#shwethamenon | ഞങ്ങൾ സംസാരിച്ച് പരസ്പരം ചെയ്യാൻ തുടങ്ങി; ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു, ആദ്യമായി കണ്ടപ്പോൾ; ശ്വേത മേനോൻ

#shwethamenon | ഞങ്ങൾ സംസാരിച്ച് പരസ്പരം ചെയ്യാൻ തുടങ്ങി; ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു, ആദ്യമായി കണ്ടപ്പോൾ; ശ്വേത മേനോൻ
Jun 23, 2024 08:29 PM | By Athira V

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോൻ. അനശ്വരം എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് ക‌ടന്ന് വന്ന ശ്വേത മേനോൻ പിന്നീട് മുംബൈ ഫാഷൻ ലോകത്തും ബോളിവുഡ് സിനിമകളിലും ശ്രദ്ധ നൽകി. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് ശ്വേത മലയാളത്തിലേക്ക് കടന്ന് വരുന്നത്. ശ്രദ്ധേയ കഥാപാത്രങ്ങൾ ശ്വേതയെ തേടി വന്നു. സോൾട്ട് ആന്റ് പെപ്പർ, പാലേരി മാണിക്യം, ഒഴിമുറി തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ശ്വേതയ്ക്ക് ലഭിച്ചു. കുടുംബ ജീവിതത്തിനും നടി ശ്രദ്ധ നൽകുന്നുണ്ട്. 

ശ്രീവത്സൻ മേനോൻ എന്നാണ് ഭർത്താവിന്റെ പേര്. 2011 ലാണ് ശ്വേത വിവാഹിതയാകുന്നത്. വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ശ്രീയാണ് അന്ന് ഡൽഹിയിൽ വീക്കിന്റെ എഡിറ്റർ. ശ്വേത മേനോന്റെ കവർ ചെയ്യാനുണ്ട്, അവളുടെ വീട്ടിൽ പോകണമെന്ന് പ്രേമ മാമൻ മാത്യു ശ്രീയെ വിളിച്ച് പറഞ്ഞു. ശ്വേതയുടെ കവർ ചെയ്യാനുണ്ട്. 


അതിന് മുമ്പ് നിങ്ങൾ അഭിമുഖം ചെയ്യണമെന്ന് പറഞ്ഞു. ശ്രീ വിളിച്ചപ്പോൾ എനിക്ക് ഇയാൾ ആരാണെന്ന് അറിയില്ല. വരാനുള്ള ഡേറ്റും അഡ്രസും പറഞ്ഞ് കൊടുത്തു. ഇത് ഞാൻ മറന്ന് പോയി. ഞാൻ പാർലറിൽ ഫേഷ്യൽ ചെയ്യുന്ന സമയത്ത് മൂപ്പർ ​എന്നെ വിളിച്ചു. വീക്കിൽ നിന്ന് വന്നതാണ്, ഇന്റർവ്യൂ ചെയ്യാനെന്ന് പറഞ്ഞു. അങ്ങനെ മൂന്ന് മണിക്കൂർ അദ്ദേഹത്തെ വാച്ച് മാന്റെ കാബിനിൽ ഇരുത്തിച്ചു. ഫേഷ്യൽ ചെയ്ത് സുന്ദരിയായാണ് ഞാൻ പോയത്. 

അന്നാണ് ഞാൻ ആദ്യമായി കാണുന്നത്. വൈകിയതിനു് അദ്ദേഹം ഉള്ളിൽ തെറി പറഞ്ഞ് കാണും. പക്ഷെ പുറത്തൊന്നും പ്രകടിപ്പിച്ചില്ലെന്നും ശ്വേത പറയുന്നു. വിവാഹിതരായതിനെക്കുറിച്ചും ശ്വേത സംസാരിച്ചു. സ്നേഹം ഒന്നുമല്ല. ഞങ്ങൾ സംസാരിച്ച് പരസ്പരം ബഹുമാനിക്കാൻ തുടങ്ങി. ലൗ അഫെയ്ർ ഒന്നുമല്ലായിരുന്നു. ഞാൻ പരാജയപ്പെട്ട ഒരു ബന്ധത്തിൽ നിന്ന് വന്നതിനാൽ ഇനി അബദ്ധം ചെയ്യരുതെന്നുണ്ടായിരുന്നു. 


എന്താണെങ്കിലും അച്ഛനോടും അമ്മയോടും പറഞ്ഞ് അവർ ജാതകമെല്ലാം നോക്കിയിട്ടേ കല്യാണം നടക്കൂ എന്നുണ്ടായിരുന്നു. എന്റെ ജാതകം മൂപ്പരുടെ അമ്മാവൻ വാങ്ങി. പ്രോപ്പർ ചാനലിലൂടെയാണ് വിവാഹം നടന്നതെന്നും ശ്വേത വ്യക്തമാക്കി. അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ നമ്മൾ പങ്കാളികളാവില്ലെന്ന് ഞാൻ ശ്രീയോട് പറഞ്ഞിരുന്നു. ശ്രീ തന്നെയാണ് അച്ഛനോട് പറഞ്ഞത്. അച്ഛന് ഇഷ്ടമായി. ആണത്തവും തറവാടിത്തവുമൊക്കെ അച്ഛന് ഇഷ്ടമാണ്.

നമുക്ക് നോക്കാം, സമയമാകട്ടെ എന്നാണ് അന്ന് ശ്രീയോട് അച്ഛൻ പറഞ്ഞതെന്നും ശ്വേത വ്യക്തമാക്കി. ശ്രീ നല്ല പിതാവും സുഹൃത്തുമാണ്. ഭർത്താവെന്ന നിലയിൽ കുറച്ച് പിന്നിലാണ്. എടാ, പോടാ പോലെയുള്ള സുഹൃത്തുക്കളാണ് ഞങ്ങൾ. പക്ഷെ മകളുടെ കാര്യത്തിൽ നല്ല മാതാപിതാക്കളാണ്. ഇന്നും ഞാൻ കമസൂത്ര ചെയ്യാൻ തയ്യാറായാൽ അദ്ദേഹം ഒന്നും പറയില്ല. മൂപ്പരെ സംബന്ധിച്ച് അത് ജോലിയാണ്. പരസ്പര ബഹുമാനമാണ് താനും ഭർത്താവും തമ്മിലുണ്ടെന്ന് ശ്വേത മേനോൻ വ്യക്തമാക്കി.

#shwethamenon #openup #about #her #first #meeting #with #husband #sreevalsanmenon

Next TV

Related Stories
'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

Nov 14, 2025 04:51 PM

'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

ഹാൽ,ഹൈക്കോടതി, സെന്‍സര്‍ ബോര്‍ഡ്, ഷെയ്ൻ നിഗം...

Read More >>
വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ!  ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

Nov 14, 2025 02:06 PM

വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ! ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

L365 മൂവി, മോഹൻലാൽ, ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ്, പോലീസ് വേഷം...

Read More >>
Top Stories










News Roundup






https://moviemax.in/-