#mayakrishnan | കളറുണ്ടോ, ഫോട്ടോസ് അയക്കുമോ എന്നൊക്കെയാണ് ചോദിക്കുന്നത്! അതൊരു നഗ്നമായ സത്യമാണ്; തുറന്ന് പറഞ്ഞ് മായ

#mayakrishnan | കളറുണ്ടോ, ഫോട്ടോസ് അയക്കുമോ എന്നൊക്കെയാണ് ചോദിക്കുന്നത്! അതൊരു നഗ്നമായ സത്യമാണ്; തുറന്ന് പറഞ്ഞ് മായ
Jun 22, 2024 02:42 PM | By Athira V

മലയാളികള്‍ക്ക് സുപരിചിതയാണ് മായ. കോമഡി ഷോകളിലൂടെയാണ് മായയെ മലയാളികള്‍ അറിയുന്നത്. സ്‌കിറ്റുകളില്‍ പൊട്ടിച്ചിരിപ്പിച്ചിരുന്ന മായ അധികം വൈകാതെ സീരിയലുകളിലും സിനിമകളിലുമെല്ലാം സാന്നിധ്യമറിയിച്ചു. ഇന്ന് ടെലിവിഷന്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് മായ. അതേസമയം തന്റെ കുട്ടിക്കാലത്ത് മായയ്ക്ക് ധാരാളം പ്രതിസന്ധികളേയും വെല്ലുവിളികളേയും അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. 

വീട്ടു ജോലിയ്ക്ക് പോയാണ് അമ്മ മായയെ വളര്‍ത്തിയത്. അച്ഛന്‍ ജനിക്കും മുമ്പേ ഉപേക്ഷിച്ചു പോയി. അമ്മയ്‌ക്കൊപ്പം മായയും വീട്ടു ജോലികള്‍ക്ക് പോയിരുന്നു. ഇപ്പോഴിതാ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ തന്റെ കുട്ടിക്കാലം ഓര്‍ക്കുകയാണ് മായ. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ക്ലാസിക്കല്‍ ഡാന്‍സര്‍ ആയിരുന്നു. പിന്നെ സിനിമാറ്റിക് പഠിച്ചു. പിന്നീടാണ് സ്റ്റേജ് ഷോകളിലൊക്കെ പങ്കെടുക്കുന്നത്. ഡാന്‍സ് കളിക്കാനായിരുന്നു വന്നത്. മഴവില്‍ മനോരമയില്‍ കോമഡി ഫെസ്റ്റിവലില്‍ ബാക്ഗ്രൗണ്ട് ഡാന്‍സര്‍ ആയാണ് പോയത്. അവിടെ വച്ച് സ്‌കിറ്റ് ചെയ്യാന്‍ ഉയരുവം വണ്ണവുമുള്ളൊരു കുട്ടി വേണം എന്നു പറഞ്ഞപ്പോള്‍ എന്നെ വിളിച്ചു. അന്ന് റെക്കോര്‍ഡ് സ്‌കിറ്റായിരുന്നു. പക്ഷെ അഭിനയിക്കാന്‍ ഭയങ്കര ഇഷ്ടമായതിനാല്‍ ലിപ് ഒക്കെ കറക്ട് പിടിച്ചു. 

എനിക്ക് ചെറുപ്പത്തില്‍ തന്നെ അഭിനയിക്കാന്‍ നല്ല ഇഷ്ടമായിരുന്നു. പക്ഷെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഇപ്പോള്‍ അന്ന് കളിയാക്കിയവരൊക്കെ എന്നെക്കുറിച്ച് സ്റ്റാറ്റസ് ഇടും. അത് കാണുമ്പോള്‍ അഭിമാനം തോന്നും. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ നല്ല ഭംഗി വേണം, ശോഭനയേയും ഉര്‍വശിയേയുമൊക്കെ കണ്ടിട്ടില്ലേ, അവരൊക്കെ ഭയങ്കര കളറും ഭംഗിയുമാണെന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. 

അന്ന് അഭിനയിക്കണമെന്ന് പറയുമ്പോള്‍ കളറുണ്ടോ, ഫോട്ടോസ് അയക്കുമോ എന്നൊക്കെയാണ്. അതൊരു സത്യമാണ്. ഇപ്പോഴത്തെ സിനിമകളില്‍ മേക്കപ്പ് കുറവാണ്. എന്റെ ഈ കളറുമതി ആ കഥാപാത്രത്തിന് എന്നൊക്കെ പറയുന്നത് ഇപ്പോഴാണ്. നേരത്തെ അങ്ങനെയായിരുന്നില്ല. കളറുണ്ടോ എന്നായിരുന്നു മുമ്പ് ആദ്യം ചോദിച്ചിരുന്നത്. പക്ഷെ അതൊന്നും ആരും തുറന്ന് പറയില്ല.

