---
title: "#Devadoothan | ‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും "
english_title: "#VishalKrishnamurthy #Returns #Mohanlal #boxoffice #smash  #Trailer #comingsoon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/215529/vishalkrishnamurthy-returns-mohanlal-boxoffice-smash-trailer-comingsoon"
published_at: "2024-06-27T21:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d8d825666b_DGFZSDG.jpg"
keywords: []
---

# #Devadoothan | ‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും 

> **Lead Summary:** **ബോ**ക്സോഫീസിൽ ഒരുകാലത്ത് തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം ‘ദേവദൂതൻ’ റീ റിലീസിന് ഒരുങ്ങുന്നു. 4kയിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്.

## Article Content

**ബോ**ക്സോഫീസിൽ ഒരുകാലത്ത് തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം ‘ദേവദൂതൻ’ റീ റിലീസിന് ഒരുങ്ങുന്നു. 4kയിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്.

ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

ദേവദൂതൻ റീ റിലീസിന്റെ ട്രെയ്‌ലർ ഉടൻ റിലീസ് ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്ന പുതിയ അപ്ഡേറ്റ്.

ലിന്റോ കുര്യനാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. സിബി മലയിലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലിന്റോ ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്.

‘ഐതിഹാസിക സംവിധായകൻ സിബി മലയിലിനൊപ്പം ദേവദൂതൻ റീ റിലീസ് ട്രെയ്‌ലർ എഡിറ്റിൽ,’ എന്ന കുറിപ്പോടെയാണ് ലിന്റോ ആരാധകരെ ആവേശത്തിലാക്കുന്ന ഈ വിശേഷം പങ്കുവെച്ചത്.

അതേസമയം, ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്‌മോസ്‌ പതിപ്പ് തയ്യാറാകുന്നത്. നേരത്തെ സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി മലയിൽ പങ്കുവെച്ചിരുന്നു.

ഇത് ആരാധകർ വലിയ രീതിയിലാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ പുതിയ അപ്‌ഡേറ്റും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/215529/vishalkrishnamurthy-returns-mohanlal-boxoffice-smash-trailer-comingsoon)