന്നതും ഒക്കെ കാണാം. എങ്ങനെ നോക്കിയിട്ടും ആധാറിനുള്ള ഫോട്ടോ മാത്രം കിട്ടുന്നില്ല. എന്തായാലും, വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

പല പല സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിലായി അനേകം പേരാണ് വീഡിയോ കണ്ടത്. ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത് gungun_and_mom എന്ന അക്കൗണ്ടിൽ നിന്ന് തന്നെയാണ്.

കുഞ്ഞിന്റെ ഒരുപാട് വീഡിയോകൾ ഇതുപോലെ ആ പേജിൽ കാണാവുന്നതാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

#baby #Aadhaar #photoshoot #full #cuteness #girl #got #photo

Next TV

Related Stories
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല';  മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

Jun 22, 2025 10:57 AM

'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല'; മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

ഹോംവര്‍ക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് അപേക്ഷിക്കുന്ന അച്ഛന്‍റെ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-