#IdiyanChandhu | 'നീ പ്ലസ് ടു പിള്ളേരുടെ ഇടി കണ്ടിട്ടുണ്ടോടാ.. നല്ല നാടന്‍ ഇടി': ഇടി പൂരമായി 'ഇടിയന്‍ ചന്തു' ടീസര്‍

#IdiyanChandhu   |    'നീ പ്ലസ് ടു പിള്ളേരുടെ ഇടി കണ്ടിട്ടുണ്ടോടാ.. നല്ല നാടന്‍ ഇടി': ഇടി പൂരമായി 'ഇടിയന്‍ ചന്തു' ടീസര്‍
Jul 7, 2024 01:50 PM | By Sreenandana. MT

കൊച്ചി:(moviemax.in)ആക്ഷൻ വിസ്മയം പീറ്റർ ഹെയ്‌ൻ ഒരുക്കിയ അതിഗംഭീര സംഘട്ടന രംഗങ്ങളും ഒപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളുമായി 'ഇടിയൻ ചന്തു' ഈ മാസം 19ന് തിയേറ്ററുകളിൽ എത്തും.

വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായെത്തുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷൻ പാക്ക്ഡ് എന്‍റർറ്റൈനർ ആയാണ് എത്തുന്നത് എന്നാണ് പുറത്തിറങ്ങിയി ടീസര്‍ നല്‍കുന്ന സൂചന.ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടുവളർന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായി വളരുന്നു.

അങ്ങനെ ഇടിയൻ ചന്ദ്രന്‍റെ മകന് നാട്ടുകാർ ആ വട്ടപ്പേര് തന്നെ ചാർത്തിക്കൊടുത്തു "ഇടിയൻ ചന്തു". ചന്തുവിന്‍റെ ഇടിയൻ സ്വഭാവം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഓരോ ദിവസവും കൂടിക്കൊണ്ടിരുന്നു. ആ സ്വഭാവം തൽക്കാലം മാറ്റിവെച്ച് പ്ലസ് ടു എങ്ങനെയെങ്കിലും പാസായി അച്ഛന്‍റെ ജോലി വാങ്ങിച്ചെടുക്കാനായി, അമ്മ വീടിനടുത്തുള്ള സ്കൂളിൽ ചന്തുവിനെ പഠിപ്പിക്കാൻ വിടുന്നതിന് ശേഷമുള്ള പ്രശ്നങ്ങളും അതെ തുടർന്ന് ഉണ്ടാകുന്ന പ്രതിസന്ധികളും ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ചിത്രത്തിൽ സലിംകുമാറും മകൻ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നു. അതോടൊപ്പം ലാലു അലക്സ്, ജോണി ആന്‍റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങിയ വൻ താരനിരയും ഒന്നിക്കുന്നു.

ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഹാപ്പി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബൈർ, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ പിന്നണി പ്രവർത്തകരും പ്രഗത്ഭർ ആണ്.

ആക്ഷൻ കോറിയോഗ്രാഫർ: പീറ്റർ ഹെയിൻ, എഡിറ്റർ: വി . സാജൻ , ഛായാഗ്രഹണം: വിഘ്‌നേഷ് വാസു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിരൺ മഹാജൻ, പ്രൊജക്റ്റ്‌ ഡിസൈനർ: റാഫി കണ്ണാടിപ്പറമ്പ, പശ്ചാത്തല സംഗീതം: ദീപക് ദേവ്, സംഗീതം: അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ, ആർ‍ട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, ദിലീപ് നാഥ്,

ഗാനരചന: ശബരീഷ് വർമ്മ, സന്തോഷ് വർമ്മ പ്രൊഡക്ഷൻ കൺട്രോളർ: പൗലോസ് കരുമറ്റം, സക്കീർ ഹുസൈൻ, അസോസിയേറ്റ് റൈറ്റർ: ബിനു എ. എസ്, മേക്കപ്പ്: അർഷാദ് വർക്കല, സൗണ്ട് ഡിസൈൻ: ഡാൻ ജോ, സൗണ്ട് എഡിറ്റ് ആൻഡ് ഡിസൈൻ: അരുൺ വർമ്മ, കോസ്റ്റ്യും: റാഫി കണ്ണാടിപ്പറമ്പ, വിഎഫ്എക്സ്

