#Christotommy | 'ഉർവശി ചേച്ചി നോ പറഞ്ഞിരുന്നെങ്കിൽ.. ആ സ്ഥാനത്ത് മറ്റൊരാളില്ല'; ക്രിസ്റ്റോ ടോമി

#Christotommy |  'ഉർവശി ചേച്ചി നോ പറഞ്ഞിരുന്നെങ്കിൽ.. ആ സ്ഥാനത്ത് മറ്റൊരാളില്ല'; ക്രിസ്റ്റോ ടോമി
Jun 27, 2024 04:01 PM | By Sreenandana. MT

(moviemax.in)ഉള്ളൊഴുക്കിലെ ഉർവ്വശിയുടെ കഥാപാത്രത്തെ കുറിച്ച് സംവിധായകൻ ക്രിസ്റ്റോ ടോമി. ഉർവ്വശിയെ അല്ലാതെ ആ റോളിലേക്ക് മറ്റൊരാളെ കാസ്റ്റ് ചെയ്യാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഉർവ്വശിക്ക് ഈ റോൾ ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ എന്ന കാര്യത്തിൽ പേടിയുണ്ടായിരുന്നുവെന്നും ക്രിസ്റ്റോ പറഞ്ഞു.

ഉർവ്വശി മാത്രമല്ല പാർവതി അവതരിപ്പിച്ച കഥാപാത്രവും മറ്റാരാലും പകരം വയ്ക്കാനാവാത്തതാണെന്നും സംവിധായകൻ പറഞ്ഞു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്. സിനിമ എഴുതി തുടങ്ങിയപ്പോൾ കാസ്റ്റിനെ കുറിച്ച് ആലോചിച്ചിരുന്നില്ല.

ആദ്യത്തെ സിനിമ ചെയ്യണമെന്നേ വിചാരിച്ചിട്ടുള്ളു. അതല്ലാതെ വലിയ രീതിയിൽ സിനിമ ചെയ്യണമെന്ന് കരുതിയിരുന്നില്ല. പക്ഷെ ഉർവ്വശി ചേച്ചി വന്നതിന് ശേഷം, ചേച്ചിയെ അല്ലാതെ മറ്റൊരാളെ ആ കഥാപാത്രത്തിലേക്ക് ആലോചിക്കാൻ ബുദ്ധിമുട്ടായിരുന്നു.

എന്തെങ്കിലും ബുദ്ധിമുട്ടുകൊണ്ട് ചെയ്യാൻ പറ്റുമോ എന്ന സംശയം വരുമ്പോൾ തന്നെ പേടിയാകുമായിരുന്നു. സിനിമ കണ്ടാൽ മനസിലാകും ആ റോൾ മറ്റാരാലും പകരം വയ്ക്കാനാവാത്തതാണെന്ന്.

എനിക്ക് തോന്നുന്നില്ല മറ്റാരെങ്കിലും ഇത്രയും ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന തരത്തിൽ അഭിനയിക്കുമെന്ന്. ഉർവ്വശി മാത്രമല്ല, പാർവതിയാണെങ്കിലും ഈ സിനിമയിലെ ഡ്രീം കാസ്റ്റാണ്. ഇതിനേക്കാൾ നന്നായി കാസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന് എനിക്ക് ഉറപ്പാണ്.

അതിൽ എനിക്ക് വളരെ സന്തോഷമാണ്. ഇത്രയും നാൾ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്ന രണ്ട് പേരാണ്. പക്ഷെ ഒരുമിച്ച് സിനിമയിലെത്തിയിട്ടുമില്ല. അവരെ ആദ്യമായി ഒരുമിച്ച് കൊണ്ടുവരാൻ സാധിച്ചു. ജൂണ്‍ 21നാണ് ഉള്ളൊഴുക്ക് തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയത്.

ഉര്‍വശി, പാര്‍വതി എന്നിവരെ കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിട്ടുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹ നിര്‍മ്മാണം നിര്‍വഹിച്ചത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.

#Urvashi #sis #said #one #else #position'; #Christo #Tommy

Next TV

Related Stories
#jinto | 'കാമുകിക്ക് എതിരെയുള്ള ആയുധമായാണ് സി​ഗരറ്റ് വലിക്കുമെന്നത്, ബി​ഗ് ബോസിൽ പോകുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല'

Jun 29, 2024 08:59 PM

#jinto | 'കാമുകിക്ക് എതിരെയുള്ള ആയുധമായാണ് സി​ഗരറ്റ് വലിക്കുമെന്നത്, ബി​ഗ് ബോസിൽ പോകുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല'

സെലിബ്രിറ്റികളുടെ ഫിറ്റ്നെസ് ഗുരുവെന്ന വിശേഷണമാണ് ഷോയില്‍ എത്തുമ്പോള്‍...

Read More >>
#kalki  | കൽക്കിയിൽ ദുൽഖർ കഥാപാത്രമിത്; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

Jun 29, 2024 08:38 PM

#kalki | കൽക്കിയിൽ ദുൽഖർ കഥാപാത്രമിത്; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' മികച്ച പ്രതികരണവുമായി...

Read More >>
#jasminejaffer | ദുബായിലേക്ക് പറന്ന് ജാസ്മിന്‍! രണ്ടാളെയും ഒഴിവാക്കി അടുത്തത് നോക്കുവാണോ? വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

Jun 29, 2024 07:30 PM

#jasminejaffer | ദുബായിലേക്ക് പറന്ന് ജാസ്മിന്‍! രണ്ടാളെയും ഒഴിവാക്കി അടുത്തത് നോക്കുവാണോ? വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

അത്രയധികം വിമര്‍ശനങ്ങളായിരുന്നു ജാസ്മിനെ തേടി എത്തിയത്.ഗബ്രിയും ജാസ്മിനും ചേര്‍ന്നുള്ള...

Read More >>
#bala  |  'പണിക്ക് പോകുന്നില്ലേ..? ശരിക്കും ഡോക്ടർ തന്നെയല്ലേ..? തെണ്ടി തിരിഞ്ഞ് നടക്കുകയാണോ..?'; മറുപടിയുമായി എലിസബത്ത്

Jun 29, 2024 05:18 PM

#bala | 'പണിക്ക് പോകുന്നില്ലേ..? ശരിക്കും ഡോക്ടർ തന്നെയല്ലേ..? തെണ്ടി തിരിഞ്ഞ് നടക്കുകയാണോ..?'; മറുപടിയുമായി എലിസബത്ത്

ഡോക്ടറാണ് എലിസബത്ത്. തൃശൂർ സ്വ​ദേശിനിയായ എലിസബത്തും ബാലയും കഴിഞ്ഞ കുറച്ച് മാസങ്ങളായി പിരിഞ്ഞ്...

Read More >>
Top Stories