മലയാളത്തില്‍ വീണ്ടുമൊരു ബിഗ് ബോസ് ഷോ കൂടി അവസാനിക്കുകയാണ്. ആറാം തവണയും പ്രേക്ഷക പ്രശംസ നേടിയ ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയാണ് നാളെ നടക്കാനിരിക്കുന്നത്.
ആര് വിജയിക്കും എന്ന കാര്യത്തില്‍ ഇനിയും ഉറപ്പൊന്നും വന്നിട്ടില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകരും വലിയ ആകാംഷയിലാണ്.
വോട്ടിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവരില്‍ ഒരാള്‍ അര്‍ജുനാണ്. തുടക്കം മുതല്‍ കാര്യമായ വിമര്‍ശനമൊന്നും ലഭിക്കാത്ത ആളായിരുന്നു അര്‍ജുന്‍.
എന്നാല്‍ ഫൈനല്‍ ഫൈവിലേക്ക് പ്രവേശിച്ചത് മുതല്‍ അദ്ദേഹം കൂടുതലായി പരിഹസിക്കപ്പെടുകയാണ്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായിട്ടാണ് അര്‍ജുന്റെ ആരാധകര്‍ എത്തിയിരിക്കുന്നത് .
'ഇപ്പോഴത്തെ പുറത്തെ ബിഗ് ബോസിന്റെ പോക്ക്... അര്‍ജുന്‍ vs ( ജിന്റോ പിആര്‍ + ജാസ്മിന്‍ പിആര്‍ + അഭിഷേക് പിആര്‍ + സമ്മര്‍ അണ്ണന്‍ + മല്ലു ടാല്‍ക്‌സ് + മൂപ്പന്‍സ് ബ്ലോഗ്‌സ്).
ഈ നാണം കേട്ട വര്‍ഗത്തിന് ഒരേ ഒരു ശത്രു. അത് അര്‍ജുന്‍ ആണ്. ലാസ്റ്റ് വീക്കെന്‍ഡ് എപ്പിസോഡില്‍ അര്‍ജുനെയും ജിന്റോയും മാത്രം ശനിയാഴ്ച സേവ് ചെയ്തപ്പോള്‍ തുടങ്ങിയ കലിപ്പാണ് ഈ ടീമ്‌സിനു.
അതും ആദ്യം അര്‍ജുന്‍ സേവ് ചെയ്തു. അപ്പോള്‍ സഹിക്കുമോ പിആര്‍ ടീമ്‌സിന്. യൂട്യൂബ് റിവ്യൂവേഴ്‌സ് അവര് മേടിച്ച പൈസക്ക് എന്ത് നെറികെട്ട ഡീഗ്രേഡിങ്ങും നടത്തും.
ഇവറ്റകള്‍ അര്‍ജുന്റെ പേര് പറയുന്നത് തന്നെ ഡീഗ്രേഡ് ചെയ്യാന്‍ മാത്രം ആണ്. തുടക്കം കരച്ചില്‍ കേസ് അത് സിജോ എയര്‍പോര്‍ട്ടില്‍ വന്നു പറഞ്ഞപ്പോള്‍ തീര്‍ന്നു.
ജാന്മണി കേസ്, ഒരു ഇന്റര്‍വ്യൂവിന്റെ പകുതി കട്ട് ചെയ്ത ക്ലിപ്പ് എടുത്തു. സത്യം എന്താണെന്ന് അറിയാതെ തുടങ്ങിയ ഡീഗ്രേഡിങ്, രണ്ട് ദിവസം മുന്‍പ് രാത്രി ലൈവില്‍ വ്യക്തമായി ജാന്മണി എക്‌സ്‌പോസ് ആയിട്ടുണ്ട്.
പവര്‍ റൂമില്‍ ഇരുന്നപ്പോള്‍ ഉള്ള ചായ കേസും, പിന്നെ വീക്കെന്‍ഡില്‍ ഒരിക്കല്‍ അര്‍ജുന്‍ അഭിനയം ആണെന്ന് പറഞ്ഞത് കൊണ്ട് ടാര്‍ഗറ്റ് ചെയ്യുന്നത് എന്ന്, ജീവിതത്തില്‍ ഒരിക്കലും ക്ഷമിക്കില്ല ആവുന്നത്ര നശിപ്പിക്കും എന്നൊക്കെ പറയുന്നുണ്ട്.
പിന്നെ ബോട്ട് കഥ. ബോട്ട് പോയിട്ട് ഒരു കപ്പല് പോലും ഞാന്‍ ഇന്‍സ്റ്റയില്‍ കേറിയിട്ട് കണ്ടില്ല. ശ്രീതു, അര്‍ജുന്‍ സര്‍ക്കാസമായി എപ്പോഴും പറയുന്ന ഫേക്ക് എന്ന ഡയലോഗ്‌സ് ലൈവ് കാണുന്നവര്‍ക്കെല്ലാം അറിയാം.
അവരുടെ മൊമെന്റ്‌സില്‍ ഏകദേശം മുപ്പത് ദിവസം മുതല്‍ അവര്‍ തമ്മില്‍ കളിയാക്കുന്ന കാര്യം ആണിത്. പിആര്‍ ടീംസ് ആന്‍ഡ് യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സേഴ്‌സ് നിങ്ങള്‍ ഒരു കാര്യം ഓര്‍ത്താല്‍ മതി.
ഈ പ്രോഗ്രാമില്‍ വിജയിയെ തീരുമാനിക്കുന്നത് ജനങ്ങള്‍ ആണ്. അവന്‍ ഇത്രയും ഡീഗ്രേഡ് അര്‍ഹിക്കുന്നുണ്ടോ. മറ്റുള്ളവരെ ഡീഗ്രേഡ് ചെയ്തു മാത്രം തിന്നുന്ന പിആര്‍ ടീംസിന് നാളെ അവന്റെ/അവളുടെ ഒക്കെ കുടുംബത്തില്‍ ഒരാള്‍ക്കാണ് ഇങ്ങനൊരു അവസ്ഥ വന്നാല്‍ എങ്ങനെ ഇരിക്കും.
വരും, വരാതിരിക്കില്ല, ആ മാതിരി അല്ലേ കുറച്ചു ദിവസം ആയി ആ പയ്യനെ ഇല്ലാത്ത കാര്യം പറഞ്ഞു ഇങ്ങനെ ദ്രോഹിക്കുന്നത്. പിന്നെ പിആര്‍ ടീംസിനോട്, ഞങ്ങള്‍ അര്‍ജുന്‍ വോട്ട് ചെയ്യുക തന്നെ ചെയ്യും. അത് നിന്റെയൊക്കെ പിആര്‍ വര്‍ക്കിന് എതിരെ ഉള്ള ഒരു പ്രതിഷേധം കൂടി ആണെന്ന് ഓര്‍ത്തോ... കുറിപ്പ് അവസാനിപ്പിക്കുന്നു.
#Half #janmani's #case #interview #cut #clipped #Fans #support #Arjun