കറുത്താലെന്താ നല്ല ഭംഗിയല്ലേ എന്നൊക്കെ പറയുമെങ്കിലും വെളുക്കണം എന്ന് തന്നെയാകും ഉള്ളിന്റെ ഉള്ളില്‍ എല്ലാവരുടേയും ആഗ്രഹം. അതൊരു നഗ്നമായ സത്യമാണ്. എനിക്കും തോന്നിയിട്ടുണ്ട്, ഇത്തിരി കൂടെ കളറുണ്ടായിരുന്നുവെങ്കില്‍ ഈ വസ്ത്രം നന്നായി ചേരുമായിരുന്നു എന്നൊക്കെ. സമൂഹത്തിന്റെ പ്രശ്‌നമാകാം. വെളുത്താലും ഭംഗിയുണ്ടെന്ന് ആരും പറയില്ല.

കറുത്തിട്ടാണ്, പക്ഷെ ഭംഗിയുണ്ട് എന്നാണ് പറയുക. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ കളറും ഭംഗിയുമൊക്കെ വേണമെന്ന് പറയുമായിരുന്നു. എന്നെ കളിയാക്കുകയാണെന്ന് ഞാന്‍ മനസിലാക്കിയിരുന്നില്ല. കുഞ്ഞായിരുന്നല്ലോ. അത് മേക്കപ്പിട്ടാല്‍ പോരേ എന്ന് ഞാന്‍ ചോദിക്കുമായിരുന്നു. അതില്‍ നിന്നും നമ്മള്‍ ഇവിടെ വരെ എത്തിയില്ലേ. അതൊരു സന്തോഷമായി തോന്നുന്നു.

സീമ ചേച്ചിയാണ് എനിക്ക് വീട് വച്ചു തരുന്നത്. അതുവരെ എന്റെ വ്യക്തിജീവിതം എങ്ങനെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എനിക്കും പറയാന്‍ ഇഷ്ടമായിരുന്നില്ല. ഓ വന്നു ദാരിദ്ര്യം പറയാന്‍ എന്നാകും ആളുകള്‍ കരുതുക. ഒന്നോ രണ്ടോ തവണ ആളുകള്‍ കേള്‍ക്കും. വീണ്ടും വീണ്ടും പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് മടുക്കും. അതിനാല്‍ ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ മായയ്ക്ക് എന്തിന് വീട് വെച്ചു കൊടുക്കുന്നു എന്നൊരു ചോദ്യം വന്നു. കാരണം മായയെ എല്ലാത്തിലും കാണാമല്ലോ. മായയ്ക്ക് നല്ല ശമ്പളം കിട്ടുന്നില്ലേ എന്നൊരു ചോദ്യം സീമ ചേച്ചിയ്ക്കും വന്നിരുന്നു.

അങ്ങനൊരു ചോദ്യം വന്നപ്പോഴാണ് ഞാന്‍ എന്താണെന്ന് പറയേണ്ടി വന്നത്. ചെറുപ്പം മുതലേ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. നാലാം ക്ലാസ് മുതല്‍ ഡിഗ്രി തേര്‍ഡ് ഇയര്‍ വരെ അവിടെയായിരുന്നു. അവിടുന്നാണ് ഡാന്‍സിന് പോകുന്നത്. അവര്‍ക്ക് ഡാന്‍സ് ഇഷ്ടമായിരുന്നു. പണിയുമെടുക്കും സ്‌കൂളിലും പോകും ഞായറാഴ്ച ഡാന്‍സിനും പോകും.

അച്ഛനില്ല. അമ്മ എന്നെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍, ഒമ്പതാം അമ്മയെ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒത്തിരി പട്ടിണി കിടന്നിട്ടുണ്ട്. കുറേ അനുഭവിച്ചു. ഈ പ്രായത്തില്‍ അനുഭവിക്കാത്തതായി ഒന്നുമില്ല. പക്ഷെ എനിക്ക് ജീവിതത്തോട് ഭയങ്കര ഇഷ്ടമായിരുന്നു. അഭിനയിക്കണം എന്നത് ഭയങ്കര ഇഷ്ടമായിരുന്നു. ചെറിയ വേഷമായാലും മതി. കഷ്ടപ്പെട്ടിട്ടാണെങ്കിലും ജീവിക്കണം എന്നായിരുന്നു. എന്നെങ്കിലും നന്നാകുമെന്നുണ്ടായിരുന്നു.


#maya #recalls #her #childhood #how #she #was #mocked #her #dark #skin

Next TV

Related Stories
#ArchanaKavi  | സത്യത്തിൽ ഒരു ഭാഷയും മര്യാദക്ക് അറിയില്ല; മുടിയെല്ലാം നരച്ചു: വീഡിയോ പങ്കു വെച്ച് അർച്ചന കവി

Jun 27, 2024 07:58 PM

#ArchanaKavi | സത്യത്തിൽ ഒരു ഭാഷയും മര്യാദക്ക് അറിയില്ല; മുടിയെല്ലാം നരച്ചു: വീഡിയോ പങ്കു വെച്ച് അർച്ചന കവി

പൊതുവേ പലതരം ബുള്ളിയിം​ഗ് നേരിട്ടിട്ടുണ്ടെങ്കിലും അവയെല്ലാം തമാശ രൂപേണ, അല്ലെങ്കിൽ തിരിച്ച് ട്രോൾ ചെയ്യുന്ന പോലെയാണ് താരം...

