'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു

'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു
Jan 18, 2022 09:46 PM | By Susmitha Surendran

കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ ഉത്തരേന്ത്യയില്‍ തിയറ്ററുകള്‍ തുറന്നപ്പോള്‍ തിയറ്റര്‍ ഉടമകളുടെ രക്ഷകനായത് അക്ഷയ് കുമാര്‍  ആയിരുന്നു. വിജയ ശരാശരിയില്‍ ബോളിവുഡിലെ ഈ ഒന്നാം നിര താരത്തിന്‍റേതായി രണ്ട് ചിത്രങ്ങളാണ് തിയറ്ററുകളില്‍ എത്തിയത്.

ബെല്‍ബോട്ടവും സൂര്യവന്‍ശിയും. ബെല്‍ബോട്ടം മികച്ച അഭിപ്രായം നേടിയപ്പോഴും ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കാതെ പോയപ്പോള്‍ സൂര്യവന്‍ശി തിയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരെ എത്തിച്ചു. രാജ്യം വീണ്ടും ഒരു കൊവിഡ് തരംഗത്തിലേക്ക് പോവുമ്പോള്‍ സിനിമാ വ്യവസായവും പ്രതിസന്ധിയെ നേരിടുകയാണ്.

പല പ്രധാന ചിത്രങ്ങളും ഇതിനകം റിലീസ് മാറ്റിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ സിനിമാ വ്യവസായത്തിന് പ്രതീക്ഷ പകര്‍ന്നുകൊണ്ട് ഒരു അക്ഷയ് കുമാര്‍ ചിത്രം പുതുതായി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഫര്‍ഹാദ് സാംജിയുടെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ബച്ചന്‍ പാണ്ഡേ' എന്ന ചിത്രമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം ഈ വര്‍ഷത്തെ ഹോളി റിലീസ് ആയി തിയറ്ററുകളില്‍ എത്തും. മാര്‍ച്ച് 18 ആണ് റിലീസ് തീയതി. പല വന്‍ ചിത്രങ്ങളും റിലീസ് മാറ്റുന്ന സമയത്ത് വരാനിരിക്കുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ച അക്ഷയ് കുമാറിന് സിനിമാ മേഖലയില്‍ നിന്ന് കൈയടി ലഭിക്കുന്നുണ്ട്.

കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍ തണ്ഡയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്ന ചിത്രത്തിന് രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനൊപ്പം നിശ്ചയ് കുട്ടണ്ഡയും ചേര്‍ന്നാണ്. നദിയാദ്‍വാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്‍‍ന്‍‍മെന്‍റിന്‍റെ പശ്ചാത്തലത്തില്‍ സാജിദ് നദിയാദ്‍വാലയാണ് നിര്‍മ്മാണം. കൃതി സനോണ്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, അര്‍ഷാദ് വര്‍സി, പങ്കജ് ത്രിപാഠി, പ്രതീക് ബാബര്‍, അഭിമന്യു സിംഗ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

Bachchan Pandey's release date announced

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

Jan 26, 2026 03:46 PM

വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ച നടൻ നദീം ഖാൻ...

Read More >>
മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

Jan 24, 2026 12:24 PM

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ് കമാൽ റാഷിദ് ഖാൻ...

Read More >>
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories










News Roundup