ഭംഗിയില്ലാത്ത ചിരി, ചുണ്ട് വലതുക്കാണം, ആ വാക്കുകള്‍ ഓര്‍ത്ത് കൃതി

ഭംഗിയില്ലാത്ത ചിരി, ചുണ്ട് വലതുക്കാണം,  ആ വാക്കുകള്‍ ഓര്‍ത്ത് കൃതി
Jan 19, 2022 12:32 PM | By Susmitha Surendran

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയമായ താരമാണ് കൃതി സനോണ്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ വേരുകളോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ കടന്നു വന്ന കൃതി സ്വന്തം കഠിനാധ്വാനത്തിലൂടെയാണ് ഇന്നത്തെ താരമായി മാറിയത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മിമി എന്ന ചിത്രത്തിലൂടെ ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന നടിയായി മാറിയിരിക്കുകയാണ് കൃതി. ബോളിവുഡ് ഏറെ പ്രതീക്ഷയോടെയാണ് ഇന്ന് കൃതി സനോണിനെ നോക്കി കാണുന്നത്. 

കരിയറിന്റെ തുടക്കകാലത്ത് പലപ്പോഴും തനിക്ക് ബോഡി ഷെയ്മിംഗ് അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കൃതി പറയുന്നത്. എങ്ങനെയാണ് താന്‍ അതിനെയെല്ലാം നേരിട്ടതെന്ന് പറയുകയാണ് കൃതി. ഒരു അഭിമുഖത്തിലാണ് കൃതി മനസ് തുറന്നത്. 

'കുറേക്കൂടി വലിയ ചുണ്ടുകള്‍ ആക്കാന്‍ ചുണ്ടില്‍ മാറ്റം വരുത്താന്‍ പറഞ്ഞ സമയമുണ്ട്. അതെനിക്ക് മനസിലായില്ല്. ഞാന്‍ ഒരിക്കല്‍ ശ്രമിച്ചുവെങ്കിലും. ഞാന്‍ ചിരിക്കുമ്പോള്‍ മൂക്ക് വിടര്‍ന്ന് വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു'' എന്നാണ് കൃതി ഓര്‍ക്കുന്നത്. എന്നാല്‍ എങ്ങനെയാണ് താരം ഇത്തരം വിമര്‍ശനങ്ങളെ നേരിട്ടതെന്നും കൃതി പറയുന്നുണ്ട്.

''എല്ലാ ഭാഗത്തു നിന്നും വിമര്‍ശനങ്ങളുണ്ടാകും. ഞാന്‍ ചിരിക്കുമ്പോഴും പൊട്ടിച്ചിരിക്കുമ്പോഴും മൂക്ക് വിടര്‍ന്നേക്കാം. പക്ഷെ അത് സാധാരണയാണ്. ഞാനൊരു പ്ലാസ്റ്റിക് പാവ ഒന്നുമല്ല'' എന്നായിരുന്നു കൃതിയുടെ മറുപടി.

അതേസമയം തന്നോട് ശരീരത്തില്‍ സര്‍ജറിയും മറ്റും നടത്തി മാറ്റം വരുത്താന്‍ പറഞ്ഞതിനെക്കുറിച്ചും അഭിമുഖത്തില്‍ കൃതി മനസ് തുറക്കുന്നുണ്ട്. ''നിന്റേത് ഒതുങ്ങിയ, ഭംഗിയില്ലാത്ത ചിരിയാണെന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ ജനിച്ചത് ഇങ്ങനെയാണ്. എനിക്കതില്‍ ഒന്നും ചെയ്യാനാകില്ല. നേരിട്ട് ഇത് മാറ്റൂവെന്ന് പറയാതെ ഇങ്ങനെയാണ് അവര്‍ സംസാരിക്കുക.

ഇതൊക്കെ എല്ലാവരും കേള്‍ക്കുന്ന കാര്യങ്ങളാണ്. ഇപ്പോള്‍ ഇത്തരം സമ്മര്‍ദ്ദങ്ങളില്ലെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കാം. പക്ഷെ എനിക്ക് തോന്നുന്നത് സമ്മര്‍ദ്ദം കൂടുകയാണെന്നാണ്. ഈ ഇന്‍സ്റ്റഗ്രാമിന്റെ കാലത്ത് എല്ലാവരും എല്ലായിപ്പോഴും പെര്‍ഫെക്ട് ആയിരിക്കാനാകും ആഗ്രഹിക്കുക.

ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നോട് അരക്കെട്ട് ഒതുക്കാന്‍ പോലും ചിലര്‍ പറഞ്ഞിട്ടുണ്ട്'' കൃതി പറയുന്നു.ആളുകള്‍ അങ്ങനെ പലതും പറയുമെന്നും എന്നാല്‍ നമ്മള്‍ എല്ലാവരും പറയുന്നത് കേള്‍ക്കേണ്ടതില്ലെന്നുമാണ് കൃതി പറയുന്നത്.

മോഡലിംഗിലൂടെയാണ് കൃതി സിനിമയിലെത്തുന്നത്. വണ്‍ നെനോക്കണ്ടിനെ എന്ന ചിത്രത്തിലൂടെ തെലുങ്കിലായിരുന്നു കൃതിയുടെ അഭിനയത്തിലെ അരങ്ങേറ്റം. പിന്നീട് ഹീറോപന്തിയിലൂടെ ബോളിവുഡിലെത്തി. രണ്ട് ചിത്രങ്ങളും വലിയ വിജയങ്ങലായിരുന്നു. പിന്നാലെ ദില്‍വാലെ എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലും കൃതി അഭിനയിച്ചു. എന്നാല്‍ പിന്നാലെ വന്ന രാബ്ത്താ പരാജയപ്പെട്ടു.

പക്ഷെ ബറേലി കി ബര്‍ഫിയുടെ വിജയം കൃതിയെ ആരാധകര്‍ക്കിടയില്‍ താരമാക്കി മാറ്റുകയായിരുന്നു. മിമിയിലെ ശക്തമായ പ്രകടനത്തിലൂടെ കയ്യടി നേടിയ കൃതി ഈ വര്‍ഷവും ആ വിജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്.

അ്ക്ഷയ് കുമാറിനൊപ്പമുള്ള ബച്ചന്‍ പാണ്ഡെ, വരുണ്‍ ധവാനൊപ്പമുള്ള ഭേഡിയ, ടൈഗര്‍ ഷ്രോഫിനൊപ്പമുള്ള ഗണ്‍പത് , പ്രഭാസ് ചിത്രം ആദി പുരുഷ് തുടങ്ങിയ സിനിമകളാണ് കൃതിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്.

ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കൃതിയെ നോക്കി കാണുന്നത്. തന്റെ നിലപാടുകളിലൂടേയും കൃതി കയ്യടി നേടാറുണ്ട്. കൃതിയുടെ പാതയിലൂടെ സഹോദരി നുപൂര്‍ സനോണും സിനിമയിലെത്തിയിരുന്നു.

An old interview with Kriti Sanon is now going viral

Next TV

Related Stories
'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

Dec 4, 2025 12:57 PM

'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

സാറാ അർജുൻ, മുന്നറിയിപ്പുമായി രാജ് അർജുൻ, വ്യാജ നമ്പറുപയോഗിച്ച് ആൾമാറാട്ടം...

Read More >>
Top Stories