പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളി മനസിലിടം പിടിച്ച നടനാണ് കൃഷ്ണ ശങ്കർ. ഒരുപക്ഷേ കൃഷ്ണ ശങ്കർ എന്ന് മനസിലാവില്ലായിരിക്കും. എന്നാൽ പ്രേമത്തിലെ 'കോര' എന്ന പേര് ആരും മറക്കില്ല. അതിനു ശേഷം നിരവധി സിനിമകൾ ചെയ്തെങ്കിലും ഇന്നും ആ കഥാപാത്രത്തിന് പ്രത്യേക ഫാൻബേസ് ഉണ്ട്. സാജിർ സാദഫ് സംവിധാനം ചെയ്ത് കൃഷ്ണ ശങ്കർ അഭിനയിച്ച പട്ടാപ്പകൽ എന്ന ചിത്രം നാളെ റിലീസിനൊരുങ്ങുന്നു. പട്ടാപ്പകൽ സിനിമയുടെ വിശേഷങ്ങളുമായി സില്ലി മോങ്ക്സ് മോഡിവുഡിനോട് സംസാരിക്കുകയായിരുന്നു കൃഷ്ണ ശങ്കറും ആമിന നിജവും.
പ്രേമത്തിലൂടെ വന്നവരെല്ലാം സിനിമയിൽ ഉയരങ്ങളിലെത്തി. ഇവർ ഒരുമിച്ച് ചില സിനിമകൾ ചെയ്തെങ്കിലും വിജയിച്ചില്ല. "കണ്ണൂർ സ്ക്വാഡിൽ മമ്മൂക്കയൊടൊപ്പം ശബരീഷ് നിൽക്കുന്ന ഒരു സ്റ്റിൽ ഉണ്ടായിരുന്നു. അത് പേഴ്സണലി എനിക്ക് ഭയങ്കര അഭിമാനം തോന്നിയ കാര്യമാണ്. അതുപോലെ ഷേണായീസിൽ സിജുവിൻ്റെ വലിയൊരു ഫ്ലക്സ് വന്നു. പണ്ട് പോലീസിൻ്റെ അടി കൊണ്ട് അന്യൻ കണ്ട തിയേറ്ററായിരുന്നു അത്. അവിടെ അവൻ നെഞ്ചും വിരിഞ്ഞ് നിൽക്കുന്ന ഫ്ലക്സ് കണ്ടപ്പോൾ ഭയങ്കര സന്തേഷമായി." കൂട്ടുകാരെ കുറിച്ച് കൃഷ്ണ പറഞ്ഞു.
കൊച്ചാൾ എന്ന ചിത്രത്തിൻ്റെ പരാജയം വിഷമം ഉണ്ടാക്കിയിട്ടുണ്ട്. ഇതുവരെ ചെയ്ത സിനിമകളിൽ ഒരുപാട് പ്രതീക്ഷയോടെ ചെയ്ത ചിത്രമായിരുന്നു കൊച്ചാൾ എന്ന് കൃഷ്ണ ശങ്കർ പറഞ്ഞു. ഒടിടി റിലീസിനു ശേഷം പലരും വിളിച്ച് പോസിറ്റീവ് അഭിപ്രായങ്ങൾ പങ്കു വെച്ചപ്പോൾ സന്തോഷമുണ്ടായെന്നും കൃഷ്ണ കൂട്ടിച്ചേർത്തു. ഇതിലെ പോലീസ് വേഷം തനിക്ക് ചേരില്ലെന്നും സിജു വിൽസണെ സജസ്റ്റ് ചെയ്യാം എന്നും തുടക്കത്തിൽ പറഞ്ഞിരുന്നു. എന്നാൽ കൃഷ്ണയുടെ മികച്ച വേഷം തന്നെയായിരുന്നു ഇതിൽ.
തുടക്കകാലത്ത് പല സിനിമയുടെയും ക്യാമറക്ക് പിന്നിലായിരുന്നു പ്രവത്തിച്ചത്. ആ കാലഘട്ടത്തിലെ മറക്കാനാവാത്ത അനുഭമായിരുന്നു രഞ്ജിത്ത് ശങ്കറിൻ്റെ വർഷം എന്ന സിനിമയിലൂടെ ഉണ്ടായത്. "അന്ന് പേടിയായിരുന്നു. സെറ്റിൽ മീറ്റർ കൊണ്ട് റീഡ് ചെയ്യണം. ആദ്യം റീഡിംഗ് പറഞ്ഞപ്പോൾ തെറ്റി, അപ്പോൾ മമ്മൂക്ക കളിയാക്കി. പക്ഷേ അത് കഴിഞ്ഞ് മമ്മൂക്കയുടെ അടുത്ത് നിന്നും വഴക്ക് കേട്ടിട്ടുണ്ട്. അതിനു ശേഷം ഞാൻ പിന്നീട് മമ്മൂക്കയുടെ മുന്നിൽ പോയിട്ടില്ല."
പിന്നീട് അഭിനയത്തിലേക്ക് വന്നപ്പോഴും ഒരുപാട് അനുഭവങ്ങളുണ്ടായി. "ആദ്യ സിനിമയിലെല്ലാം ഒകെ ടെയ്ക് എന്ന് പറയുമ്പോൾ സമാധാനമായിരുന്നു. റീടെയ്ക് എന്ന് പറഞ്ഞാൽ എന്തോ പേടി പോലെയായിരുന്നു. പിന്നെ പിന്നെ നമ്മൾ അങ്ങോട്ടേക്ക് റീടെയ്ക് എടുക്കാൻ പറഞ്ഞു തുടങ്ങി." പട്ടാപ്പകൽ നടക്കുന്ന മോഷണവും അതുമായി ബന്ധപ്പെട്ട തമാശകളുമാണ് പട്ടാപ്പകൽ എന്ന ചിത്രത്തിൻ്റെ ഇതിവൃത്തം. പകൽ മാത്രം ഷൂട്ട് ചെയ്തു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആമിന നിജം,ജോണി ആൻ്റണി, പ്രശാന്ത് മുരളി, രമേശ് പിശാരടി, സുധി കോപ്പ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. കോശിച്ചായൻ്റെ പറമ്പ് എന്ന ത്രില്ലർ ചിത്രത്തിനു ശേഷം സാജിർ സാദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
#krishnashankar #revealed #his #memorable #experience #with #mammoty #shooting #location