#sreelakshmiarackal | പൊക്കിൾ സീനല്ലാതെ പെണ്ണുങ്ങൾക്ക് ഒന്നുമില്ലെന്ന് പറയുന്നവര്‍ ഈ സിനിമ കാണുക; ശ്രീലക്ഷ്മി അറയ്ക്കൽ

#sreelakshmiarackal | പൊക്കിൾ സീനല്ലാതെ പെണ്ണുങ്ങൾക്ക് ഒന്നുമില്ലെന്ന് പറയുന്നവര്‍ ഈ സിനിമ കാണുക; ശ്രീലക്ഷ്മി അറയ്ക്കൽ
Jun 23, 2024 01:47 PM | By Athira V

നടിമാരായ പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉള്ളൊഴുക്ക് എന്ന സിനിമ തിയേറ്ററുകളില്‍ ഗംഭീര അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 21 നാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ കഥ പോലെ തന്നെ നടിമാരായ പാര്‍വതിയുടെയും ഉര്‍വശിയുടെയും പ്രകടനമാണ് പ്രേക്ഷകരെ ഏറെ സ്വാധീനിച്ചത്. 

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ ഉള്ളൊഴുക്കിനെ കുറിച്ചുള്ള പ്രതികരണങ്ങള്‍ നിറയുകയാണ്. പാര്‍വതിയും ഉര്‍വശിയും ഇന്റര്‍നാഷണല്‍ ലെവല്‍ ആക്ടിംഗാണ് കാഴ്ച വച്ചിരിക്കുന്നതെന്ന് പറയുകയാണ് ശ്രീലക്ഷ്മി അറയ്ക്കല്‍. 'പെണ്ണുങ്ങള്‍ക്ക് പറയാന്‍ അതിനു കഥകള്‍ ഉണ്ടോ? പെണ്ണുങ്ങള്‍ക്ക് പ്രാധാന്യം എന്തിനാണ് വേണ്ടത്? പെണ്ണുങ്ങള്‍ക്ക് കാണിക്കാന്‍ മാസ് ഉണ്ടോ? പെണ്ണുങ്ങള്‍ക്ക് എന്ത് ഇമോഷന്‍ ആണ് കാണിക്കാന്‍ ഉള്ളത്? വേണമെങ്കില്‍ ഒരു പൊക്കിള്‍ സീന്‍, അല്ലെങ്കില്‍ ഒരു ഡാന്‍സ് സീന്‍, ഇതൊക്കെ ചെയ്താല്‍ മതി പെണ്ണുങ്ങള്‍. 


ഇങ്ങനൊക്കെ ഇപ്പോളും വിച്ചാരിക്കുന്നവര്‍ തീര്‍ച്ചയായും ഉള്ളൊഴുക്ക് കാണണം. പാര്‍വതിയും ഉര്‍വശിയും മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. മുഖത്ത് സൂക്ഷ്മമായ ഭാവഭേദങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആണ് മിന്നി മറയുന്നത്. സത്യം പറഞ്ഞാല്‍ ഇന്റര്‍നാഷണല്‍ ലെവല്‍ ആക്ടിംഗ് ആണ് പാര്‍വതി & ഉര്‍വശി കാഴ്ച വച്ചിരിക്കുന്നത്. ഇത്ര സീനിയര്‍ ആയ ഉര്‍വശിയുടെ കൂടെ ഒപ്പത്തിന് അഭിനയിച്ച് പിടിച്ച് നിക്കാന്‍ പാര്‍വ്വതിക്ക് മാത്രമേ പറ്റൂ എന്ന് തോന്നി പോയി. ശരിക്കും മനുഷ്യ വികാരങ്ങളുടെ ഉള്ളൊഴുക്ക് തന്നെയാണ് ഈ സിനിമ. 


മേക്കിംഗ് അപാരം ആണ്. സുഷിന്‍ ശ്യാമിന്റെ ബിജിഎം സിനിമയുടെ ഗ്രാഫ് ഉയര്‍ത്തുന്നുണ്ട്. അതുപോലെ ഫ്രെയിംസ്, കോസ്റ്റിയൂം ഡിപ്പാര്‍ട്ട്‌മെന്റ്, മേക്ക് അപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് എല്ലാം കയ്യടി അര്‍ഹിക്കുന്നു. തനത് ആലപ്പുഴയിലെ ഒരു ക്രിസ്ത്യന്‍ ഫാമിലിയില്‍ നടക്കുന്ന കഥ, ഒട്ടും ആര്‍ട്ടിഫിഷ്യല്‍ അല്ലാതെ ഒറിജിനല്‍ ആയി കാണിച്ച് തന്നു എന്നതിന് ഈ സിനിമ കയ്യടി അര്‍ഹിക്കുന്നു. 

ഒരു സിനിമ കാണുകയാണ് എന്ന് തോന്നല്‍ പോലും ഇല്ലാതെ ആ സിനിമയില്‍ മുഴുകി പോയി ഞാന്‍. ഞാന്‍ ആ വീട്ടില്‍ ഉള്ള ഒരാളാണ് എന്ന തോന്നല്‍ എനിക്ക് ഉണ്ടായി. ജീവിതം, മരണം, പ്രണയം, ഒറ്റപ്പെടല്‍, സൗഹൃദം, സത്യസന്ധത, ഗര്‍ഭധാരണം, പിതൃത്വം, മാതൃത്വം അങ്ങനെ ഒരു മനുഷ്യ ജീവിതത്തിന്റെ എല്ലാ വൈകാരിക തലങ്ങളും ചര്‍ച്ച ചെയ്യുന്ന സിനിമ കാണാതെ പോകരുത്. ഇങ്ങനെ ഒരു സിനിമ തന്ന സംവിധായകന് നന്ദി. പാര്‍വ്വതിയെ സിനിമ ലോകം ഇനിയും നന്നായി ഉപയോഗിക്കേണ്ടി ഇരിക്കുന്നു.' ശ്രീലക്ഷ്മി പറയുന്നു. 

#sreelakshmi #arackal #opens #up #about #urvashi #parvathy #perfomance #ullozhukku #goes #viral

Next TV

Related Stories
ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

Jul 6, 2025 06:55 AM

ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാർക്ക് വെബ്ബ് ‘...

Read More >>
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










https://moviemax.in/- //Truevisionall