Read More >>
#ashikaasokan | എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരുന്നു;  മറ്റെന്തിനേക്കാളും വലുത് അതായിരുന്നു! പിരിയാനുള്ള കാരണം പറഞ്ഞ് അഷിക

Jun 27, 2024 02:47 PM

#ashikaasokan | എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരുന്നു; മറ്റെന്തിനേക്കാളും വലുത് അതായിരുന്നു! പിരിയാനുള്ള കാരണം പറഞ്ഞ് അഷിക

പഠിത്തത്തിലൊക്കെ അമ്മയായിരുന്നു പിന്തുണ. നമുക്ക് അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്നതല്ലെങ്കിലും ഞാന്‍ ലോണ്‍ എടുത്തോളാം നീ പഠിച്ചോളൂ എന്നായിരുന്നു...

Read More >>
 #ManjimaMohan | കുഞ്ഞിന് ജന്മം നൽകൂയെന്ന് പറയാൻ എളുപ്പമാണ്, കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതൽ കേൾക്കാൻ തുടങ്ങി; മഞ്ജിമ മോഹൻ

Jun 26, 2024 08:48 PM

#ManjimaMohan | കുഞ്ഞിന് ജന്മം നൽകൂയെന്ന് പറയാൻ എളുപ്പമാണ്, കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതൽ കേൾക്കാൻ തുടങ്ങി; മഞ്ജിമ മോഹൻ

ഇപ്പോഴിതാ പ്രണയ കാലത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മഞ്ജിമ...

Read More >>
#saikrishnan | 'മൂന്ന് മാസം ചത്തപോലെ കിടക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്, കപ്പിന് പകരം ബെൽറ്റാണ് ഞങ്ങൾക്ക് സമ്മാനമായി കിട്ടിയത്'

Jun 26, 2024 07:27 PM

#saikrishnan | 'മൂന്ന് മാസം ചത്തപോലെ കിടക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്, കപ്പിന് പകരം ബെൽറ്റാണ് ഞങ്ങൾക്ക് സമ്മാനമായി കിട്ടിയത്'

ഭക്ഷണം അടക്കമുള്ളവയിൽ നിയന്ത്രണം ഹൗസിലുള്ളതിനാൽ ഷോയിൽ പോകുന്നവരെല്ലാം നൂറ് ദിവസം കഴിയുമ്പോഴേക്കും ശരീരഭാരം ക്രമാതീതമായി കുറഞ്ഞ്...

Read More >>
#shalininair |  നീറ്റല്‍ ആദ്യമായി ഞാനറിഞ്ഞു, ഉണ്ണിക്കുട്ടന് രണ്ട് വയസ്സുള്ളപ്പോഴാണ് അമ്മയെ ഏല്‍പ്പിച്ച് ഞാൻ അതിന് പോയത്; ശാലിനി പറയുന്നു

Jun 25, 2024 02:31 PM

#shalininair | നീറ്റല്‍ ആദ്യമായി ഞാനറിഞ്ഞു, ഉണ്ണിക്കുട്ടന് രണ്ട് വയസ്സുള്ളപ്പോഴാണ് അമ്മയെ ഏല്‍പ്പിച്ച് ഞാൻ അതിന് പോയത്; ശാലിനി പറയുന്നു

ക്ഷീണിച്ച കണ്‍പോളകളെ ഉറങ്ങാന്‍ അനുവദിക്കാതെ കുഞ്ഞുറങ്ങും വരെ ഉറക്കമൊഴിച്ച് സ്‌നേഹമൂട്ടി വളര്‍ത്തിയ മകന്റെ വിജയത്തിന്റെ ആദ്യത്തെ അവകാശി ഞാനല്ല...

Read More >>
#jasminjaffar | മനുഷ്യന്മാരാണല്ലോ പുള്ളേ! കൂടെ നിന്ന് ചതിച്ചവരെ ഓർത്താണ് വിഷമം; നീയൊക്കെ കിടന്ന് കളിച്ചപ്പോൾ ഞാൻ...; ജാസ്മിൻ പറയുന്നു

Jun 25, 2024 01:21 PM

#jasminjaffar | മനുഷ്യന്മാരാണല്ലോ പുള്ളേ! കൂടെ നിന്ന് ചതിച്ചവരെ ഓർത്താണ് വിഷമം; നീയൊക്കെ കിടന്ന് കളിച്ചപ്പോൾ ഞാൻ...; ജാസ്മിൻ പറയുന്നു

ഈ സീസണിലെ സ്ട്രോങ് ആയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു എങ്കിലും വലിയ വിമർശനങ്ങളും വിവാ​ദങ്ങളും ജാസ്മിനെതിരെ...

Read More >>
Top Stories










News Roundup