#BiggBoss |'ഇവന്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്'? ​ഗബ്രിയെക്കുറിച്ച് പരാതിയുമായി റസ്‍മിന്‍

#BiggBoss |'ഇവന്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്'? ​ഗബ്രിയെക്കുറിച്ച് പരാതിയുമായി റസ്‍മിന്‍
Jun 15, 2024 10:36 PM | By Susmitha Surendran

ബി​ഗ് ബോസ് മലയാളം സീസണ്‍ 6 വിജയി ആരെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഞായറാഴ്ച രാത്രി 7 മണി മുതലാണ്  ​ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രേഷണം.

അതേസമയം ബി​ഗ് ബോസ് ഹൗസില്‍ ഇന്നും റീ എന്‍ട്രികള്‍ തുടരുകയാണ്. മുന്‍ മത്സരാര്‍ഥികള്‍ എല്ലാവരും എത്തിയതോടെ സൗഹൃദക്കാഴ്ചകളാണ് ഹൗസ് നിറയെ.

എന്നാല്‍ ഫൈനല്‍ 5 ലെ ഒരാള്‍ മാത്രം സങ്കടപ്പെട്ടിരിക്കുന്ന കാഴ്ചയും പ്രേക്ഷകര്‍ കണ്ടു. ജാസ്മിന്‍ ജാഫര്‍ ആയിരുന്നു അത്.

ഗബ്രിക്കും റസ്മിനുമൊപ്പം ഇരിക്കെയാണ് ജാസ്മിന്‍ കണ്ണീര്‍ വാര്‍ത്തത്. എന്തിന് വേറൊരു സൂര്യോദയം എന്ന പാട്ട് ​ഗബ്രിക്കൊണ്ടിരിക്കുന്ന സമയത്ത് ജാസ്മിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

ഇതുകണ്ട റസ്മിന്‍ ​ഗബ്രിയോട് ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്താണ് നിര്‍ത്തേണ്ടതെന്നായിരുന്നു ​ഗബ്രിയുടെ മറുചോദ്യം. തുടര്‍ന്ന് റസ്മിന്‍ തന്‍റെ രോഷം പങ്കുവെക്കാനായി അപ്സരയെ വിളിച്ച് ഡ്രസ്സിം​ഗ് ഏരിയയിലേക്ക് പോയി.

"ഫിനാലെ അല്ലേ, ഇനി ഒരു ദിവസം കൂടിയല്ലേ ഉള്ളൂ. അവനെന്താ ചെയ്തുകൊണ്ടിരിക്കുന്നേ അപ്സരേ. അവന്‍ കാണിച്ചുകൂട്ടുന്നതും പ്രവര്‍ത്തിക്കുന്നതും.

അവന്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്"?, റസ്മിന്‍ അപ്സരയോട് ചോദിച്ചു. നല്ലതൊന്നും പ്രതീക്ഷിക്കേണ്ടാത്ത ഒരാളില്‍ നിന്നും അത് പ്രതീക്ഷിക്കുന്നത് എന്തിനെന്നായിരുന്നു അപ്സരയുടെ ചോദ്യം.

ഫൈനലില്‍ കപ്പ് അടിക്കണമെന്ന് തോന്നുന്ന ഒരു സുഹൃത്തിനെ നല്ല മൂഡില്‍ നിര്‍ത്താന്‍ വേണ്ടി താന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ വന്ന് താഴ്ത്തുമ്പോള്‍ താന്‍ എന്ത് ചെയ്യുമെന്നായിരുന്നു റസ്മിന്‍റെ മറുചോദ്യം.

അതേസമയം ജാസ്മിന്‍ ഇപ്പോള്‍ പോകുന്നത് ശരിയായ റൂട്ടില്‍ അല്ലെന്നും അത് തന്നെയും ബാധിക്കുമെന്നും ഈ സമയം ​ഗബ്രി റസ്മിനോട് പറയുന്നുണ്ടായിരുന്നു.

#resmin #criticizes #gabri #spoil #mood #jasminjaffar #biggboss

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories










News Roundup