ഡയറക്ടർ: നിധിൻ നടുവത്തൂർ, കളറിസ്റ്റ്: രമേഷ് സി പി, അസോ.ഡയറക്ടർ: സലീഷ് കരിക്കൻ, സ്റ്റിൽസ്: സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, വിതരണം : ഹാപ്പി പ്രൊഡക്ഷൻസ് ത്രൂ കാസ്, കലാസംഘം & റൈറ്റ് റിലീസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

#Plus #Two #Piller's #Edi #Good #Country #Puramai #Idiyan #Chanthu #Teaser

Next TV

Related Stories
#BibinGeorge | 'ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, സംസാരിച്ച് വലുതാക്കാൻ ആഗ്രഹിക്കുന്നില്ല'; കോളജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ബിബിൻ ജോർജ്

Oct 5, 2024 04:48 PM

#BibinGeorge | 'ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, സംസാരിച്ച് വലുതാക്കാൻ ആഗ്രഹിക്കുന്നില്ല'; കോളജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ബിബിൻ ജോർജ്

എന്നെ ഒരുപാട് ചാനലിൽ നിന്ന് വിളിച്ചു ചോദിച്ചു. പക്ഷേ ഞങ്ങൾ മനഃപൂർവം ഇത് കത്തിക്കാൻ നിന്നില്ല. അത് ഞങ്ങൾക്ക് നല്ലതായിട്ടേ...

Read More >>
#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

Oct 5, 2024 02:19 PM

#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

നടൻമാരായ സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവർക്കെതിരെയാണ്...

Read More >>
#RagaRanjini | 'അഡ്ജസ്റ്റ്മെന്റിന് തയാറാകണം', കാസ്റ്റിങ് ഡയറക്ടർക്കെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ

Oct 5, 2024 11:38 AM

#RagaRanjini | 'അഡ്ജസ്റ്റ്മെന്റിന് തയാറാകണം', കാസ്റ്റിങ് ഡയറക്ടർക്കെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ

ഇതിനിടെ അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് തന്നോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നുവെന്നാണ്...

Read More >>
#babunamboothiri | റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ നടിക്ക് പരിക്കേറ്റു! ഞാന്‍ കാരണം ആയിരുന്നു അത്, പക്ഷെ ജ്യോത്സ്യൻ പറഞ്ഞത്...;ബാബു നമ്പൂതിരി

Oct 5, 2024 10:45 AM

#babunamboothiri | റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ നടിക്ക് പരിക്കേറ്റു! ഞാന്‍ കാരണം ആയിരുന്നു അത്, പക്ഷെ ജ്യോത്സ്യൻ പറഞ്ഞത്...;ബാബു നമ്പൂതിരി

ബാബു നമ്പൂതിരിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു നിറക്കൂട്ട്. ഈ സിനിമയില്‍ അഭിനയിക്കുന്നതിനിടെ നടി സുമലതയുമായിട്ടുള്ള ഒരു സീനില്‍...

Read More >>
 #Souparnikasubhash | അർദ്ധരാത്രിയിൽ വേര്‍പിരിയാമെന്ന മെസേജ്! നീ ആ സോഫിയെ ഉപദ്രവിക്കുമല്ലേടീ എന്ന് ചോദിച്ച് ഒറ്റ അടിയായിരുന്നു - സൗപര്‍ണിക സുഭാഷ്

Oct 5, 2024 07:49 AM

#Souparnikasubhash | അർദ്ധരാത്രിയിൽ വേര്‍പിരിയാമെന്ന മെസേജ്! നീ ആ സോഫിയെ ഉപദ്രവിക്കുമല്ലേടീ എന്ന് ചോദിച്ച് ഒറ്റ അടിയായിരുന്നു - സൗപര്‍ണിക സുഭാഷ്

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരുന്ന സൗപര്‍ണിക ഇപ്പോഴും സീരിയലില്‍ സജീവമായി നില്‍ക്കുകയാണ്....

Read More >>
#akhilmarar |  'ചുരുക്കത്തില്‍ കേരളം ഒരു ഭ്രാന്താലയം ആണെന്ന്....ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്' - അഖിൽ മാരാർ

Oct 4, 2024 02:33 PM

#akhilmarar | 'ചുരുക്കത്തില്‍ കേരളം ഒരു ഭ്രാന്താലയം ആണെന്ന്....ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്' - അഖിൽ മാരാർ

ലോറി ഉടമ മനാഫിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍...

Read More >>
Top Stories